സീതയെ തട്ടിക്കൊണ്ടു പോയ കഥ

Print Friendly, PDF & Email
സീതയെ തട്ടിക്കൊണ്ടു പോയ കഥ

Abduction of Sita

ശൂർപ്പണഖ എത്രയും പെട്ടെന്ന് സഹോദരനായ രാവണനിൽ നിന്നും സഹായം ചോദിച്ചു കൊണ്ട് ലങ്കയിലേക് പോയി. സഹോദരിയുടെ ദയനീയമായ സ്ഥിതി കണ്ട രാവണൻ അങ്ങേയറ്റം കുപിതനായി. രാമൻ സീതയുടെയും ലക്ഷ്മണനെയും ഒപ്പം സൈന്യ ബലമില്ലാതെ പഞ്ചവടിയിൽ കഴിയുന്ന കാര്യം അവർ രാവണനോട് പറഞ്ഞു. സീതയാണ് ഭൂമിയിൽ ഏറ്റവും സുന്ദരിയായ സ്ത്രീയെന്നും അവർ കൂട്ടിച്ചേർത്തു. അങ്ങനെ രാവണൻ സീതയെ തട്ടിക്കൊണ്ടു വരാനുള്ള പദ്ധതികളെ പറ്റി ആലോചിക്കാൻ തുടങ്ങി. രാവണൻ രാക്ഷസരിലൊരാളായ മാരീചന്റെ അടുത്തെത്തി. മാരീചനു താൻ ആഗ്രഹിക്കുന്ന രൂപം കൈവരിക്കാനുള്ള അപൂർവ സിദ്ധിയുണ്ട്. ഒരു സ്വർണ്ണ മാനിന്റെ വേഷം ധരിച്ച് തന്നെ സഹായിക്കാൻ രാവണൻ മാരീചനോട് ആവശ്യപ്പെട്ടു.രാമനിൽ നിന്ന് മാറിനിൽക്കാൻ മാരിചൻ രാവണനെ പ്രേരിപ്പിക്കാൻ ശ്രമിച്ചുവെങ്കിലും പദ്ധതി അംഗീകരിച്ചില്ലെങ്കിൽ കൊല്ലുമെന്ന് രാവണൻ ഭീഷണിപ്പെടുത്തി. മാരീചൻ സ്വയം രാമന്റെ കൈ കൊണ്ട് മറിക്കാൻ തന്നെ ആഗ്രഹിച്ചു. അതിനാൽ സീതയെ തട്ടികൊണ്ട് വരാനുള്ള രാവണന്റെ പദ്ധതിയെ സഹായിക്കാമെന്നേറ്റു. അങ്ങനെ മാരീചൻ വേഷം മാറി സ്വർണമാനിന്റെ രൂപത്തിൽ ആശ്രമത്തിനടുത്തേക്ക് വന്നു. സ്വർണമാനിന്റെ ഭംഗി കണ്ട സീത അതിലാകൃഷ്ടയായി.ആശ്രമത്തെ സംരക്ഷിന്‍ രാമൻ ലക്ഷ്മണനോട് ആവശ്യപ്പെടുകയും സ്വർണ്ണ മാനിനെ പിന്തുടർന്ന് കാട്ടിലേക്ക് പോവുകയും ചെയ്തു.

ഗുരു കുട്ടികൾക്കു പറഞ്ഞു കൊടുക്കേണ്ടത് :- എല്ലാ ദുർ ഗുണങ്ങളും ദുഷ് പ്രഭാവങ്ങളും കാഴ്ച്ചയിൽ ആകൃഷ്ടമായിരിക്കും. പക്ഷെ അതിന്റെ വലയിൽ പെട്ടുപോയാൽ പിന്നീട് മോചിതരാവുക എളുപ്പമായിരിക്കില്ല.

അവരുടെ സന്തോഷം, സമ്പത്ത്, ത്യാഗം എന്നിവയെല്ലാം രാമനോടൊപ്പം ജീവിക്കാനായി, ത്യാഗം ചെയ്ത സീതയ്ക്ക്, ഒരു സ്വർണ മാനിൽ ആകൃഷ്ടയായതുകാരണം ദൗർഭാഗ്യം വന്നു ചേർന്നു. സീതയുടെ ത്യാഗം സ്വർണ മാനിനോടുള്ള ഭ്രമമായി പരിണമിച്ചപ്പോൾ അവളുടെ ഭാഗ്യമായ രാമൻ അകന്നു പോയി. സ്വാമി നമ്മോട് പറയുന്നതെന്തെന്നാൽ ദൈവത്തെ മറന്നു കൊണ്ട് , അഥവാ ദൈവികതയെ മറന്നു കൊണ്ട് നാം ഈ ലോകത്തു കാണാൻ ആഗ്രഹിക്കുന്നതൊന്നും നമുക്ക് സന്തോഷം നൽകില്ല.

ഉൾക്കൊള്ളേണ്ട മൂല്യങ്ങൾ:- മിന്നുന്നതെല്ലാം പൊന്നല്ല./ പ്രത്യക്ഷത്തിൽ കാണുന്നത് യാഥാർഥ്യമല്ല.

[ഭഗവാൻ പറഞ്ഞതിന്റെ ചുരുക്കം ; കാമം കടന്നുവരുമ്പോൾ രാമൻ അകലുന്നു.]

ഒടുവിൽ വളരെയധികം പരിശ്രമിച്ച രാമൻ മാനിന്റെ നേരെ ഒരമ്പെയ്യുകയും മരിക്കുന്നതിന് മുന്‍പ് രാമന്റെ ശബ്ദത്തിൽ ലക്ഷ്മണനെയും സീതയുടെയും പേര് പറഞ്ഞു കരയുകയും ചെയ്തു. ഇതുകേട്ട സീത രാമനെ സഹായിക്കാൻ ലക്ഷ്മണനെ അയക്കുകയും ചെയ്തു. ജ്യേഷ്ഠന്റെ ആജ്ഞ പ്രകാരം ആശ്രമത്തിൽ തന്നെ നിൽക്കാനാണ് ലക്ഷ്മണൻ ആഗ്രഹിച്ചതെങ്കിലും സ്വന്തം മാതാവിനെ പോലെ കരുതുന്ന സീതയുടെ വാക്കുകൾ കേട്ട് ഒടുക്കം ലക്ഷ്മണൻ രാമന്റെ ശബ്‌ദം കേട്ട ഭാഗത്തേക്ക് പോവുകയാണുണ്ടായത്.ലക്ഷ്മണൻ നാലു വരകൾ വരച്ച് ആ വരകൾ മുറിച്ചു പുറത്തു പോകരുതെന്ന് സീതയോട് പറയുകയും ചെയ്തു. ലക്ഷ്മണൻ പോയതിനു പിറകെ രാവണൻ ഒരു സന്യാസിയുടെ വേഷത്തിൽ ആശ്രമത്തിലെത്തി. സന്യാസിയുടെ വേഷം ധരിച്ച രാവണന് ലക്ഷ്മണൻ വരച്ച വരകൾ ഭേദിച്ച് ഉള്ളിലെത്താൻ പറ്റില്ല. അതിനാൽ സീതയോട് തനിക്ക് വിശക്കുന്നുണ്ടെന്നും വല്ലതും തന്നു സഹായിക്കണമെന്നും അപേക്ഷിച്ചു. സീത ലക്ഷ്മണ രേഖ കടന്നതും പൊടുന്നനെ തന്നെ രാവണൻ സീതയെ പിടിച്ചു തന്റെ രഥത്തിലേക്കിടുകയും ചെയ്തു.

ഗുരു കുട്ടികൾക്കു ഉപദേശിച്ചു കൊടുക്കേണ്ടതെന്തെന്നാൽ നമ്മോട് മുതിർന്നവർ അരുതെന്ന് പറയുന്ന കാര്യങ്ങൾ ചെയ്യരുതെന്നാണ്.

ജ്യേഷ്ഠന്റെ ആജ്ഞ പ്രകാരം ആശ്രമത്തിൽ തന്നെ നിൽക്കാനാണ് ലക്ഷ്മണൻ ആഗ്രഹിച്ചതെങ്കിലും സ്വന്തം മാതാവിനെ പോലെ കരുതുന്ന സീതയുടെ വാക്കുകൾ കേട്ട് ഒടുക്കം ലക്ഷ്മണൻ രാമന്റെ ശബ്‌ദം കേട്ട ഭാഗത്തേക്ക് പോവുകയാണുണ്ടായത്.ലക്ഷ്മണൻ നാലു വരകൾ വരച്ച് ആ വരകൾ മുറിച്ചു പുറത്തു പോകരുതെന്ന് സീതയോട് പറയുകയും ചെയ്തു. ലക്ഷ്മണൻ പോയതിനു പിറകെ രാവണൻ ഒരു സന്യാസിയുടെ വേഷത്തിൽ ആശ്രമത്തിലെത്തി. സന്യാസിയുടെ വേഷം ധരിച്ച രാവണന് ലക്ഷ്മണൻ വരച്ച വരകൾ ഭേദിച്ച് ഉള്ളിലെത്താൻ പറ്റില്ല. അതിനാൽ സീതയോട് തനിക്ക് വിശക്കുന്നുണ്ടെന്നും വല്ലതും തന്നു സഹായിക്കണമെന്നും അപേക്ഷിച്ചു. സീത ലക്ഷ്മണ രേഖ കടന്നതും പൊടുന്നനെ തന്നെ രാവണൻ സീതയെ പിടിച്ചു തന്റെ രഥത്തിലേക്കിടുകയും ചെയ്തു.

ഗുരു കുട്ടികൾക്കു ഉപദേശിച്ചു കൊടുക്കേണ്ടതെന്തെന്നാൽ നമ്മോട് മുതിർന്നവർ വീട്ടിലും സ്കൂളിലും അരുതെന്ന് പറയുന്ന കാര്യങ്ങൾ ചെയ്യരുതെന്നാണ്. അവർ നമുക് പറഞ്ഞു തരുന്ന അച്ചടക്കങ്ങൾ നമ്മുടെ നന്മയ്ക് തന്നെയാണ്. നിയമങ്ങളും വ്യവസ്ഥകളും നാം തെറ്റിച്ചാൽ അതിന്റെ പരിണിത ഫലം കടുത്തതായിരിക്കും.

ഉൾക്കൊള്ളേണ്ട മൂല്യങ്ങൾ:- 3D ‘S – ഡ്യൂട്ടി(കടമ) , ഡിവോഷൻ(ഭക്തി) , ഡിസ്‌സിപ്ലിനെ (അച്ചടക്കം) അച്ചടക്കം നഷ്ടപ്പെട്ടാൽ മറ്റു രണ്ടു ഗുണങ്ങളും നഷ്ടപ്പെടുമെന്ന് സ്വാമി പറയുന്നു.

ഗരുഡന്മാരുടെ രാജാവായ ജടായു രാവണൻ സീതയെ ബലമായി കൊണ്ട് പോകുന്നത് കണ്ടു. ജടായു രാവണനോട് യുദ്ധം ചെയ്യുകയും പക്ഷങ്ങൾ വെട്ടിമാറ്റപ്പെട്ട അത് നിലം പതിക്കുകയും ചെയ്തു. ജടായു ദീനമായി വിലപിക്കുകയും രാമനെ കണ്ടുമുട്ടുന്നതിനുമുമ്പ് മരിക്കാൻ വിസമ്മതിക്കുകയും ചെയ്തു. സംഭവിച്ച കാര്യങ്ങൾ രാമനോട് പറയാൻ വേണ്ടി പ്രാർത്ഥനയോടെ രാമനെ കാത്തുകിടന്നു. ആശ്രമത്തിൽ തിരിച്ചെത്തിയ രാമൻ സീതയെ കാണാനില്ലെന്ന വിവരം മനസ്സിലാക്കി. രാമനും ലക്ഷ്മണനും സീതയെ തിരഞ്ഞു കാട്ടിലൂടെ നടക്കവേ ജടായുവിനെ കണ്ടു. എല്ലാ കാര്യങ്ങളും വിശദീകരിച്ച ജടായു രാമന്റെ കയ്യിൽ നിന്നും അന്ത്യ ജലം പാനം ചെയ്തു ലോകം വെടിഞ്ഞു.

ഗുരു കുട്ടികൾക്കു വിശദീകരിക്കേണ്ടത് എന്തെന്നാൽ ജടായു ആത്മാർത്ഥനും നീതിമാനും ആയിരുന്നു. കാരണം മരണം വരെ രാവണനോട് സീതയെ രക്ഷിക്കാൻ വേണ്ടി പോരാടി.

പ്രായം ചെന്നിട്ടും ഒറ്റ ചിറകു കൊണ്ട് പോലും അത് നീതിക്കു വേണ്ടി പോരാടി.അതിനാൽ നമ്മുടെ കുട്ടികൾ എന്നും ശക്തരും (എ) ജീവിതത്തിൽ വെല്ലുവിളികൾ ഏറ്റെടുക്കാൻ സന്നദ്ധരും അവരവരുടെ കഴിവനുസരിച്ചു ഏറ്റെടുത്ത കാര്യങ്ങൾ പൂർത്തിയാക്കാൻ ശ്രമിക്കുന്നവരുമാകണം.

(ബി) ദുര്‍ബലര്‍ക്കു വേണ്ടി പ്രവർത്തിക്കുന്നവരും ആകുക .

[ഗുരു ഇവിടെ ഊന്നൽ കൊടുക്കേണ്ട കാര്യമെന്തെന്നാൽ ശരിയായ കാര്യത്തിന് വേണ്ടി യുദ്ധം ചെയ്യുമ്പോൾ ശരിയുടെ പക്ഷം നിൽക്കുവാൻ കുട്ടികളെ പ്രാപ്തരാകുന്നതിനാണ്. മോശമായ കാര്യങ്ങൾ സമൂഹത്തിൽ കാണുമ്പോൾ മുതിർന്നവരെ കട്ടി കൊടുക്കാനും സത്യത്തിനു വേണ്ടി പോരാടാനുമാണ്.]

ഉൾക്കൊള്ളേണ്ട മൂല്യങ്ങൾ:- പ്രവൃത്തി സത്യത്തിനു വേണ്ടിയാകുക. /നമ്മുടെ ലക്ഷ്യത്തിലെത്താൻ പ്രവർത്തിക്കുക./ ജീവിതം ഒരു വെല്ലുവിളിയാണ് അതിനെ അഭിമുഖീകരിക്കുക ./ ഹീറോസ് ആകുക സിറോസ് ആക്കാതിരിക്കുക./ശരിയായ കാര്യങ്ങൾ ദൈവത്തെ സന്തോഷിപ്പിക്കുന്നു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: