ചെരുപ്പുകുത്തിയോടുള്ള പ്രേമം

Print Friendly, PDF & Email

ചെരുപ്പുകുത്തിയോടുള്ള പ്രേമം

സ്വാമിജിയുടെ കൗമാരപ്രായത്തിൽ നടന്ന ഒരു സംഭവമാണിത്. ഇത് സ്വാമി യുടെ സ്നേഹത്തിന്റേയും കാരുണ്യത്തിന്റേയും മറ്റൊരു ക്ഷണികദൃശ്യം നമുക്കു തരുന്നു.

ബാംഗ്ലൂർ നഗരത്തിന്റെ ഒരു കോണിൽ ഒരു ചെരുപ്പുകുത്തി തന്റെ പണി ചെയ്തു കൊരുന്നു. അയാൾ ഇരുന്നതിന്റെ എതിർവശത്തുള്ള ബംഗ്ലാവിൽ ബാബയെ കാണുവാനിട യായി. അനേകം കാറുകളും ജനക്കൂട്ടവും അങ്ങുമിങ്ങും പൊയ്ക്കൊണ്ടിരിക്കുന്നു. പുറത്തേക്കു പോകുന്നവരുടെ മുഖത്ത് പ്രസന്നതയും സന്തോഷവും കാണാമായിരുന്നു. അവർ കൃഷ്ണാ വതാരത്തേയും സായിബാബയേയും കുറിച്ചാണ് സംസാരിച്ചിരുന്നത്. ചെരുപ്പുകുത്തിയും ഗെയിറ്റിനകത്തു കടന്ന് സങ്കോചത്തോടെ എത്തി നോക്കിയപ്പോൾ ഒരു പ്രത്യേക കസേര രയിൽ ഒരു വശത്ത് സ്ത്രീകളും മറുവശത്ത് പുരുഷന്മാരുമായി ബാബ ഇരിക്കുന്നതായി കണ്ടു. അയാളുടെ കണ്ണുകൾ ബാബയിൽ പതിഞ്ഞപ്പോൾ ബാബയും അയാളെ നോക്കു ന്നതായി തോന്നി. ബാബ ഉടനെ എഴുന്നേറ്റ് ചെരുപ്പുകുത്തി നിൽക്കുന്ന വാതിലിനടു ത്തേക്കു ചെന്നു. അയാളുടെ കൈവശമുണ്ടായിരുന്ന ഉണങ്ങിയ പൂമാല ബാബക്കു കൊടുക്കുന്നതിനു മുമ്പ്, അയാൾക്കെന്താണു വേണ്ടതെന്ന് അയാൾക്കറിയാവുന്ന തമിഴിൽ ബാബ ചോദിച്ചു. അയാളുടെ ആഗ്രഹത്തിനു രൂപം കൊടുത്ത് കുറഞ്ഞ വാക്കുകളിൽ പറ യാൻ ബാബ ശക്തിനൽകിയതു കൊണ്ടാവാം അയാൾ സംശയിക്കാതെ മറ്റുള്ളവരെ അത്ഭുതപ്പെടുത്തിക്കൊണ്ട് പറഞ്ഞു- “ദയവായി എന്റെ വീട്ടിൽ വന്ന് എന്തെങ്കിലും സ്വീകരിക്കണം”. ബാബ അയാളുടെ പുറത്തു സ്നേഹപൂർവ്വം തലോടിക്കൊണ്ടു പറഞ്ഞു- “ശരി ഞാൻ വരാം,” എന്നിട്ട് ബാബ തിരിച്ച് ഹാളിലേക്കു പോയി.

തന്റെ വീട് എവിടെയാണെന്നു പറയാനും ബാബ എപ്പോൾ വരുമെന്ന് ചോദി ക്കാനും ചെരുപ്പുകുത്തി കുറേ നേരം അവിടെ കാത്തു നിന്നു. ബാബയെ സ്വീകരി ക്കാൻ തന്റെ വീട് ശുദ്ധമാക്കിവെക്കേണ്ടതുണ്ടല്ലോ എന്നയാൾ ചിന്തിച്ചു. പക്ഷെ കാത്തുനിന്നിട്ട് പ്രയോജനം കാണാഞ്ഞതിനാൽ അയാൾ കൂമ്പാരമായിക്കിടക്കുന്ന പഴയ ഷൂസുകളും തുകൽക്കഷണങ്ങളും സൂക്ഷിക്കുന്നതിന്, പണിസ്ഥലത്തേക്കു തിരിച്ചു പോകാൻ വെമ്പൽ കൂട്ടി. തിരക്കിൽ ആളുകളുടെ ഉന്തും തള്ളും സഹിക്കേണ്ടി വന്നു. ബാബ തന്റെ കുടിൽ സന്ദർശിക്കാൻ പോകയാണെന്ന് പറഞ്ഞിട്ടൊന്നും ആളുകൾ ചെവിക്കൊണ്ടില്ല. ബാബ എപ്പോൾ തന്റെ കുടിലിൽ വരുമെന്ന് അന്വേഷിക്കാൻ അവരോടു പറഞ്ഞു. പലരും പരിഹസിച്ചു. ചിലർ അയാൾക്കു ഭ്രാന്താണെന്നും കുടി ച്ചിട്ടുണ്ടെന്നും കളിയാക്കി. ദിവസങ്ങൾ കഴിഞ്ഞു. ബാബയെ കാണാനാകുമെന്ന എല്ലാ ആശയും അയാൾ ഉപേക്ഷിച്ചു.

ഒരു ദിവസം പെട്ടെന്ന് ഈ വൃദ്ധനായ ചെരുപ്പുകുത്തിയുടെ മുന്നിൽ ഒരു കാർ വന്നു നിന്നു. പാതവക്കിലിരുന്നു താൻ പണിചെയ്യുന്നതുകണ്ട് തന്നെ പ്രോസിക്യൂട്ട് ചെയ്യാൻ പോലീസോ നഗര അധികൃതരോ വന്നതാണെന്ന് അയാൾ പരിഭ്രമിച്ചു. എന്നാൽ അതു ബാബയായിരുന്നു. സ്വാമി ചെരുപ്പുകുത്തിയോട് കാറിൽ കയറാൻ പറഞ്ഞു. അമ്പരപ്പുമൂലം വായ തുറക്കാനോ കുടിലിലേക്കുള്ള വഴിയേതെന്നു ഡ്രൈവറോടു പറഞ്ഞുകൊടുക്കുവാനോ അയാൾക്കു കഴിഞ്ഞില്ല. എന്നാൽ ബാബയ്ക്ക് അതറിയാമെന്ന് അയാൾക്ക് തോന്നി. റോഡരികിൽ കാർ നിർത്തി, ബാബ ഇറങ്ങി. ഇടവഴിയിലൂടെ ഉരുളൻ കല്ലുകൾക്കു മീതെ കൃതിയിൽ നടന്ന് ചേരിയിലുള്ള തന്റെ വീട്ടിൽ കൃത്യമായി എത്തി. തന്റെ വീട്ടുകാരെ ജാഗ്രതയിലാക്കാൻ ചെരുപ്പുകുത്തി ഓടി. ബാബ കുറേ മധുരപദാർത്ഥങ്ങളും പഴങ്ങളും സൃഷ്ടിച്ച് വീട്ടിലെ അംഗങ്ങൾക്കു സമ്മാനമായി നൽകി. എന്നിട്ട് ചുവരിനോടു ചേർന്നുള്ള ഒരു പലകപ്പുറത്തിരുന്നു. ആനന്ദക്കണ്ണീർ പൊഴിച്ചുകൊണ്ടിരുന്ന ചെരുപ്പുകുത്തിക്ക് സന്തോഷമേകാൻ അടുത്ത കടയിൽ നിന്നും ബാബയ്ക്ക് കൊടുക്കാൻ വാങ്ങിവെച്ചിരുന്ന നേന്ത്രപ്പഴം ബാബ സ്നേഹപൂർവ്വം സ്വീകരിച്ചു. ബാബ അതിനുശേഷം തിരിച്ചുപോയി. അയൽവാസി കൾക്കെല്ലാം ആ കുടിൽ തീർത്ഥാടനസ്ഥലമായിത്തീർന്നു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: