ഒരു ജോലിയും ചെറുതോ വലുതോ അല്ല
ഒരു ജോലിയും ചെറുതോ വലുതോ അല്ല
മഹാത്മാഗാന്ധിയെ ഇന്ത്യക്കാർ തങ്ങളുടെ രാജ്യത്തിന്റെ പിതാവായി ബഹുമാനിക്കുന്നു. അതുപോലെ അമേരിക്കക്കാരും ജോർജ്ജ് വാഷിംഗ്ടണിനെ അവരുടെ രാജ്യത്തിന്റെ പിതാവായി ബഹുമാനിക്കുന്നു. അദ്ദേഹം ധീരനായ ഒരു സൈനികനും മാന്യമായ ഹൃദയത്തിന് ഉടമയുമായിരുന്നു. അദ്ദേഹത്തിന്റെ വലിയ ആഗ്രഹം തന്റെ രാജ്യത്തെയും സഹപ്രവർത്തകരെയും സേവിക്കുക എന്നതായിരുന്നു.
അമേരിക്കൻ സ്വാതന്ത്ര്യസമരകാലത്ത് ജോർജ്ജ് രാജ്യത്തിന്റെ സൈന്യത്തിൻറെ തലവനായിരുന്നു, അത് ഉറപ്പാക്കാൻ അദ്ദേഹം കുതിരപ്പുറത്ത് യാത്ര ചെയ്യുന്നത് പതിവാണ്. ഒരു ദിവസം അദ്ദേഹം കുതിരപ്പുറത്ത് സൈനിക ക്യാമ്പിന്റെ അടുത്തെത്തി. അവിടെ ക്യാമ്പിന്റെ ഒരു അറ്റത്ത് പുതിയ കെട്ടിടത്തിന്റെ പണി നടക്കുക്കയാണ്. ഒരു സൈനിക ക്യാപ്റ്റൻ ആറ് സൈനികർക്ക് ഭാരമേറിയ ഇരുമ്പ് ബീം കെട്ടിടത്തിന്റെ മുകളിലേക്ക് ഉയർത്താൻ ഉത്തരവിടുകയാണ്. ബീം വളരെയധികം ഭാരം ഉള്ളതിനാൽ സൈനികർക്ക് ഉത്തരവുകൾ അനുസരിക്കാൻ പാടുപെടുകയാണ്, പക്ഷേ ക്യാപ്റ്റൻ സൈനികരോട് ഒട്ടും പരിഗണനയില്ലാതെ അവരുടെ അടുത്തേക്ക് സഹായത്തിന് പോകുന്നതിനുപകരം അകലെ നിന്ന് ഉറക്കെ അലറിക്കൊണ്ടിരുന്നു, ” ഉയർത്തുക, ഉയർത്തുക, ഉയർത്തുക.”
ജോർജ്ജിന് ഈ കാഴ്ച സഹിക്കാനായില്ല. അദ്ദേഹം ക്യാപ്റ്റന്റെ സമീപം നിർത്തി ചോദിച്ചു, “ബീം വളരെയധികം ഭാരം ഉള്ളതാണ്. എന്തുകൊണ്ടാണ് നിങ്ങൾ അവരെ സഹായിക്കാത്തത്?” “ഓ, അത് സൈനികരുടെ ജോലി ഞാൻ ഒരു ക്യാപ്റ്റനാണെന്ന് നിങ്ങൾ കാണുന്നില്ലേ? “, ജോർജ്ജ് പറഞ്ഞു ക്ഷമിക്കണം, എന്നിട്ട് അദ്ദേഹം കുതിരപ്പുറത്തു നിന്ന് ഇറങ്ങിയ പട്ടാളക്കാരോടൊപ്പം ചേർന്നു ബീം മുകളിലെത്തിക്കാൻ സഹായിച്ചു. പിന്നെ, ക്യാപ്റ്റന്റെ നേരെ തിരിഞ്ഞ് പറഞ്ഞു, ക്യാപ്റ്റൻ, അടുത്ത തവണ നിങ്ങൾക്ക് ഇത്തരമൊരു ജോലി ചെയ്യാൻ വേണ്ടത്ര സൈനികർ ഇല്ലെങ്കിൽ എന്നെ വിളിക്കൂ ഞാൻ അമേരിക്കയുടെ ഭരണാധികാരി ആണ്, ഞാൻ സന്തോഷത്തോടെ വരാം.
ഈ വാക്കുകൾ കേട്ട ക്യാപ്റ്റൻ ഞെട്ടിപ്പോയി, അയാൾക്ക് ഒരു വാക്ക് പറയുന്നതിനുമുമ്പ് ജോർജ്ജ് കുതിരപ്പുറത്തു കയറി തൻെറ കൂടാരത്തിലേക്ക് പോയി. ദുരഭിമാനിയായ ക്യാപ്റ്റന് ജോർജ്ജ് ഒരു മികച്ച പാഠം തന്നെ പഠിപ്പിച്ചു.
എന്ത് ജോലിയോ ആകട്ടെ എല്ലാവരെയും ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യണം. ഒരാളുടെ ജോലിയിൽ അല്ല മറിച്ച് മനുഷ്യന്റെ നല്ലതോ ചീത്തയോ ഗുണങ്ങൾ ആണ് അവനെ ഉയർന്നതോ താഴ്ന്നതോ ആക്കുന്നുത്.
ചോദ്യങ്ങൾ:
- എന്താണ് ക്യാപ്റ്റൻ ചെയ്ത തെറ്റ്?
- ജോർജ്ജ് വാഷിംഗ്ടണിന്റെ വാക്കുകൾ കേട്ട ക്യാപ്റ്റൻ ഞെട്ടിപ്പോയത് എന്തുകൊണ്ട്?
- നിങ്ങൾ ക്യാപ്റ്റന്റെ സ്ഥാനത്തായിരുന്നുവെങ്കിൽ നിങ്ങൾ എന്തു ചെയ്യുമായിരുന്നു?
- മനുഷ്യനെ “ഉയർന്നവൻ ” ആക്കുന്ന ചില നല്ല ഗുണങ്ങളും “താഴ്ന്നവൻ ” ആക്കുന്നു മോശം ഗുണങ്ങളും പറയുക