ആത്മാഭിമാനം

Print Friendly, PDF & Email
ആത്മാഭിമാനം

ഘട്ടം 1: ഒന്നാമതായി, നിങ്ങളുടെ കസേരകളിൽ സുഖപ്രദമായ സ്ഥാനത്ത് ഇരിക്കുക. അല്ലെങ്കിൽ തറയിൽ സുഖാസനത്തിലോ പദ്‌മാസനത്തിലോ ഇരിക്കുക. നിങ്ങളുടെ പുറവും തലയും നിവർന്ന് നേരെയാണെന്നും ഉറപ്പാക്കുക. ഒരു ദീർഘശ്വാസം അകത്തേക്കെടുക്കുക. ശ്വാസം പുറത്തേക്കു ശാന്തമായി വിടുക. ഒന്നുകൂടി ആഴത്തിൽ ശ്വാസമെടുക്കുക… മറ്റൊന്ന്കൂടി

ഘട്ടം 2: “ഇപ്പോൾ നിങ്ങളുടെ ശ്വസനത്തെക്കുറിച്ച് ബോധവാന്മാരാകൂ. നിങ്ങളുടെ ശ്വാസകോശം നിറച്ച് ഒരു ദീർഘനിശ്വാസം എടുക്കുക. എന്നിട്ട് നിങ്ങളുടേതായ സമയമെടുത്ത്, പതുക്കെ ശ്വാസം വിടുക. നിങ്ങളുടെ കണ്ണുകൾ സൌമ്യമായി അടച്ചിരിക്കട്ടെ, നിങ്ങൾ ശ്വസിക്കുമ്പോൾ, ശുദ്ധമായ സുഖപ്പെടുത്തുന്ന ഊർജ്ജം സന്തോഷവും സ്നേഹവും സമാധാനവും നിറച്ചു നിങ്ങളുടെ ശരീരത്തിൽ പ്രവേശിക്കുന്നതായി സങ്കൽപ്പിക്കുക. നിങ്ങൾ ശ്വാസം വിടുമ്പോൾ, ദുഃഖം, ക്ഷീണം, കോപം, ശല്യം, ഭയം, വിരസത, അസൂയ അല്ലെങ്കിൽ മറ്റെന്തെങ്കിലും അസുഖകരമായ വികാരങ്ങൾ ശ്വാസത്തോടൊപ്പം പുറത്തേക്കു വിട്ട് നിങ്ങളെ സന്തോഷവാനും ആശങ്കകളിൽ നിന്നും മുക്തനാക്കുന്നു എന്ന് സങ്കൽപ്പിക്കുക . ഇത് 3 അല്ലെങ്കിൽ 4 തവണ ആവർത്തിക്കുക നിങ്ങളെ അസ്വസ്ഥമാക്കുന്ന കാര്യങ്ങൾ ഒന്നൊന്നായി ശ്വാസത്തോടോപ്പും പുറത്തേക്കു വിടുകയും, അകന്നുപോകുകയും ചെയ്യുന്നു.

ഘട്ടം 3: നിങ്ങൾ സംഗീതം കേൾക്കുമ്പോൾ, നിങ്ങളുടെ മുന്നിൽ മനോഹരമായ ഒരു ഗ്രാമീണ പാതയോ പാർക്കോ ഉണ്ടെന്ന് സങ്കൽപ്പിക്കുക. മരങ്ങളും വേലികളും കാണുക… സൂര്യൻ പ്രകാശിക്കുന്നു, ഇളം ചൂടുള്ള കാറ്റ് ഉണ്ട്. നിങ്ങൾക്ക് താൽപ്പര്യമുണ്ടെങ്കിൽ, മനോഹരമായ ഒരു പാതയിലൂടെ നിങ്ങൾക്ക് നടക്കാം…ഇത് വളരെ മനോഹരമാണ്, നിങ്ങൾക്ക് സന്തോഷവും സംതൃപ്തിയും തോന്നുന്നു. വഴിയിൽ ശോഭയുള്ള പൂക്കൾ നോക്കൂ… നിങ്ങൾക്ക് ചുറ്റുമുള്ളതെല്ലാം മനോഹരമാണ്… നിങ്ങളെത്തന്നെ നോക്കൂ – നിങ്ങളുടെ ഉള്ളിലും സുന്ദരമാണ്, ചിലപ്പോൾ നിങ്ങൾക്ക് കൂടുതൽ നന്നായി ചെയ്യാൻ കഴിയുമെങ്കിലും. നിങ്ങൾ പ്രിയങ്കരനും സുന്ദരനുമാണ്, അതുപോലെ തന്നെ നിങ്ങളുടെ ചുറ്റുമുള്ള മറ്റുള്ളവരും… ഇതെല്ലാം കാണുമ്പോൾ നിങ്ങൾക്ക് ആശ്വാസവും സന്തോഷവും തോന്നുന്നു.

ഘട്ടം 4: ഇപ്പോൾ നിങ്ങളുടെ ശ്രദ്ധ ക്ലാസ് മുറിയിലേക്ക് കൊണ്ടുവരിക, വ്യായാമം പൂർത്തിയായതിനാൽ കണ്ണുകൾ തുറക്കുക, നിവരുക. നിങ്ങളുടെ അടുത്തുള്ള ആളെ നോക്കി പുഞ്ചിരിക്കുക.

(ഈ മൗനാചരണവ്യായാമങ്ങൾക്ക് ശേഷം വിദ്യാർത്ഥികൾ അവരുടെ അനുഭവങ്ങൾ പങ്കിടാൻ ആഗ്രഹിച്ചേക്കാം, ഇത് പ്രോത്സാഹിപ്പിക്കേണ്ടതാണ്, പ്രത്യേകിച്ചും അവർക്ക് എങ്ങനെ തോന്നുന്നുവെന്ന് ചോദിക്കുക. അവരുടെ അനുഭവത്തിന്റെ ചിത്രം വരയ്ക്കുന്നത് പോലുള്ള ചില ക്രിയാത്മക ജോലികൾ ചെയ്യാൻ ഇത് നല്ല സമയമാണ്.)

(ബിഎസ്എസ്ഇ ലിമിറ്റഡ് പ്രസിദ്ധീകരിച്ച ‘മനുഷ്യമൂല്യങ്ങളിലെ സത്യസായി വിദ്യാഭ്യാസം’ എന്നതിൽ നിന്ന് സ്വീകരിച്ചത്)