പ്രഖ്യാപനം

Print Friendly, PDF & Email
പ്രഖ്യാപനം

ഇളം പ്രായക്കാരനായ സായിബാബയ്ക്ക് മുറതെറ്റാതെയുള്ള ജീവിതക്രമത്തിൽ വിരക്തിതോന്നിതുടങ്ങി. സ്വാമിയുടെ അവതാര പ്രഖ്യാപനത്തിനും കുടുംബത്തെ ത്യജിയ്ക്കുവാനുള്ള സമയമായി,- 1940 ഒക്ടോബർ 20-ാം തീയതി പതിവുപോലെ സ്കൂളി മയക്കു പോകാനിറങ്ങിയ സത്യനോട് പ്രത്യേക മമതയുണ്ടായിരുന്ന ഉറവക്കോണ്ടയിലെ എക്സസൈസ് ഇൻസ്പെക്ടർ ആയിരുന്ന ആഞ്ജനേയലു സത്യനെ സ്കൂൾ ഗേറ്റുവരെ ആനുഗമിച്ചു. ആ സമ യത്ത് സത്യന്റെ ശിരസ്സിനു ചുറ്റും ഒരു പ്രഭാവലയം ദൃശ്യമായി. പതിവുപോലെ സത്യൻ സ്കൂൾ അസംബ്ലിയിൽ പ്രാർത്ഥാന് ചൊല്ലാൻ വേദിയിൽ കയറി. പ്രാർത്ഥന കഴിഞ്ഞ് സത്യൻ പെട്ടെന്ന്.

“ഞാൻ ഇനി തൊട്ട് നിങ്ങളുടേതല്ല, മറിച്ച് എന്നെ ആവശ്യപ്പെടുന്നവരുടെയും എന്നോട് പ്രാർത്ഥിക്കുകയും ചെയ്യുന്നവരുടെതാണ്” എന്ന് പ്രഖ്യാപനം നടത്തി. അസംബ്ലിയിലുള്ളവർ സത്യന്റെ പ്രഖ്യാപന ത്തിന്റെ പ്രാധാന്യം മനസ്സിലാക്കുന്നതിനു മുൻപുതന്നെ സത്യൻ വേദിയിൽ നിന്നിറങ്ങി വീട്ടിൽ വന്നു നിന്നു.

വീടിന്റെ പടിവാതിൽക്കൽ നിന്ന് സത്യൻ സ്കൂൾ പുസ്തകങ്ങളെല്ലാം ദൂരെ മാറ്റി വച്ച് ഞാൻ നിങ്ങളുടെ സത്യനല്ല. ഞാൻ സായിയാണ്. ഈ വാക്കുകൾ കേട്ട് സത്യന്റെ ജ്യേഷ്ഠന്റെ ഭാര്യ വീടിനുള്ളിൽ നിന്നു പുറത്തു വന്നു നോക്കി. സത്യന്റെ ശിരസ്സിനു ചുറ്റുമുള്ള വെട്ടിത്തിളങ്ങുന്ന പ്രഭാവലയം കണ്ടു അവരുടെ കണ്ണ് മങ്ങിപ്പോയി. അവർ കണ്ണ് പൊത്തി ഉറക്കെ നിലവിളിച്ചു. സത്യൻ അവരോടു അരുളി.

“ഞാൻ പോകുന്നു. ഞാൻ നിങ്ങളുടേതല്ല. മായ (മിത്ഥ്യ) അപ്രത്യക്ഷമായിരിയ്ക്കുന്നു. എന്റെ ഭക്തന്മാർ എന്നെ വിളിച്ചുകൊണ്ടിരിക്കുന്നു. എനിയ്ക്ക് എന്റെ ജോലിയുണ്ട് ഇനിയും എനിയ്ക്കിവിടെ താമസിയ്ക്കാൻ പറ്റില്ല.”

അവർ കേണപേക്ഷിയ്ക്കുന്നത് കേൾക്കാൻ നില്ക്കാതെ സത്യൻ വീടുവിട്ടു. ഈ ശേഷമ്മ രാജുവിനോട് സത്യൻ ഞാന് സായിയാണ്. ശേഷമ്മ രാജുവിന്റെ വിവരമറിഞ്ഞ അരുളി എന്നെ “നന്നാക്കാനുള്ള ശ്രമം വിട്ടേക്കു നിങ്ങളുമായിട്ട് എനിയ്ക്ക് ബന്ധമില്ല.” അയൽവാസി ശ്രീനാരായണശാസ്ത്രി ഈ സംഭവിയ്ക്കുന്നതെന്നറിയാൻ അവിടേയ്ക്കു ശബ്ദങ്ങൾ കേട്ട് എന്താണ് വന്നു. സത്യന്റെ അഭൗമ മായ പ്രഭാവലയം കണ്ട് അദ്ദേഹം സത്യന്റെ പാദങ്ങളിൽ വീണു നമസ്ക്കരിച്ചു.

പക്ഷേ സത്യൻ ആ വീട്ടിനകത്ത് കയറിയതേയില്ല. സത്യന്റെ മാതാപിതാക്കൾ സത്യന്റെ ഉത്തരവാദിത്വം ശേഷമ്മ രാജുവിനെ ഏല്പിച്ചതിനാൽ, അവർ എത്തുന്നതുവരെ സത്യൻ ശേഷമ്മ രാജുവിന്റെ ഗൃഹത്തിൽ തന്നെ താമസിയ്ക്കണമെന്നായിരുന്നു ശേഷമ്മ രാജുവിന്റെ അഭിപ്രായം.

പക്ഷേ സത്യൻ വീടിനകത്തേയ്ക്ക് പ്രവേശിച്ചതേയില്ല. സ്വാമി ആജ്ഞനേയിലുവിന്റെ ബംഗ്ലാവിലെ വൃക്ഷത്തോട്ടത്തിൽ മരങ്ങളുടെ താഴെയുള്ള ഒരു കല്ലിൽ പോയിരുന്നു. എല്ലാ ദിക്കുകളിൽ നിന്നും ജനങ്ങൾ പുഷ്പങ്ങളും പഴങ്ങളുമായി സത്യന്റെയടുക്കൽ എത്തി. അവരോട് സത്യന്റെ ആദ്യത്തെ ഉപദേശം

“മാനസഭജരേ ഗുരുചരണം, ദുസ്തര ഭവസാഗരതരണം”

(ഗുരു ചരണങ്ങളെ മനസ്സിൽ ധ്യാനിക്കുക. അവി നിങ്ങളെ സംസാരസാഗരം തരണം ചെയ്യാൻ സഹായിയ്ക്കും).

ജനങ്ങൾ ഒന്നിച്ച് ആ വരികൾ ഏറ്റുപാടി. ആ വൃക്ഷതോട്ടം മുഴുവനും നൂറുകണക്കിനാളുകളുടെ ശബ്ദം പ്രതിധ്വനിച്ചു.

സത്യന്റെ സഹപാഠികൾ സത്യൻ ഇനി ഒരിയ്ക്കലും സ്കൂളിൽ പോകുകയില്ലെന്നും സത്യൻ അവരിൽ നിന്നും, വളരെ ഉയരത്തിലാണെന്നും മനസ്സിലാക്കി, ഏങ്ങിയേങ്ങി കരഞ്ഞു.

ആജ്ഞനേയലുവിന്റെ വൃക്ഷത്തോട്ടത്തിൽ സത്യൻ മൂന്ന ദിവസം ചിലവഴിച്ചു. ആരാധനയുടെ ദിവസങ്ങളായിരുന്നു. ഒരു ദിവസം ഒരു ഫോട്ടോഗ്രാഫർ വന്ന് അയാൾക്ക് സ്വാമിയുടെ നല്ല ചിത്രമെടുക്കാൻ വേണ്ടി സ്വാമിയുടെ മുൻപിലെ വലിയ ഒരു കല് മാറ്റിക്കൊടുക്കാൻ ആവശ്യപ്പെട്ടു. സ്വാമി അയാളുടെ വാക്കുകളെ ശ്രദ്ധിച്ചതേയില്ല. അയാൾ ഫോട്ടോ എടുത്തു പക്ഷേ ഫോട്ടോയിൽ ആ കല്ല് ഷിർദ്ദിയിലെ സായിബാബയായി മാറിയിരുന്നു.

ഒരു സായം സന്ധ്യയിൽ ഭജനകൾ പാടിക്കൊണ്ടിരുന്നപ്പോൾ സ്വാമി പെട്ടെന്ന് അരുളിചെയ്ത “മായ (മിത്ഥ്യ) വന്നിരിയ്ക്കുന്നു. സ്വാമി അപ്പോൾ പുട്ടപർത്തിയിൽ നിന്നും എത്തിയ ഈശ്വരാമ്മയെ നോക്കിയാണ് ഇത് അരുളിയത്. മാതാപിതാക്കൾ സ്വാമിയോട് അവ രോടൊപ്പം പുട്ടപർത്തിയിലേയ്ക്ക് പോകാൻ കേണപേക്ഷിച്ചു. മറുപടിയായി സ്വാമി ചോദിച്ചു, “ആര് ആർക്ക് സ്വന്തം? എല്ലാം മായയാണ്. മിത്ഥ്യയാണ്.”

അവസാനം സ്വാമി മാതാവിനോട് കുറച്ചു ഭക്ഷണം വിളമ്പാൻ അരുളി. ഈശ്വരായ ഭക്ഷണം വിളമ്പി സ്വാമിയുടെ മുന്നിൽ വച്ചു. സ്വാമി അതെല്ലാം കൂടെകൂട്ടിക്കുഴച്ചു ഉരുളകളാക്കി വച്ചു മാതാവ് ഇവയിൽ മൂന്ന് ഉരുളകൾ സ്വാമിയ്ക്ക് കൊടുത്തു. അവ ഭക്ഷിച്ചിട്ട് സ്വാമി അരു ളിചെയ്തു. തെറ്റായ തോന്നലുകളെല്ലാം (മായ) അപ്രത്യക്ഷമായിരി യ്ക്കുന്നു. “വിഷമിക്കേണ്ട ആവശ്യമില്ല.”

ഈശ്വരാമ്മ സത്യനോട് ഒരു വരം ചോദിച്ചു. അത് സത്യൻ പുട്ടപർത്തിയിൽ തന്നെ വസിക്കണമെന്നും അവരെയെല്ലാം വിട്ട് മറ്റൊരിടത്തേക്ക് പോകുകയില്ല എന്ന് സത്യനെ ക്കൊണ്ട് സമ്മതിപ്പിയ്ക്കുന്നതുമായിരുന്നു ആ വരം. സത്യന്റെ ഭക്തന്മാരെ പുട്ടപർത്തിയിൽ അവർ ശ്രദ്ധിച്ചു കൊള്ളാം എന്നും അപേക്ഷിച്ചു. ഉടൻ സത്യന്റെ മറുപടിയും വന്നു.

“ഞാൻ പുട്ടപർത്തിയെ, എന്റെ ക്ഷേത്രം ആയി തിരഞ്ഞെടുത്തിരിക്കുന്നു” ഈ വരും ഞാൻ തന്നത് നിങ്ങൾക്കു മാത്രമല്ല, എന്നാൽ ഗ്രാമത്തിനും ലോകത്തിനും വേണ്ടി കൂടിയാണെന്നും എല്ലാ വ്യാഴാ എത്തിക്കൊള്ളാം” എന്നും സത്യൻ അരുളിച്ചെയ്തു.

സന്തോഷംകൊണ്ട് ഈശരാമ്മയ്ക്ക് വാക്കുകൾ കിട്ടിയില്ല. ആ മഹതിയുടെ മുഖത്തു നിന്നും തന്നെ ആ സദ് വാർത്ത് അവിടെ കുടി നിന്നിരുന്ന എല്ലാവർക്കും വായിച്ചെടുക്കാമായിരുന്നു. ഈശ്വരാമ്മയ്ക്ക് അവരുടെ ജീവിതകാലം മുഴുവനും പുത്രന്റെ ദിവ്യത്വവും മഹത്വവും ശഷ്ഠതയും ഐശ്വര്യവും, പ്രശസ്തിയും നേരിട്ട് കാണാൻ സാധിക്കും എന്ന ഉറപ്പാണ് സത്യൻ കൊടുത്തത്. അതിൽ ഈശ്വ രാമ്മയ്ക്കും പുതിമാർക്കും, സത്യനെ ആരാധിക്കുകയും അളവറ്റ് സ്നേഹിക്കുകയും ചെയ്തിരുന്ന സുബ്ബമ്മയ്ക്കും, സത്യന്റെ ഭക്ഷണ കാര്യങ്ങളെങ്കിലും ശ്രദ്ധിയ്ക്കാൻ സാധിയ്ക്കും എന്നുറപ്പുണ്ടായിരുന്നു.

സത്യൻ പുട്ടപർത്തിയിലേയക്ക് പുറപ്പെട്ടേയ്ക്കും എന്നും ചിലപ്പോൾ തിരിച്ചു വരില്ല എന്നും ഉള്ള വാർത്ത വളരെ പെട്ടെന്നു പരന്നു.

ജീവിതത്തിൽ എല്ലാ മേഖലകളിൽ നിന്നും ഉള്ള ആളുകൾ തോട്ടത്തി ലേയ്ക്ക് ഓടിയെത്തി. മുൻ നിരയിലിരുന്ന അദ്ധ്യാപകന്മാർക്ക് ബാബ വിഭൂതികൊടുത്തു. ഇന്നു വിഭൂതിയെ സ്വാമി വിശേഷിപ്പിയ്ക്കുന്നത് അദ്ദേഹത്തിന്റെ സന്ദർശനത്തിന്റെ ചീട്ടാണെന്നുമാണ്. ഇത് സാമി യുടെ സ്നേഹത്തിന്റേയും കൃപയുടേയും ദയാവായ്പിന്റേയും അടയാളമാണ്. ഈ ഭൗതിക ലോകത്തിലുള്ളതെല്ലാം തന്നെ നശ്വരമാണ് എന്ന മുന്നറിയിപ്പും ഇതിലുണ്ട്.

സത്യൻ ഉറവകൊണ്ട് വിടുന്ന ദിവസം പട്ടണവാസികൾ ഒരു ഘാഷയാത് ഒരുക്കിയിരുന്നു. സത്യനെ അലങ്കരിച്ച കാളകൾ വലിക്കുന്ന കാളവണ്ടിയിലിരുത്തി. ശേഷമ്മ രാജുവും അദ്ദേഹത്തിന്റെ ഏറ്റവും ഇളയസഹോദരൻ ജാനകീറാമും ഏറ്റവും മുൻപിലായിരുന്നു.

ഈശ്വരാമ്മ, അവരുടെ പുത്രിമാർ, മരുമകൾ തുടങ്ങിയവർ വാഹനത്ത അനുഗമിച്ച നൂറുകണക്കിനു സ്ത്രീകളോടൊപ്പമുണ്ടായിരുന്നു. ചെണ്ടകളുടേയും കുഴലുകളുടേയും നാദസ്വരത്തിന്റെയും, ചിലങ്കകളുടേയും താളമേളങ്ങളും, മറ്റും ഭക്തരായ ആ ജനക്കൂട്ടത്തിന്റെ മുന്നിലുണ്ടായിരുന്നു.

പട്ടണത്തിന്റെ അതിർത്തിയിൽ എത്തിയപ്പോൾ ജനങ്ങളോട് മെല്ലെ തിരിച്ചു പോകാൻ സത്യൻ ആവശ്യപ്പെട്ടു. സത്യനില്ലാത്ത ആ വിരസമായ ലോകത്തേക്ക് തിരിച്ചു പോകാൻ അവർ ആഗ്രഹിച്ചില്ല. വളരെപ്പേർ സത്യനെ അനുഗമിയ്ക്കാൻ തീരുമാനിയ്ക്കുകയും പുട്ട പർത്തിയിൽ കുറഞ്ഞത് ഒരാഴ്ചയെങ്കിലും ഉണ്ടായിരിയ്ക്കണമെന്നുംതീരുമാനിച്ചു.

ഈശ്വരാമ്മ സായിബാബയെ തിരിച്ച് പുട്ടപർത്തിയിലേയ്ക്ക് കൊണ്ടുവരികയായിരുന്നു. അദ്ദേഹം ഇനി തൊട്ട് ഉറവക്കൊണ്ട ഹൈസ്കൂളിലെ വിദ്യാർത്ഥി അല്ല. ഇപ്പോൾ അദ്ദേഹം സായിബാബ – സത്യം എന്താണെന്ന് പഠിപ്പിയ്ക്കുന്ന ഒരു അദ്ധ്യാപകനാണ്.

[Narration: Smt. Priya Sujith, Sri Sathya Sai Balvikas Guru]

[Source: Lessons from the Divine Life of Young Sai, Sri Sathya Sai Balvikas Group I, Sri Sathya Sai Education in Human Values Trust, Compiled by: Smt. Roshan Fanibunda]

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: