സൗന്ദര്യം
സൗന്ദര്യം
ജ്യാമിതിയിലൂടെ(geometry) സൗന്ദര്യത്തിന്റെ പ്രാധാന്യം മനസ്സിലാക്കാൻ
(ഗുരു കുത്തുകളിൽ(വിരാമങ്ങളിൽ) താൽക്കാലികമായി നിർത്തി, ഗദ്യരചന സാവധാനം വായിക്കുന്നു… നിങ്ങൾക്ക് വേണമെങ്കിൽ പശ്ചാത്തലത്തിൽ മൃദുവായ സംഗീതം ആവാം.)
ഘട്ടം 1: ഒന്നാമതായി, നിങ്ങളുടെ കസേരകളിൽ സുഖപ്രദമായ സ്ഥാനത്ത് ഇരിക്കുക. അല്ലെങ്കിൽ തറയിൽ സുഖാസനത്തിലോ പദ്മാസനത്തിലോ ഇരിക്കുക. നിങ്ങളുടെ പുറവും തലയും നിവർന്ന് നേരെയാണെന്നും ഉറപ്പാക്കുക. ഒരു ദീർഘശ്വാസം അകത്തേക്കെടുക്കുക. ശ്വാസം പുറത്തേക്കു ശാന്തമായി വിടുക. ഒന്നുകൂടി ആഴത്തിൽ ശ്വാസമെടുക്കുക… മറ്റൊന്ന്കൂടി…
ഘട്ടം 2: “ഇപ്പോൾ ശരീരത്തിലെ എല്ലാ പിരിമുറുക്കങ്ങളും അയവാക്കുക. നിങ്ങളുടെ കാൽവിരലുകൾ നീട്ടുക, തുടർന്ന് അവ അയവാക്കുക. കാൽവണ്ണയുടെ പിന്നിലെ പേശികളെ (calf muscles) മുറുകെ പിടിക്കുക, തുടർന്ന് അവയെ അയവുവരുത്തുക. നിങ്ങളുടെ കാലുകളുടെ മുകളിലെയും തുടകളിലെയും പേശികളെ പിരിമുറുക്കുക, അവ അയവാക്കുക. നിങ്ങളുടെ വയറിലെ പേശികൾ ഉള്ളിലേക്ക് വലിക്കുക, എന്നിട്ട് അവയെ അയവാക്കുക. തോളുകൾ പിന്നിലേക്ക് വലിക്കുക, എന്നിട്ട് അവയെ അയവാക്കുക. തോളുകൾ മുകളിലേക്കും താഴേക്കും താഴ്ത്തുക. ഇടത്തേക്ക് നോക്കുക, മുന്നോട്ട് നോക്കുക, വലത്തേക്ക് നോക്കുക, മുന്നോട്ട് നോക്കുക. ഇപ്പോൾ മുഖത്തെ പേശികളെ പിരിമുറുക്കുക എന്നിട്ട് അവയെ അയവാക്കുക. നിങ്ങളുടെ ശരീരം മുഴുവൻ അയവാകുന്നതായി അനുഭവപ്പെടുക – എല്ലാ പിരിമുറുക്കങ്ങളും ഇല്ലാതായി. നിങ്ങൾക്ക് സുഖം തോന്നുന്നു.”
ഘട്ടം 3: നിങ്ങൾ ഒരു പക്ഷിയെപ്പോലെ സ്വതന്ത്രമായി പറക്കുകയാണെന്ന് സങ്കൽപ്പിക്കുക.
നിങ്ങൾ ആകാശത്ത്, സുരക്ഷിതമായി, സന്തോഷത്തോടെ, സമാധാനത്തോടെ, ആത്മവിശ്വാസത്തോടെ പറക്കുന്നു…
നിങ്ങൾ പറക്കുമ്പോൾ, നിങ്ങളുടെ ചുവട്ടിൽ ശോഭയുള്ള ഇളം ചൂടുള്ള വെളിച്ചത്തിൽ കുളിച്ചിരിക്കുന്ന ഭൂമിയെക്കുറിച്ച് ബോധവാനാവുക… ഭൂമിയിൽ ഒരു സ്ഥലം തിരഞ്ഞെടുക്കുക, മന്ദമായി താഴേക്ക് ഗമിക്കുക അതിൽ സ്ഥിരതാമസമാക്കുക.
സുരക്ഷ, ആശ്വാസം, സന്തോഷം/ ക്ഷേമം, സർഗ്ഗാത്മകത, സ്വാതന്ത്ര്യം, സൗഹൃദം എന്നിവയുടെ സമ്മാനങ്ങൾ നിങ്ങൾക്കൊപ്പം കൊണ്ടുവന്നിട്ടുണ്ടെന്ന് സങ്കൽപ്പിക്കുക.
നിങ്ങൾക്ക് ചുറ്റും ചുവരുകൾ, ജനലുകൾ, വാതിലുകൾ, തറ, മേൽത്തട്ട് എന്നിങ്ങനെ ആയി അവ രൂപം കൊള്ളുന്നത് കാണുക… നിങ്ങളുടെ ആന്തരിക സ്വഭാവത്തിന്റെയും ഗുണങ്ങളുടെയും ബാഹ്യ പ്രകടനങ്ങളായി അവയെ കാണുക…
ഈ ഗുണങ്ങളും മൂല്യങ്ങളും ഏറ്റവും നന്നായി പ്രകടിപ്പിക്കുന്ന രൂപങ്ങൾ ഏതൊക്കെയാണെന്ന് സങ്കൽപ്പിക്കുക.
നിങ്ങൾ നിർമ്മിച്ച വീട് സുരക്ഷിതവും സുസ്ഥിരവും നിങ്ങളുടെ സ്വന്തം ശരീരവും ആന്തരികവും പോലെയുള്ള അതേ ആവശ്യങ്ങൾ പ്രകടിപ്പിക്കുന്നതും കാണുക.
അത് ഇപ്പോൾ നിങ്ങൾ അനുഭവിക്കുന്ന അതേ സമ്മാനങ്ങളും സന്തോഷകരമായ സ്വാതന്ത്ര്യവും വഹിക്കുന്നു. സൂര്യൻ അസ്തമിക്കുമ്പോൾ, നിങ്ങളുടെ പുതിയ വീട് വെളിച്ചവും ഊഷ്മളതയും കൊണ്ട് തിളങ്ങാൻ തുടങ്ങുന്നു… നിങ്ങളുടെ പുതിയ ഭവനത്തിൽ സന്തോഷത്തിലും സംതൃപ്തിയിലും വിശ്രമിക്കൂ…
ഘട്ടം 4: ഇപ്പോൾ നിങ്ങളുടെ ശ്രദ്ധ ക്ലാസ് മുറിയിലേക്ക് കൊണ്ടുവരിക, വ്യായാമം പൂർത്തിയായതിനാൽ കണ്ണുകൾ തുറക്കുക, നിവരുക. നിങ്ങളുടെ അടുത്തുള്ള ആളെ നോക്കി പുഞ്ചിരിക്കുക.
(ബിഎസ്എസ്ഇ ലിമിറ്റഡ് പ്രസിദ്ധീകരിച്ച ‘മനുഷ്യമൂല്യങ്ങളിലെ സത്യസായി വിദ്യാഭ്യാസം’ എന്നതിൽ നിന്ന് സ്വീകരിച്ചത്)