ഭഗവാൻ ശ്രീരാമൻ അയോധ്യ വിടുന്നു

Print Friendly, PDF & Email
ഭഗവാൻ ശ്രീരാമൻ അയോധ്യ വിടുന്നു

Sri Rama Leaves Ayodhya

അയോധ്യ നഗരത്തെ മുഴുവൻ ദുഃഖത്തിലാഴ്ത്തി രാമനും സീതയും ലക്ഷ്മണനും അയോദ്ധ്യയിൽ നിന്ന് കാട്ടിലേക്ക് പതിന്നാലു വർഷത്തേ വനവാസത്തിന് സുമന്ത്രരോടൊപ്പം രഥത്തിൽ യാത്രയായി. സുമന്ത്രര്‍ രാമനൊപ്പം കാട്ടിലേക്ക് വരാൻ ആഗ്രഹിച്ചു പക്ഷെ രാമൻ അതിന് സമ്മതിച്ചില്ല.

ഗുരുക്കന്മാർ കുട്ടികൾക്ക് പറഞ്ഞു കൊടുക്കാൻ :

നിങ്ങൾ നല്ലവരാകുമ്പോൾ നിങ്ങളുടെ സ്നേഹവും നല്ല സ്വഭാവവും എല്ലാവരും സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു.

ഹൃദിസ്ഥമാക്കേണ്ട മൂല്യങ്ങൾ:നായകന്മാരാകുക, ഒന്നും ഇല്ലാത്തവരാകാതിരിക്കുക (മൂല്യങ്ങൾ ഉള്ള ഒരുവൻ ആണ് യഥാർത്ഥ നായകൻ ഗുരുക്കന്മാർ കുട്ടികൾക്ക് വിശദീകരിച്ചു കൊടുക്കുക)

അവസാനം അവർ ഗംഗാ നദിയുടെ തീരത്ത് എത്തി. കുറച്ച് വള്ളക്കാര്‍ രാജകീയമായ രഥവും അവരെയും കണ്ടു ഉടനെ അവരുടെ നേതാവായ ഗുഹൻറെ അടുത്തേക്കോടി. ഗുഹനും ആളുകളും പഴങ്ങളും പുഷ്പങ്ങളുമായി രാമനെ സ്വീകരിക്കാൻ പോയി സുഖസൗകര്യമുള്ള ഭവനം സമർപ്പിച്ചു, പക്ഷേ രാമൻ വിസമ്മതിച്ചു. അടുത്ത ദിവസം രാവിലെ അവർ സുമന്ത്രരോട് വിടപറയുകയും, ഗുഹൻ അവരെ ഗംഗ നദിക്ക് കുറുകെ കടത്തി ഭരദ്വാജ മുനിയുടെ സന്യാസിമഠത്തിലെത്തുകയും ചെയ്തു. പിന്നെ രാമൻ ഗുഹനോട് മടങ്ങിപ്പോവാൻ അഭ്യർത്ഥിക്കുകയും അതിന് ശേഷം വാൽമീകി മഹർഷിയുടെ ആശ്രമത്തിലെത്തുകയും ചെയ്‌തു.

വാൽമീകിയുടെ ഉപദേശപ്രകാരം രാമൻ താമസിക്കാൻ മനോഹരമായ ചിത്രകൂട മല തിരഞ്ഞെടുത്തു. ഇവിടെ സീതയുടെയും രാമന്റെയും സഹായത്തോടെ ലക്ഷ്മണൻ ഒരു കുടിൽ പണിതു. അവിടെ ജീവിച്ചിരുന്ന ഋഷിമാരും സന്ന്യാസിമാരും ഭഗവാൻ രാമൻെറ ദർശനത്തിനായി വന്നു.

ഗുരുക്കന്മാർ കുട്ടികൾക്ക് വിശദീകരിച്ചുകൊടുക്കാൻ:

a) അവതാരമായിരുന്നിട്ടും, ശ്രീരാമൻ സ്വയം ആശ്രമ നിർമ്മാണത്തിൽ പങ്കെടുത്തു, വെറുതെ ഇരുന്നില്ല (ഇവിടെ നമ്മുടെ നേട്ടത്തിനായി മാത്രം സ്വാമി രാവും പകലും എങ്ങനെ പ്രവർത്തിച്ചിരുന്നുവെന്നും, ദർശനം നൽകുക, കത്തുകൾ സ്വീകരിക്കുക, പദ്ധതികളുടെ മേൽനോട്ടം തുടങ്ങിയവ ഗുരുക്കന്മാർ കുട്ടികൾക്ക് പറഞ്ഞു കൊടുക്കുക)

b) രാജകുടുംബങ്ങളുടെ എല്ലാ ആഡംബരങ്ങളും ഉണ്ടായിരുന്നിട്ടും ലക്ഷ്മണനും സീതയും
14 വർഷക്കാലം എല്ലാ കഷ്ടപ്പാടുകളോടും കൂടി വനത്തിൽ ജീവിക്കാനായി എല്ലാം ത്യജിച്ചത് രാമനോടുള്ള അഗാധമായ പ്രേമവും സ്നേഹബന്ധവും അകന്നു നിൽക്കാൻ ചിന്തിക്കാൻ പോലും പറ്റാത്തതും ആയത്‌കൊണ്ടാണ്.

ഹൃദിസ്ഥമാക്കേണ്ട മൂല്യങ്ങൾ: എപ്പോഴും സ്വധര്‍മ്മം ചെയ്യുക / സ്നേഹവും ത്യാഗവും അടിസ്ഥാനമായിരിക്കണം ഒരു കുടുംബത്തിലെ അടിസ്ഥാനം

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: