ഗുരുർബ്രഹ്മാ
ഓഡിയോ
വരികൾ
- ഗുരുർബ്രഹ്മാ ഗുരുർവിഷ്ണു
- ഗുരുർദേവോ മഹേശ്വരഃ
- ഗുരുസാക്ഷാത് പരബ്രഹ്മ
- തസ്മൈ ശ്രീ ഗുരവേ നമഃ
അർത്ഥം
ബ്രഹ്മാവും വിഷ്ണുവും ശിവനും ആകുന്ന ഗുരുവിനു നമോവാകം. ഗുരു ബ്രഹ്മാവിനെപ്പോലെയാണ്.
എന്തെന്നാൽ ഗുരു കുട്ടികളിൽ സദ്ഗുണങ്ങൾ സൃഷ്ടിക്കുന്നു. അവരിലെ സദ്ഗുണങ്ങളെ വളർത്തി എടുക്കുന്നതിനാൽ വിഷ്ണുവും ഗുരു തന്നെ.
ദുർഗുണങ്ങളെ നശിപ്പിക്കുന്നതിനാൽ ഗുരു മഹേശ്വരൻ ആണ്. നല്ലൊരു ഗുരു തൃമൂർത്തികളുടെ ഈ മൂന്ന് ചുമതലയും നിർവ്വഹിക്കുന്നു.
വീഡിയോ
വിശദീകരണം
ഗുരുർ | ഒരു ശരിയായ ഗുരു തന്റെ അനുഭവങ്ങളിലൂടെ സത്യത്തെ മനസിലാക്കിയിരിക്കും. ഗുരുവിന്റെ ദിനചര്യ, ചിന്ത, വാക്ക്, പ്രവർത്തി എന്നിവയിൽ അത് പ്രതിഫലിക്കും. |
---|---|
ബ്രഹ്മാ | ഗുരു ബ്രഹ്മാവാണ്. കാരണം ഗുരുവാണ് കുട്ടികളിൽ നല്ല ശീലങ്ങൾ ജനിപ്പിക്കുന്നത്. |
വിഷ്ണു | ഗുരു മഹാവിഷ്ണുവാണ്. കാരണം ഗുരു കുട്ടികളിലെ നല്ല ഗുണങ്ങളെ നിലനിർത്തുന്നു. |
ഗുരുർ ദേവോ മഹേശ്വര | ഗുരു മഹേശ്വരനാവുന്നു. കാരണം ഗുരു കുട്ടികളിലെ ദുർഗുണങ്ങളെയും ഹീനമായ മനോനിലയെയും നശിപ്പിക്കുന്നു. |
ഗുരു സാക്ഷാത് പര ബ്രഹ്മ | ആത്മാർത്ഥതയുള്ളൊരു ഗുരു ത്രിമൂർത്തികളുടെ ധർമ്മം നിർവഹിക്കുന്നു. അതുകൊണ്ട് ഗുരുവിനെ ത്രിമൂർത്തികളെക്കാളും പൂജ്യനായി കണക്കാക്കുന്നു. |
തസ്മൈ ശ്രീ ഗുരവേ നമഃ | അങ്ങനെയുള്ള ശ്രേഷ്ഠനായ ഗുരുവിനെ പ്രണമിക്കുന്നു. |
Overview
- Be the first student
- Language: English
- Duration: 10 weeks
- Skill level: Any level
- Lectures: 4