- Sri Sathya Sai Balvikas - https://sssbalvikas.in/ml/ -

ശാന്തമായ സമയം

Print Friendly, PDF & Email [1]
[vc_row][vc_column el_class=”ma-manjari”][vc_column_text el_class=”ma-manjari”]

“നിശ്ശബ്ദതയുടെ അഗാധതയിലാണ് ദൈവത്തിന്റെ ശബ്ദം കേൾക്കുന്നന്നത്” – ഭഗവാൻ ശ്രീ സത്യസായി ബാബ.

മൗനാചരണം ( നിശബ്ദമായ ഇരിപ്പ്) അവരവരോടുതന്നെ സ്വയം പൊരുത്തപ്പെടുന്ന പ്രക്രിയയാണ്. ഇത് ആന്തരിക ബോധത്തെ മുൻനിരയിലേക്ക് കൊണ്ടുവരുന്നു. ജീവിതത്തിൽ വഴികാട്ടുന്ന ശക്തിയായി നാം ദൈവികത സ്ഥാപിക്കുന്നു, അങ്ങനെ ബുദ്ധിയിലൂടെ നമുക്ക് മനസ്സിന്റെ വ്യതിയാനങ്ങളെ നിയന്ത്രിക്കാനും നിരീക്ഷിക്കാനും കഴിയും. ചിന്തകളുടെ ഗുണനിലവാരം നല്ലതാണെങ്കിൽ, മനസ്സിന്റെ ഗുണവും മികച്ചതായിരിക്കും.

ചെറിയ കുട്ടികളുമായി ഒന്നോ രണ്ടോ മിനിറ്റ് നേരത്തേക്ക് മൗനാചരണം ആരംഭിച്ച് ക്രമേണ കെട്ടിപ്പടുക്കുന്നതാണ് ഉചിതം. വീട്ടിൽ പോലും ഇത് പതിവായി പരിശീലിക്കുന്നു എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട ഘടകം. ആത്മാർത്ഥമായി മൗനാചരണം പരിശീലിക്കുന്നവർ ശാന്തരും, വളരെ കുറഞ്ഞതോതിൽ അസ്വസ്ഥരും ആകുന്നത് നാം ശ്രദ്ധിക്കും. ക്രമേണ, അവർ സ്വയം കൂടുതൽ ആത്മവിശ്വാസം നേടുകയും അവരുടെ ജോലിയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുന്നു.

കുട്ടികളുടെ പ്രായവും കഴിവും കണക്കിലെടുത്ത് ക്ലാസിന്റെ തുടക്കത്തിലും അവസാനത്തിലും മൗനാചരണ വ്യായാമം പരിശീലിക്കാം. ഇത് വളരെ നിശ്ചലമായിരിക്കുകയും കേൾക്കുകയും ചെയ്യുന്നതിനെക്കുറിച്ചാണ്, പ്രത്യേകിച്ച് ഉള്ളിലെ ശബ്ദങ്ങളും വികാരങ്ങളും ശ്രദ്ധിക്കുന്നത്. കുറച്ച് മൂല്യാധിഷ്ഠിത മൗനാചരണ വ്യായാമങ്ങൾ സാമ്പിളുകളായി ഇവിടെ പട്ടികപ്പെടുത്തിയിട്ടുണ്ട്.

[/vc_column_text][/vc_column][/vc_row]