ആപൽ ഘട്ടത്തിൽ സഹായിക്കേണ്ടത് എങ്ങനെ?

Print Friendly, PDF & Email
ആപൽ ഘട്ടത്തിൽ സഹായിക്കേണ്ടത് എങ്ങനെ?

ഒരു ദിവസം വൈകിട്ട് അന്ധനായ ഒരു വ്രദ്ധൻ കയ്യിലുള്ള തംബുരു ശ്രുതിമീട്ടി പാട്ടുപാടി ഭിക്ഷയാചിക്കുകയായിരുന്നു. അയാൾ ചെറുപ്പകാലത്ത് ഒരു നല്ല ഗായകനും വീണവായനയിൽ വിദഗ്ദ്ധനും ആയിരുന്നു. എന്നാൽ ഇപ്പോൾ അന്ധനും വൃദ്ധനുമായിപ്പോയതിനാൽ ഒരു നേരത്തെ അഷ്ടിക്കുള്ള വക ഉണ്ടാക്കാൻ തന്നെ തരപ്പെടുമായിരുന്നില്ല. ഇങ്ങനെ നടക്കുന്നതിനിടയിൽ കാൽ തെറ്റി റോഡിൽ വീണു പോയി. വഴിയേപോയ മൂന്നു ബാലൻമാർ ഓടിച്ചെന്ന് അയാളെ പിടിച്ചെഴുന്നേല്പിച്ചു. ഇവരിൽ ഒരുവൻ പറഞ്ഞു ഇയാളെ വീട്ടിലേയ്ക്കു കൊണ്ടുപോകാം.

The boys lifting the blind old man and his harp

രണ്ടാമൻ: തീർച്ചയായും അതൊരു എളുപ്പമാർഗ്ഗമാണ്. എന്നാലും ഇതുകൊണ്ട് പ്രശ്നം പരിഹരിക്കയില്ലല്ലോ.

മൂന്നാമൻ: നമ്മൾ അർപ്പണബോധത്തോടെ കാര്യമായ പ്രയോജനമുണ്ടാക്കുന്ന എന്തെങ്കിലും ഈ വ്രദ്ധനു വേണ്ടി ചെയ്തു കൊടുക്കണം.

ഒന്നാമൻ: (വൃദ്ധനോട്) സന്തോഷമായിരിക്കൂ. നിങ്ങൾക്ക് വല്ല ഒത്താശകളും ചെയ്യാൻ പറ്റുമോ എന്നു ഞങ്ങൾ നോക്കട്ടെ.

രണ്ടാമൻ: തംബുരു കയ്യിലെടുത്തു ശ്രുതി ഒപ്പിച്ചു പാടിത്തുടങ്ങി. കുറേ ജനങ്ങൾ അവരുടെ ചുറ്റും കൂടി. അവർ മധുരമായി ഹൃദയദ്രവീകരണതയുണ്ടകും മട്ടിൽ പാടി. ഒന്നാമൻ ഭിക്ഷാപാത്രവുമായി കേൾവിക്കാരായ ഓരോരുത്തരുടേയും അടുത്തുചെന്നു. അവരൊക്കെ ഓരോ നാണയത്തുട്ട് അതിൽ ഇട്ടുകൊടുത്തു. ഒരു മണിക്കൂർ കഴിഞ്ഞു ജനക്കൂട്ടം പിരിഞ്ഞു. പിരിഞ്ഞ തുക എണ്ണിപൊതിഞ്ഞു കെട്ടി വൃദ്ധനെ അവർ ഏല്പിച്ചു. ഇക്കാര്യം അറിഞ്ഞ് വൃദ്ധനു സന്തോഷാശ്രു വന്നു. അയാൾ പറഞ്ഞു, “പ്രിയമുള്ള കുഞ്ഞുങ്ങളേ, നിങ്ങളോടുള്ള കൃതജ്ഞത പറയുന്നതിനുതക്ക വാക്കുകൾ ഇല്ലല്ലോ. എന്താണു നിങ്ങളുടെ പേര്?”

എന്റെ പേര്: വിശ്വസ്തത

എന്റെ പേര്: പ്രത്യാശ

എന്റെ പേര്: പ്രേമം, കുട്ടികൾ ഓരോരുത്തരും വിളിച്ചുപറഞ്ഞു. ഇനി ഞങ്ങൾ പോകട്ടെ മുത്തച്ഛാ. അവർ വീണ്ടും പറഞ്ഞു.

വൃദ്ധന് ഇക്കഴിഞ്ഞ സംഭവത്തിന്റെ സാംഗത്യം നല്ലതുപോലെ മനസ്സിലായി. അയാളുടെ തെറ്റെന്താണെന്ന് അയാൾക്ക് ബോദ്ധ്യവുമായി. തന്നിലും അന്യരിലും അയാൾക്കു വിശ്വാസവും പ്രത്യാശയും പ്രേമവും ഇല്ലായിരുന്നല്ലോ. എത്ര സുന്ദരമായാണ് കുട്ടികൾ ഇക്കാര്യത്തിൽ അയാൾക്ക് ഒരു ഗുണപാഠം നൽകിയത്.

ചോദ്യങ്ങൾ:
  1. കുട്ടികൾ വൃദ്ധനെ വീട്ടിൽ കൊണ്ടുപോവുകയോ കുറേ പണം കൊടുക്കുകയോ ചെയ്യാത്തതെന്താണ്?
  2. അവരുടെ പരിപാടിയിൽ അന്തർഭവിച്ചിരിക്കുന്ന ശരിയായ ഉദ്ദേശ്യം എന്ത്?
  3. ഓരൊരുവനും ഉണ്ടായിരിക്കേണ്ട മൂന്നു പ്രധാന വിശിഷ്ട ഗുണങ്ങൾ എന്താണ്?

Source – Stories for Children – II, Published by – Sri Sathya Sai Books & Publications Trust, Prashanti Nilayam

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: