അനുകമ്പയും നിസ്വാർത്ഥതയും

Print Friendly, PDF & Email
അനുകമ്പയും നിസ്വാർത്ഥതയും
മനുഷ്യാത്മാവിന്റെ മഹത്വം മനസ്സിലാക്കാൻ

(ഗുരു കുത്തുകളിൽ(വിരാമങ്ങളിൽ) താൽക്കാലികമായി നിർത്തി, ഗദ്യരചന സാവധാനം വായിക്കുന്നു… നിങ്ങൾക്ക് വേണമെങ്കിൽ പശ്ചാത്തലത്തിൽ മൃദുവായ സംഗീതം ആവാം.)

ഘട്ടം 1: ഒന്നാമതായി, നിങ്ങളുടെ കസേരകളിൽ സുഖപ്രദമായ സ്ഥാനത്ത് ഇരിക്കുക. അല്ലെങ്കിൽ തറയിൽ സുഖാസനത്തിലോ പദ്‌മാസനത്തിലോ ഇരിക്കുക. നിങ്ങളുടെ പുറവും തലയും നിവർന്ന് നേരെയാണെന്നും ഉറപ്പാക്കുക. ഒരു ദീർഘശ്വാസം അകത്തേക്കെടുക്കുക. ശ്വാസം പുറത്തേക്കു ശാന്തമായി വിടുക. ഒന്നുകൂടി ആഴത്തിൽ ശ്വാസമെടുക്കുക… മറ്റൊന്ന്കൂടി…

ഘട്ടം 2: “ഇപ്പോൾ ശരീരത്തിലെ എല്ലാ പിരിമുറുക്കങ്ങളും അയവാക്കുക. നിങ്ങളുടെ കാൽവിരലുകൾ നീട്ടുക, തുടർന്ന് അവ അയവാക്കുക. കാൽവണ്ണയുടെ പിന്നിലെ പേശികളെ (calf muscles) മുറുകെ പിടിക്കുക, തുടർന്ന് അവയെ അയവുവരുത്തുക. നിങ്ങളുടെ കാലുകളുടെ മുകളിലെയും തുടകളിലെയും പേശികളെ പിരിമുറുക്കുക, അവ അയവാക്കുക. നിങ്ങളുടെ വയറിലെ പേശികൾ ഉള്ളിലേക്ക് വലിക്കുക, എന്നിട്ട് അവയെ അയവാക്കുക. തോളുകൾ പിന്നിലേക്ക് വലിക്കുക, എന്നിട്ട് അവയെ അയവാക്കുക. തോളുകൾ മുകളിലേക്കും താഴേക്കും താഴ്ത്തുക. ഇടത്തേക്ക് നോക്കുക, മുന്നോട്ട് നോക്കുക, വലത്തേക്ക് നോക്കുക, മുന്നോട്ട് നോക്കുക. ഇപ്പോൾ മുഖത്തെ പേശികളെ പിരിമുറുക്കുക എന്നിട്ട് അവയെ അയവാക്കുക. നിങ്ങളുടെ ശരീരം മുഴുവൻ അയവാകുന്നതായി അനുഭവപ്പെടുക – എല്ലാ പിരിമുറുക്കങ്ങളും ഇല്ലാതായി. നിങ്ങൾക്ക് സുഖം തോന്നുന്നു.”

ഘട്ടം 3: നിങ്ങളുടെ കണ്ണുകൾ അടച്ച് ഇരിക്കുക, ഉള്ളിൽ അപ്രിയമായതും അസുഖകരവുമായ ചിന്തകൾ ശ്വാസത്തോടൊപ്പം പുറത്തേക്കു വിടുക…

നിസ്വാർത്ഥനായിരിക്കാൻ നിങ്ങളുടെ ഉള്ളിൽ സ്നേഹവും അനുകമ്പയും ഉണ്ടെന്ന് അറിയുക… പ്രയാസകരമായ സാഹചര്യങ്ങളിൽ മുന്നോട്ട് പോകാനുള്ള കരുത്തും മനക്കരുത്തും നിങ്ങൾക്കുണ്ടെന്ന് അറിയുക. സ്നേഹത്തിന്റെ സത്ത തന്നെയാണ് നിങ്ങൾ…

നിങ്ങളുടെ ചുറ്റുമുള്ള ആളുകളുമായി നിങ്ങളുടെ സ്നേഹവും നന്മയും പങ്കിടാൻ നിങ്ങൾക്ക് തീരുമാനിക്കാം…

ഇതാണോ നിങ്ങൾ ചെയ്യാൻ ആഗ്രഹിക്കുന്നതെന്ന് ചിന്തിക്കുക…

ഘട്ടം 4: ഇപ്പോൾ നിങ്ങളുടെ ശ്രദ്ധ ക്ലാസ് മുറിയിലേക്ക് കൊണ്ടുവരിക, വ്യായാമം പൂർത്തിയായതിനാൽ കണ്ണുകൾ തുറക്കുക, നിവരുക. നിങ്ങളുടെ അടുത്തുള്ള ആളെ നോക്കി പുഞ്ചിരിക്കുക.

(ബിഎസ്എസ്ഇ ലിമിറ്റഡ് പ്രസിദ്ധീകരിച്ച ‘മനുഷ്യമൂല്യങ്ങളിലെ സത്യസായി വിദ്യാഭ്യാസം’ എന്നതിൽ നിന്ന് സ്വീകരിച്ചത്)

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: