ഒരു ആനയുടെ ദൃഷ്ടാന്ത കഥ
ഒരു ആനയുടെ ദൃഷ്ടാന്ത കഥ
യജമാനൻ പരിശീലിപ്പിച്ച, വലിയ തുമ്പിക്കൈയും നീളമുള്ള കൊമ്പുകളുമുള്ള ശക്തനായ ഒരു ആന ഉണ്ടായിരുന്നു. ആനപാപ്പാന്റെ കൂടെ ഈ ആന അന്ധരുടെ നാട്ടിലേക്ക് വന്നു. അന്ധർ മാത്രമുള്ള ആ ദേശത്ത് ഒരു ആന വന്നതായി വാർത്ത പരന്നു. അന്ധരുടെ നാട്ടിലെ ജ്ഞാനികളും ഗുരുക്കന്മാരും ആനയുടെ അടുത്തെത്തി അവനെ പരിശോധിക്കാൻ തുടങ്ങി.
ആന പോയ ശേഷം അവർ ആ മൃഗത്തിനെ കുറിച്ച് ചർച്ച ചെയ്തു. ആന, വലിയ തടിയുളള പാമ്പിനെപ്പോലെയാണെന്ന് ചിലർ പറഞ്ഞു; അവർ ആനയുടെ തുമ്പിക്കൈ തൊട്ടു നോക്കിയവരായിരുന്നു. മറ്റു ചിലർ പറഞ്ഞു, അല്ല ആന ഇടത്തരം വലിപ്പമുള്ള പാമ്പിനെപ്പോലെയാണ്. അവർക്ക് ആനയുടെ വാൽ ആയിരുന്നു പിടിക്കാൻ കിട്ടിയിരുന്നത്. കൂടാതെ, ആന വലിയ ഉയരമുള്ള തൂണു പോലെയാണെന്നും മറ്റുചിലർ അത് തെറ്റാണ് എന്നും വലിയ ബാരൽ പോലെയാണ് ആനയെന്നും പ്രഖ്യാപിച്ചു വേറെ ചിലർ അതുമല്ല ആന നല്ല കാഠിന്യമുള്ളതും മിനുസമുള്ളതുമാണെന്നും തീർത്തും പറഞ്ഞു. ആ അന്ധരിൽ ചിലർ ആനയുടെ കാലുകളിലൊന്ന് പിടിച്ചിരുന്നു, മറ്റുചിലർ ആനയുടെ വയറിലും വേറെ ചിലർ പല്ലുകളിലുമായിരുന്നു തൊട്ടത്.
ഒടുവിൽ അവരുടെ അഭിപ്രായവ്യത്യാസത്തെത്തുടർന്ന് അവർ പരസ്പരം അധിക്ഷേപിക്കുകയും ശകാരിക്കുകയും ചെയ്തു. ആനയെ പരിശോധിച്ച അവരിൽ ഓരോരുത്തരും തന്റെതായ വഴിയിൽ ശരിതന്നെയാണ്. പക്ഷേ തങ്ങളുടെ കാഴ്ചപ്പാട് മാത്രമാണ് സത്യമെന്ന് വിശ്വസിക്കുന്നതിലാണ് അവർക്ക് തെറ്റ് സംഭവിച്ചത്.
ഇതേപോലെ തന്നെ വിവിധ മതങ്ങളിൽ / വിശ്വാസങ്ങളിൽ പെട്ട ആളുകൾ ദൈവത്തെ, അവർ മനസ്സിലാക്കിയ രീതിയിൽ വിവരിക്കുന്നു. ഓരോ മതവും / വിശ്വാസങ്ങളും നമ്മെ ദൈവത്തിലേക്ക് നയിക്കുന്നു എന്നതാണ് സത്യം, അവ ഓരോന്നും വ്യത്യസ്ത മാർഗ്ഗങ്ങൾ / വഴികൾ നിർദ്ദേശിക്കുന്നു എന്നു മാത്രം.
“എല്ലാ മതങ്ങളും, എല്ലാ വിശ്വാസങ്ങളും ഒരേ സാർവത്രിക വിശ്വാസത്തിന്റെയും അച്ചടക്കത്തിന്റെയും ഘടകങ്ങളോ വശങ്ങളോ മാത്രമാണ്…. ആനയെ പരിശോധിച്ച് മറ്റുള്ളവർക്ക് വിവരിച്ച ഏഴ് അന്ധന്മാർ നടത്തിയ കഥ പോലെയാണ് ഇത്… .ഈ കഥയ്ക്ക് ആഴത്തിലുള്ള ആന്തരിക അർത്ഥമുണ്ട്. ആത്മാവ് ഒന്നാണ്, പക്ഷേ, ഓരോരുത്തരും അതിന്റെ ഒരു ഭാഗം മാത്രം കാണുകയും അതിനെ വ്യത്യസ്തമായി വ്യാഖ്യാനിക്കുകയും ചെയ്യുന്നു, അതേസമയം ഈ ഓരോ വശങ്ങളുടെയും സംയോജിത തുകയാണ് യാഥാർത്ഥ്യം.
വിവിധ മതപരമായ പ്രവചനങ്ങളിലൂടെ സാർവത്രിക മൂല്യങ്ങളെ സംബന്ധിച്ച കഥകൾ ക്ലാസുകളിൽ വിശ്വാസങ്ങളുടെ ഐക്യം എന്ന വിഷയം കൈകാര്യം ചെയ്യുമ്പോൾ, ബാലവികാസ് ഗുരുക്കന്മാർക്ക് “യുവ സായിയുടെ ജീവിതം”, “സാർവത്രിക സ്നേഹം” [(മുഹമ്മദ് നബിയുടെ ജീവിതത്തിൽ നിന്നുള്ള , സ്നേഹത്തിന്റെയും ക്ഷമയുടെയും മൂല്യം വ്യക്തമാക്കുന്ന സംഭവങ്ങൾ) എന്നിവയിൽ നിന്നുള്ള സംഭവങ്ങൾ ഏടുക്കാം. “നല്ല ശമര്യക്കാരൻ(Good Samaritan) ” [സ്നേഹത്തിന്റെയും സഹാനുഭൂതിയുടെയും മൂല്യം വ്യക്തമാക്കുന്ന യേശുക്രിസ്തുവിന്റെ ഉപമകളിലൊന്ന്] “സംതൃപ്തിയും സമാധാനവും”[ക്ഷമയുടെയും സംതൃപ്തിയുടെയും മൂല്യം വ്യക്തമാക്കുന്ന ബുദ്ധന്റെ ജീവിതത്തിൽ നിന്നുള്ള സംഭവം]. ഈ കഥകൾ നമ്മുടെ ബാലവികാസ് സിലബസിന്റെ ഭാഗമാണ്. ഈ കഥകൾക്ക് പുറമെ, മാനുഷിക മൂല്യങ്ങളെ മാതൃകയാക്കുന്ന വിവിധ മതങ്ങളിൽ നിന്നും സമാനമായ കഥകൾ ഗുരുക്കന്മാർക്ക് തിരഞ്ഞെടുക്കുകയും അതുവഴി എല്ലാ മതങ്ങളുടെയും വിശ്വാസങ്ങളുടെയും അടിത്തറ എന്നത് അടിസ്ഥാന മാനവികമൂല്യങ്ങൾആണെന്ന് ചൂണ്ടിക്കാണിച്ചു കൊടുക്കാം.