ആദ്യത്തെ അനുഭവങ്ങൾ അവസാനം വരെ നിലനിൽക്കും.
കുട്ടികൾ വളരെ ഊർജസ്വലമായ കാലഘട്ടമാണിത്. “നേരത്തെ തുടങ്ങുക. പതുക്കെ പോവുക. സുരക്ഷിതമായി എത്തിച്ചേരുക. ” എന്നതാണ് നമ്മുടെ സ്വാമിയുടെ ദിവ്യമായ കല്പന. ഇത് കണക്കിലെടുത്തുകൊണ്ട് കുട്ടികളെ 6 വയസിൽ തന്നെ ബാലവികസിലേക്ക് ഉൾപ്പെടുത്തുന്നു. മനുഷ്യനന്മയുടെ വിത്തുകൾ ഈ പ്രായത്തിൽ വിതറി കഴിഞ്ഞാൽ മൂല്യങ്ങൾ വേരുപിടിക്കുകയും അത് ജീവിതകാലം മുഴുവൻ ഓർക്കുകയും പിന്തുടരുകയും ചെയ്യും. ഈ പ്രായത്തിൽ കുട്ടികൾക്ക് കാര്യങ്ങൾ ചെയ്യാനുള്ള ഉത്സാഹം കൂടുതലായിരിക്കും. അതുകൊണ്ടുതന്നെ ബാലവികാസ് ഗുരു വ്യാഖ്യനരൂപത്തിൽ കാര്യങ്ങൾ അവതരിപ്പിക്കാതെ ചിത്രങ്ങളിലൂടെയും, കളികൾ, ഗ്രൂപ്പായുള്ള പ്രവർത്തനങ്ങൾ, കൊച്ചു നാടകങ്ങൾ, കഥാപാത്ര ആവിഷ്കരണം, മൂല്യഗാനാലാപം, കഥകൾ, പ്രാർത്ഥനകൾ, മൗനാചരണം എന്നിവയിലൂടെ അവതരിപ്പിക്കുന്നത് നന്നായിരിക്കും. |

Coming soon...
ഗ്രൂപ്പ് 2 (9 മുതൽ 12 വയസ്സ് വരെ )
2 അക്കമുള്ള വയസ്സ് - സമ്പന്നതയുടെ കാലം
ആസൂത്രണവും അതുവഴി കുട്ടികളെ വാർത്തെടുക്കുവാനുമുള്ള ഘട്ടമാണിത്. ഗ്രൂപ്പ് I കാലയളവിൽ സ്ഥാപിച്ച അടിസ്ഥാനം ഇവിടെ രൂപംകൊള്ളാൻ തുടങ്ങുന്നു. ഈ ഘട്ടത്തിൽ, കേവലം കഥകൾ, പാട്ടുകൾ, ഗ്രൂപ്പ് ഗെയിമുകൾ എന്നിവയിൽ മാത്രം വിദ്യാർത്ഥികൾ തൃപ്തരാവില്ല. അവരെ സന്തുഷ്ടരാക്കാൻ; അവരുടെ ഭാവനയെയും കൗതുകത്തെയും പരിപോഷിപ്പിക്കുവാൻ, ഇതിലും കൂടുതൽ അറിവുകൾ ആവശ്യമാണ്. അവരുടെ ചിന്തകൾക്ക് മറുപടി ആവശ്യമാണ് ഈ ഘട്ടത്തിൽ. അതുകൊണ്ട് അവർക്ക് മനസ്സിൻറെ മാസ്റ്റർ ആവാനും, ഇന്ദ്രിയങ്ങളെ നിയന്ത്രിക്കാനും അവരെ പ്രാപ്തരാക്കുന്ന 5 വിദ്യകൾ പഠിപ്പിക്കുന്നു. ഈ ‘5-D’ കൾ വികസിപ്പിക്കുന്നത് വഴി വാക്കിലും പ്രവർത്തിയിലും പൊരുത്തം ഉണ്ടാകേണ്ടതിന്റെ അടിസ്ഥാനം ഇവിടെ സ്ഥാപിതമാവുന്നു.
ഗ്രൂപ്പ് -II തലത്തിൽ, കുട്ടികളുടെ താല്പര്യവും ഭാവനയും സജീവമായി നിലനിർത്തുന്നതിലായിരിക്കും ബാലവികാസ് ഗുരുവിന്റെ ശ്രദ്ധ.

Coming soon...
ഗ്രൂപ്പ് 3 (12 മുതൽ 15 വയസ്സ് വരെ )
കൗമാരക്കാർ - കുസൃതിയുടെ പ്രായം
ആസൂത്രണത്തിന്റെയും നേട്ടത്തിന്റെയും പ്രായമാണിത്. യഥാർത്ഥ ജീവിത സാഹചര്യങ്ങളിൽ മൂല്യങ്ങളുടെ പ്രയോഗം ആരംഭിക്കുന്നത് ശരിക്കും ഈ പ്രായത്തിലാണ് . ഈ പ്രായത്തിലുള്ള വിദ്യാർത്ഥി തന്റെ പക്കലുള്ളത് പരീക്ഷിക്കാൻ ഒരു അവസരം തേടുകയാണ്. ഗുരു അവൻ ബാലവികാസ് ക്ലാസ്സുകളിലൂടെ നേടിയ അറിവ് പരിശീലിക്കുവാനായി ധാരാളം അവസരങ്ങൾ ക്ലാസ്സിലോ ,കാമ്പസിലോ സംഘടനാ പ്രവർത്തനങ്ങളിലോ പ്രൊജെക്ടുകൾ അല്ലെങ്കിൽ സെമിനാറുകൾ എന്നിവയിലൂടെയോ നൽകുന്നു. ഗ്രൂപ്പ് -3 തലത്തിൽ, ഗുരു ഒരു അമ്മ,അധ്യാപിക എന്നീവരേക്കാൾ ഉപരിയാണ്. വിദ്യാർത്ഥികളുടെ ആവശ്യം മനസ്സിലാക്കി ഗുരു ഒരു സുഹൃത്തായും വിദ്യർത്ഥിയുടെ ആത്മവിശ്വാസമായും മാറുന്നു.