മൂല്യo മുറുകെപ്പിടിക്കുക
മൂല്യo മുറുകെപ്പിടിക്കുക
ലക്ഷ്യം:
ഏകാഗ്രത ലഭിക്കാനുള്ള ഒരു മഹത്തായ കളി.ഇത് ഓർമ്മശക്തി മെച്ചപ്പെടുത്തുന്നതിനോടൊപ്പം, ലക്ഷ്യമിടുന്നത് സുസ്ഥിരമായ ദൃശ്യ ശ്രദ്ധയും, ശ്രദ്ധകേന്ദ്രികരിക്കാനുള്ള കഴിവുമാണ്.
ഈ കളിയിൽ മറഞ്ഞിരിക്കുന്ന സന്ദേശം, കുട്ടികൾ ഒരു മൂല്യത്തെ പിന്തുടരുന്നതിനുള്ള അവരുടെ പരിശ്രമം ഉപേക്ഷിയ്ക്കാതെ, എത്ര കഷ്ടപ്പാടുകൾ നേരിടേണ്ടിവന്നാലും മൂല്യത്തെ മുറുകെപ്പിടിക്കണം.
ബന്ധപ്പെട്ട മൂല്യങ്ങൾ:
- ഏകാഗ്രത,
- ശ്രദ്ധ,
- ദൃഢനിശ്ചയം.
ആവശ്യമുള്ള സാധനങ്ങൾ:
- 3 സമാനമായ പ്ലാസ്റ്റിക് കപ്പുകൾ
- മാനുഷിക മൂല്യം എഴുതിയ ഒരു പിംഗ് പോങ് ബോൾ (ഉദാഹരണത്തിന്, സത്യം)
- ഒരു മേശ
എങ്ങനെ കളിക്കാം
- ഗുരു ക്ലാസിനെ രണ്ട് ഗ്രൂപ്പുകളായി തിരിച്ച് ക്ലാസ്സിന് ഗെയിം വിശദീകരിക്കുന്നു.
- അടുത്തതായി, ഒരു ഗ്രൂപ്പിൽ നിന്ന് ഒരു കുട്ടിയെ ക്ഷണിക്കുന്നു. ആ കുട്ടി ഒരേപോലെയുള്ള മൂന്ന് പ്ലാസ്റ്റിക് കപ്പുകൾ മറിച്ചിടുകയും അവയെ വരിവരിയായി താഴെ വയ്ക്കുകയും ചെയ്യുന്നു. അവൻ മൂന്ന് കപ്പുകളിൽ ഒന്നിന് കീഴിൽ പിംഗ് പോംഗ് വാല്യു-ബോൾ സ്ഥാപിക്കുന്നു, ബാക്കിയുള്ളവർ ഇത് കാണുന്നുണ്ടെന്നും അത് ഏത് കപ്പിന് കീഴിലാണെന്ന് അറിയാമെന്നും ഉറപ്പാക്കുന്നു.
- അവൻ കപ്പുകൾ മേശയ്ക്ക് കുറുകെ നിരക്കി ചുറ്റിക്കറങ്ങുന്നു, അവയുടെ സ്ഥാനങ്ങൾ വേഗത്തിൽ അങ്ങോട്ടും ഇങ്ങോട്ടും മാറ്റിയും കുറച്ച് സമയത്തേക്ക് ചുറ്റിക്കറങ്ങുന്നു, അതിനുശേഷം അവൻ നിർത്തി കപ്പുകൾ ഒരു വരിയിൽ ഇടുന്നു.
- മൂല്യമുള്ള പന്ത് ഇപ്പോൾ ഏത് കപ്പിന് കീഴിലാണെന്ന് ഗ്രൂപ്പ് ‘ബി’ തിരിച്ചറിയണം.
- ഗ്രൂപ്പ് ബിയിൽ നിന്ന് ശരിയായ ഉത്തരം നൽകുന്നയാളാണ് വിജയി.
- ഇപ്പോൾ, കപ്പുകൾ ചുറ്റികറക്കാനുള്ള ഊഴം ആ കുട്ടിയുടേതാണ്,.ഗ്രൂപ്പ് ‘എ’ പന്ത് ഉപയോഗിച്ച് കപ്പ് തിരിച്ചറിയണം.
ഗുരുക്കന്മാർക്കുള്ള നുറുങ്ങുകൾ-
- പ്രശ്‌നങ്ങളും പ്രതിബന്ധങ്ങളും നേരിടേണ്ടി വന്നിട്ടും തങ്ങളുടെ വിലയേറിയ മൂല്യങ്ങൾ മുറുകെപ്പിടിച്ച പ്രഹ്ളാദന്റെയും ഹരിശ്ചന്ദ്രന്റെയും കഥകൾ ഗുരുവിന് വിവരിക്കാം!!