ക്ഷമയും സ്വയം അച്ചടക്കവും

Print Friendly, PDF & Email
ക്ഷമയും സ്വയം അച്ചടക്കവും

ഘട്ടം 1: ഒന്നാമതായി, നിങ്ങളുടെ കസേരകളിൽ സുഖപ്രദമായ സ്ഥാനത്ത് ഇരിക്കുക. അല്ലെങ്കിൽ തറയിൽ സുഖാസനത്തിലോ പദ്‌മാസനത്തിലോ ഇരിക്കുക. നിങ്ങളുടെ പുറവും തലയും നിവർന്ന് നേരെയാണെന്നും ഉറപ്പാക്കുക. ഒരു ദീർഘശ്വാസം അകത്തേക്കെടുക്കുക. ശ്വാസം പുറത്തേക്കു ശാന്തമായി വിടുക. ഒന്നുകൂടി ആഴത്തിൽ ശ്വാസമെടുക്കുക… മറ്റൊന്ന്കൂടി.

ഘട്ടം 2: “ഇപ്പോൾ ശരീരത്തിലെ എല്ലാ പിരിമുറുക്കങ്ങളും അയവാക്കുക. നിങ്ങളുടെ കാൽവിരലുകൾ നീട്ടുക, തുടർന്ന് അവ അയവാക്കുക. കാൽവണ്ണയുടെ പിന്നിലെ പേശികളെ (calf muscles) മുറുകെ പിടിക്കുക, തുടർന്ന് അവയെ അയവുവരുത്തുക. നിങ്ങളുടെ കാലുകളുടെ മുകളിലെയും തുടകളിലെയും പേശികളെ പിരിമുറുക്കുക, അവ അയവാക്കുക. നിങ്ങളുടെ വയറിലെ പേശികൾ ഉള്ളിലേക്ക് വലിക്കുക, എന്നിട്ട് അവയെ അയവാക്കുക. തോളുകൾ പിന്നിലേക്ക് വലിക്കുക, എന്നിട്ട് അവയെ അയവാക്കുക. തോളുകൾ മുകളിലേക്കും താഴേക്കും താഴ്ത്തുക. ഇടത്തേക്ക് നോക്കുക, മുന്നോട്ട് നോക്കുക, വലത്തേക്ക് നോക്കുക, മുന്നോട്ട് നോക്കുക. ഇപ്പോൾ മുഖത്തെ പേശികൾ എന്നിട്ട് അവയെ അയവാക്കുക. നിങ്ങളുടെ ശരീരം മുഴുവൻ അയവാകുന്നതായി അനുഭവപ്പെടുക – എല്ലാ പിരിമുറുക്കങ്ങളും ഇല്ലാതായി. നിങ്ങൾക്ക് സുഖം തോന്നുന്നു.”

ഘട്ടം 3: സ്വയം ഒരു റബ്ബർ പന്തു ആണെന്ന് കരുതുക… ശക്തമായ റബ്ബർ ആവരണം കൊണ്ട് നിങ്ങൾ നന്നായി സംരക്ഷിക്കപ്പെട്ടിരിക്കുന്നു… ഉള്ളിൽ വളരെ സമാധാനം തോന്നുന്നു… നിങ്ങൾക്ക് എത്രത്തോളം സമാധാനമായി മാറാൻ കഴിയുമെന്ന് കാണാൻ നിങ്ങൾക്ക് തന്നെ ഒരു നിമിഷം സ്വയം നൽകുക.

ശാന്തത തോന്നുന്നതിൽ നിന്ന് നിങ്ങളെ തടയുന്ന യാതൊന്നും അതിൽ പ്രവേശിക്കില്ലെന്ന് സങ്കൽപ്പിക്കുക. അത് നിങ്ങളുടെ റബ്ബർ ആവരണത്തിൽനിന്നു തിരിച്ചു പന്തുപോലെ കുതിച്ചുയരുന്നു.

ഒന്നോ രണ്ടോ നിമിഷങ്ങൾ ആ ശാന്തതയിൽ വിശ്രമിക്കുക… ഭാവിയിൽ നിങ്ങൾക്ക് തിരക്ക് അനുഭവപ്പെടുമ്പോഴെല്ലാം നിങ്ങളുടെ ഉള്ളിലെ ശാന്തത ഓർക്കാൻ കഴിയും. നിങ്ങളുടെ ഉള്ളിൽ എപ്പോഴും ശാന്തത കണ്ടെത്താനാകുമെന്ന് അറിയുക.

ഘട്ടം 4:ഇപ്പോൾ നിങ്ങളുടെ ശ്രദ്ധ ക്ലാസ് മുറിയിലേക്ക് കൊണ്ടുവരിക, വ്യായാമം പൂർത്തിയായതിനാൽ കണ്ണുകൾ തുറക്കുക, നിവരുക. നിങ്ങളുടെ അടുത്തുള്ള ആളെ നോക്കി പുഞ്ചിരിക്കുക.

(ഈ മൗനാചരണവ്യായാമങ്ങൾക്ക് ശേഷം വിദ്യാർത്ഥികൾ അവരുടെ അനുഭവങ്ങൾ പങ്കിടാൻ ആഗ്രഹിച്ചേക്കാം, ഇത് പ്രോത്സാഹിപ്പിക്കേണ്ടതാണ്, പ്രത്യേകിച്ചും അവർക്ക് എങ്ങനെ തോന്നുന്നുവെന്ന് ചോദിക്കുക. അവരുടെ അനുഭവത്തിന്റെ ചിത്രം വരയ്ക്കുന്നത് പോലുള്ള ചില ക്രിയാത്മക ജോലികൾ ചെയ്യാൻ ഇത് നല്ല സമയമാണ്.)

(ബിഎസ്എസ്ഇ ലിമിറ്റഡ് പ്രസിദ്ധീകരിച്ച ‘മനുഷ്യമൂല്യങ്ങളിലെ സത്യസായി വിദ്യാഭ്യാസം’ എന്നതിൽ നിന്ന് സ്വീകരിച്ചത്)

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: