നിർഭയം

Print Friendly, PDF & Email
നിർഭയം

ഘട്ടം 1: “ആദ്യം, നിങ്ങളുടെ കസേരകളിൽ സുഖപ്രദമായി ഇരിക്കുക, അല്ലെങ്കിൽ സുഖാസനത്തിൽ ഇരിക്കുക. നിങ്ങളുടെ നട്ടെല്ല് നിവർന്നിരിക്കണം. നിങ്ങൾ ശ്വാസം വിടുമ്പോൾ ഒരു ദീർഘനിശ്വാസം എടുത്ത് വിശ്രമിക്കുക. ഒരു ദീർഘനിശ്വാസം എടുക്കുക… മറ്റൊന്ന്…

ഘട്ടം 2: “ഇപ്പോൾ ശരീരത്തിലെ എല്ലാ പിരിമുറുക്കങ്ങളും അയയ്ക്കുക. നിങ്ങളുടെ കാൽവിരലുകൾ നീട്ടി അയച്ചിടുക. കാലുകളിലെയും തുടകളിലെയും പേശികളെ റിലാക്സ് ചെയ്യുക. നിങ്ങളുടെ വയറിലെ പേശികൾക്ക് വിശ്രമം നൽകുക. തോളുകൾ പിന്നിലേക്ക് വലിക്കുക, എന്നിട്ട് അവയെ അയച്ചിടുക. തോളുകൾ മുകളിലേക്കും താഴേക്കും താഴ്ത്തുക. ഇടത്തേക്ക് നോക്കുക, മുന്നോട്ട് നോക്കുക, വലത്തേക്ക് നോക്കുക, മുന്നോട്ട് നോക്കുക. ഇപ്പോൾ മുഖത്തെ പേശികൾ റിലാക്സ് ചെയ്യുക. നിങ്ങളുടെ ശരീരം മുഴുവൻ റിലാക്സ് ചെയ്യുന്നതായി അനുഭവപ്പെടുക – എല്ലാ പിരിമുറുക്കങ്ങളും ഇല്ലാതായി. നിങ്ങൾക്ക് സുഖം തോന്നുന്നു.

ഘട്ടം 3: ഇപ്പോൾ നിങ്ങളെ വിഷമിപ്പിക്കുന്ന എന്തെങ്കിലും സങ്കൽപ്പിക്കുക… നിങ്ങളെ ബുദ്ധിമുട്ടിക്കുന്നതെന്തും ഉണ്ടാവുമ്പോൾ, ഒരു സ്വർണ്ണ കുമിളയ്ക്കുള്ളിൽ നിങ്ങൾ സുരക്ഷിതരാണെന്ന് സങ്കൽപ്പിക്കുക… നിങ്ങളുടെ കുമിള എങ്ങനെയുള്ളതാണെന്ന് സങ്കൽപ്പിക്കുക… അതിന്റെ വശങ്ങൾ തൊടാതെ നിങ്ങൾക്കതിൽ സുഖമായി നീണ്ടു നിവർന്ന് ഇരിക്കാം. അത് വളരെ ശക്തമാണ്, മോശമായതൊന്നും അതിനുള്ളിൽ വരില്ല… നിങ്ങൾക്ക് വളരെ സുരക്ഷിതത്വം തോന്നുന്നു… നിങ്ങളെ അലട്ടുന്ന കാര്യങ്ങൾ ആലോചിക്കുംതോറും അത് ചെറുതായി ചെറുതായി വരികയാണ്. നിങ്ങൾക്ക് കൂടുതൽ ശക്തനായും തോന്നുന്നു… ഈ കാര്യത്തിൽ നിങ്ങൾ എന്താണ് ചെയ്യേണ്ടതെന്ന് നോക്കുക… നിങ്ങൾ ആരോടെങ്കിലും പറയണം… നിങ്ങളെ അലട്ടുന്ന കാര്യം നിങ്ങൾ നോക്കുമ്പോൾ തന്നെ ചെറുതായി കൊണ്ട് അപ്രത്യക്ഷമായി എന്നും അത് പോയി എന്ന് നിങ്ങൾക്കറിയാം, പക്ഷേ അത് തിരികെ വന്നാൽ, അത് നിങ്ങളെ ഒരിക്കലും ഭയപ്പെടുത്തുകയില്ല എന്നും.

ഘട്ടം 4: “ഇപ്പോൾ നിങ്ങളുടെ ശ്രദ്ധ ക്ലാസ് മുറിയിലേക്ക് തിരികെ കൊണ്ടുവരിക, വ്യായാമം പൂർത്തിയായതിനാൽ കണ്ണുകൾ തുറക്കുക. നിങ്ങളുടെ അടുത്തുള്ള ആളെ നോക്കി പുഞ്ചിരിക്കുക, തീയതിയും സമയവും അവരോട് പറയുക.

(ഈ നിശബ്ദ ഇരിപ്പ് വ്യായാമങ്ങൾക്ക് ശേഷം വിദ്യാർത്ഥികൾ അവരുടെ അനുഭവങ്ങൾ പങ്കിടാൻ ആഗ്രഹിച്ചേക്കാം, ഇത് പ്രോത്സാഹിപ്പിക്കേണ്ടതാണ്, പ്രത്യേകിച്ചും അവർക്ക് എങ്ങനെ തോന്നുന്നുവെന്ന് ചോദിക്കുക. അവരുടെ അനുഭവത്തിന്റെ ചിത്രം വരയ്ക്കുന്നത് പോലുള്ള ചില ക്രിയാത്മകമായ പ്രവർത്തനങ്ങൾ ചെയ്യാൻ ഇത് നല്ല സമയമാണ്.)

[ബിഎസ്എസ്ഇ ലിമിറ്റഡ് പ്രസിദ്ധീകരിച്ച ‘മനുഷ്യമൂല്യങ്ങളിലെ സത്യസായി വിദ്യാഭ്യാസം’ എന്നതിൽ നിന്ന് സ്വീകരിച്ചത്.]

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു