ഹനുമാൻ ലങ്കയിൽ

Print Friendly, PDF & Email
 ഹനുമാൻ ലങ്കയിൽ

Hanuman in Lanka

ലങ്കാകവാടം കടക്കാൻ അവിടം ഉള്ളവർ സമ്മതിക്കാതിരുന്നതിനാൽ ഹനുമാൻ ഒരു ചെറിയ വാനരരൂപത്തിൽ തന്റെ ശരീരം മാറ്റി അകത്തുകടന്നു. തന്നെ കവാടത്തിൽ തടഞ്ഞുവച്ച രാക്ഷസിക്ക് മറക്കാനാവാത്ത വിധം ഒരു പ്രഹരവും കൊടുത്തു. തുടർന്ന് സീതാദേവിയെ തിരയാൻ തുടങ്ങി .ആ സമയം ഒരു തുളസിതോട്ടം കാണുകയും അവിടെ സാക്ഷാൽ ഹരിയുടെ ഒരു ക്ഷേത്രവും കണ്ടു. ഹനുമാൻ ഒരു ബ്രാഹ്മണന്റെ രൂപം സ്വീകരിച്ചു അവിടെയെത്തി.

ഹരിനാമകീർത്തനം നടത്തി വന്നിരുന്ന അദ്ദേഹം ഹനുമാനെ കണ്ട മാത്രയിൽ താൻ വിഭീഷണൻ ആണെന്നു സ്വയം പരിചയപ്പെടുത്തി. താൻ സീതാമാതാവിനെ തിരഞ്ഞുവന്നതാണെന്ന് അറിയിച്ചപ്പോൾ വിഭീഷണൻ ഹനുമാനെ നമസ്കരിച്ചുകൊണ്ട് പറഞ്ഞു. “ഞാൻ ശ്രീരാദേവന്റെ ദർശനത്തിനായി കാത്തിരിക്കുകയാണ്, എന്നാൽ ഈ അസുരന് അങ്ങനെ ഒരു ഭാഗ്യം ഉണ്ടാവുമോ എപ്പോഴെങ്കിലും ?” ഹനുമാൻ മറുപടി പറഞ്ഞു .”തീർച്ചയായും സാധ്യമാണ്.. ശ്രീരാമന് ജാതിയോ വർഗ്ഗമോ ഒന്നും തന്നെയില്ല. കറകളഞ്ഞ പ്രേമവും ദർശനത്തിനായുള്ള അതിയായ ആഗ്രഹവും മാത്രം മതി. ഇത് സാധ്യമാവും.. തുടർന്ന് സീതയെ കാണാനുള്ള മാർഗ്ഗം ഹനുമാന് പറഞ്ഞുകൊടുത്തു.

ഈശ്വരന് ജാതിയോ മതമോ വർഗ്ഗമോ ഒന്നും തന്നെയില്ല. എല്ലാവരും അവിടുത്തെ കാഴ്ചയിൽ ഒന്നു തന്നെ. നാമെല്ലാവരും ഈശ്വരന്റെ മക്കൾ ആണെന്ന സത്യം ഗുരുക്കന്മാർ വിവരിച്ചു കൊടുക്കണം

അങ്ങനെ ഹനുമാൻ സീതയെ തിരഞ്ഞു അശോകവനത്തിലെത്തി. ഓരോ മരച്ചില്ലകളിലൂടെ മെല്ലെ ചാടി ചാടി സീതാമാതാവിനടുത്തെത്തി. ചുറ്റിലും കാവൽക്കാരായി ധാരാളം രാക്ഷസികൾ. പെട്ടെന്നു രാവണൻ അവിടെയെത്തി. സീതയെ ഭയപ്പെടുത്തി രാജ്ഞി ആകാൻ നിർബന്ധിച്ചു. എന്നാൽ സീത ഇതൊന്നും ശ്രദ്ധിക്കാതെ രാമനാമസ്മരണയിൽ മുഴുകി.

ജീവിതത്തിലെ ഏതു സന്ദർഭത്തിലും നാമസ്മരണയിൽ മുഴുകാനായി കുട്ടികളെ പ്രേരിപ്പിക്കണം. പ്രതിസന്ധിഘട്ടങ്ങളെ തരണം ചെയ്യാൻ അതവർക്ക് ഉപകാരപ്രദമാകും എന്ന സത്യം ഗുരു പറഞ്ഞു ബോധ്യപ്പെടുത്തണം.

ഹനുമാൻ സീതയെ കാണിക്കാനായി രാമന്റെ മോതിരം അടുത്തേക്കു ഇട്ടു കൊടുത്തു. ആ മോതിരം സീത തിരിച്ചറിയുകയും എവിടെ നിന്നും വീണതാണെന്നു നോക്കി അത്ഭുതപ്പെടുകയും ചെയ്തു. അപ്പോഴാണ് ഒരു ചെറിയ വാനരൻ രാമനാമം ജപിച്ചിരിക്കുന്നത് കണ്ടത്. തുടർന്ന് താൻ രാമസേവകനാണെന്നു തെളിയിക്കാൻ ശ്രീരാമൻ പറഞ്ഞുകൊടുത്ത ചില കാര്യങ്ങൾ മാതാവിനോട് പറഞ്ഞു. ശേഷം തന്റെ തോളിൽ കയറി ഇരുന്നാൽ അതിവേഗം ശ്രീരാമസമക്ഷം എത്തിക്കാം എന്നും ഹനുമാൻ ഉറപ്പ് കൊടുത്തു. എന്നാൽ മറ്റൊരു പുരുഷനെ സ്പർശിക്കില്ലെന്നു പറഞ്ഞ സീത, തന്റെ രാമൻ ലങ്കയിലെത്തി രാവണനെ വധിച്ചു തന്നെ രക്ഷപ്പെടുത്തുമെന്നു പറഞ്ഞു.

ജീവിതത്തിലെ ഏതു പ്രതിസന്ധിഘട്ടത്തിലും തെറ്റിലേക്കു പോകാതെ സത്യമാർഗ്ഗത്തിൽ പിടിച്ചു നിൽക്കാൻ നമുക്ക് സാധിക്കണം. ധർമ്മം വൈകി ആണെങ്കിലും വിജയഭേരി മുഴക്കിത്തന്നെ വന്നുചേരും. സീതാദേവിക്ക് വേണമെങ്കിൽ ഹനുമാന്റെ കൂടെ പോകാമായിരുന്നു. എന്നാൽ അങ്ങനെ ചെയ്യാതെ അധർമ്മത്തെ തുടച്ചുനീക്കുന്നതിനു സീത പ്രാമുഖ്യം നൽകി. ലക്ഷ്യം നല്ലതെങ്കിലും മാർഗ്ഗം മോശമാകാതെ നോക്കാൻ നാം ശ്രദ്ധിക്കണം.

ഹനുമാൻ തിരിച്ചുപോകുന്നതിനു മുൻപ്, അവിടെയുള്ള മരങ്ങളിലെ ഫലങ്ങൾ കഴിക്കുകയും, പൂക്കൾ പറിച്ചിടുകയും, ചെടികൾ മറിച്ചിടുകയും എല്ലാം ചെയ്തു. വൈകാതെ തന്നെ ഹനുമാനെ പിടിച്ചുകെട്ടി കൊണ്ടുവരാനുള്ള കല്പന രാവണന്റെ പക്കൽ നിന്നും ഉണ്ടായി. രാക്ഷസന്മാർ അങ്ങോളമിങ്ങോളം ഓടി നടന്നിട്ടും ഹനുമാനെ പിടിച്ചുകെട്ടാൻ സാധിച്ചില്ല. ഹനുമാൻ തുടർന്ന് രാവണന്റെ രാജ്യസഭയിൽ എത്തിച്ചേർന്നു. എന്നിട്ടുറച്ച സ്വരത്തിൽ രാവണനോടായി പറഞ്ഞു ..”അതിവേഗം സീതാമാതാവിനെ വിട്ടയച്ചു കൊണ്ട് രാമസമക്ഷം കീഴടങ്ങിയാലും.. അല്ലാത്തപക്ഷം രാവണനടക്കം ലങ്ക മുഴുവതും ശ്രീരാചന്ദ്രൻ നശിപ്പിക്കും..” കോപം കൊണ്ട് വിറച്ച രാവണനോട് വിഭീഷണൻ, ഹനുമാൻ ദൂതനായതിനാൽ വധിക്കാൻ പാടില്ലെന്നു പറഞ്ഞു..

അതിനാൽ ഹനുമാന്റെ വാലിനു തീയിടാൻ അവർ തീരുമാനിച്ചു. എന്നാൽ ആ വാലിന് നീളം കൂടിക്കൂടി വന്നു. തീപിടിച്ച വാലുമായി ഹനുമാൻ ഒരു കെട്ടിടത്തിൽ നിന്ന് മറ്റൊന്നിലേക്കു ചാടിച്ചാടി സർവ്വതും തീയിട്ടു. ശേഷം വെള്ളത്തിൽ നനച്ചുകൊണ്ട് തന്റെ വാലിലെ തീയണച്ചു.

ഗുരുക്കന്മാർ ഭഗവാൻ പറഞ്ഞ ഈ കാര്യം പറഞ്ഞു കൊടുക്കുക. നാം ചെയ്ത എല്ലാ കർമ്മങ്ങൾക്കും ഉള്ള ഫലം നാം അനുഭവിച്ചേ മതിയാവൂ.. അത് തിരുത്താൻ കഴിയാത്ത നിയമം ആണ്. രാവണനും സംഭവിച്ചത് അത് തന്നെ. അഗ്നിക്കിരയാകാൻ ശ്രമിച്ച് അവസാനം അതെ അഗ്നിയിൽ തന്റെ രാജ്യത്തിന് നാശം ഉണ്ടായി..അതുകൊണ്ടുതന്നെ ഒരു കാരണവശാലും ഒരു ചെറുജീവിയെപ്പോലും ഉപദ്രവിക്കാതെ ഇരിക്കുക. അവയുടെ ക്ഷേമത്തിനായി പ്രാർത്ഥിക്കുക.

അഹിംസ പരമോ ധർമ്മ :

നാം ചെയ്യുന്ന ഓരോ പ്രവർത്തിയും ആലോചിച്ചു ചെയ്യുക. നമ്മുടെ ചിന്ത , വാക്ക്, പ്രവർത്തി , സ്വഭാവം എന്നിവയെല്ലാം ശ്രദ്ധിക്കുക

ഹനുമാൻ തിരിച്ച് രാമന്റെ അടുത്തേക്കു യാത്ര തിരിച്ചു. സീതാമാതാവിനെ കണ്ടെന്നുറപ്പിക്കാൻ ഒരു ആഭരണവും സീത കൊടുത്തയച്ചു. സമുദ്രം ചാടിക്കടന്ന് ഹനുമാൻ ശ്രീരാമന്റെ പക്കൽ എത്തിച്ചേർന്നു. ആഭരണം കണ്ട ശ്രീരാമൻ അതീവസന്തഷ്ടനാവുകയും യുദ്ധത്തിനായി ഒരുങ്ങാൻ ലക്ഷ്മണനോട് ഉപദേശിക്കുകയും ചെയ്തു. ലങ്കയിൽ രാവണസഹോദരി മണ്ഡോദരി, സീതയെ തിരിച്ചുകൊടുക്കാനായി കരഞ്ഞപേക്ഷിച്ചു. എന്നാൽ രാവണൻ കേൾക്കാൻ തയ്യാറായില്ല.

ഗുരു, രാവണന്റെ ശാഠ്യത്തെപ്പറ്റിയും മണ്ഡോദരിയുടെ സ്വഭാവത്തെപ്പറ്റിയും വിവരിച്ചു കൊടുക്കണം. സ്വാമി നാം ഇപ്പോഴും സത്ചിന്തകളിൽ മുഴുകി ഇരിക്കുന്നതിന്റെ പ്രാധാന്യം പറയാറുണ്ട്. അത്തരം സ്വാമിയുടെ കഥകൾ കുട്ടികൾക്കു വിവരിച്ചു കൊടുക്കുക.

നല്ലത് കാണുക , നല്ലത് കേൾക്കുക , നല്ലത് ചെയ്യുക

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: