സീതാന്വേഷണം
സീതാന്വേഷണം
ബാലിയുടെ മരണാനന്തരം സുഗ്രീവൻ വനരാജാവായി അഭിഷേകം ചെയ്യ പ്പെട്ടു. മാമലക്കണൻമാർ ഋശ്യമൂകാ ചലത്തിൽ കുറേനാളായി വസിക്കുകയാണ്. സീതാന്വേഷണത്തിന് ആവശ്യമായ ഒരുക്കങ്ങൾ സംഘടിപ്പിക്കാതെ സുഗ്രീവൻ അലസമായിരിക്കുന്നത് അവരിൽ അതൃപ്തി ഉളവാക്കി.
തത്സമയം ഫാനുമാൻ മുൻവാഗ്ദാനങ്ങളെക്കുറിച്ചു സുഗ്രീവനെ ഓർമ്മിപ്പിച്ചു. തൽഫലമായി നാലുദിക്കിലേക്കും സീതാന്വേഷണാർത്ഥം പോകുന്നതിനായി വാനരസൈന്യം നാലായി വിഭജിച്ച് ശക്തരായ നേതാക്കളുടെ അധീനതയിലെത്തി. ദക്ഷിണദിക്കിലേക്കുള്ള സൈന്യത്തെ വാനരയുവരാജാവായ അംഗദൻ തന്നെ നയിച്ചു. ഈ വിഭാഗത്തിലാണ് ഹനുമാൻ, ജാംബവാൻ, നീലൻ, മുതലായവർ ഉൾപ്പെട്ടിരുന്നത്.
സൈന്യവിഭാഗങ്ങൾ പുറപ്പെടുന്നതിനു മുൻപ് രാമൻ ഹനുമാനെ വരുത്തി. കാരണം സീതയെ സംബന്ധിക്കുന്ന വിവരം ഹനുമാൻ മുഖേനയാവും ലഭിക്കുക എന്നൊരു തോന്നൽ അദ്ദേഹത്തിനുണ്ടായിരുന്നു. തന്റെ മുദ്രാംഗുലിയം ഹനു മാനെ ഏല്പിച്ചിട്ട് സീതയെ കാണുമ്പോൾ അതുകൊടുക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഇതിനകംതന്നെ രാമന്റെ ഹൃദയത്തിൽ ഏറ്റവും ഉത്തമമായ ഒരു സേവ കസ്ഥാനം ഹനുമാൻ കരസ്ഥമാക്കിയിരുന്നു.
കിഴക്കും പടിഞ്ഞാറും വടക്കും പോയ സംഘങ്ങൾ ഒരു മാസത്തിനകം തിരിച്ചു വന്ന് അവരുടെ അന്വേഷണം വിഫലമായെന്നറിയിച്ചു. ദക്ഷിണദിക്കിലേക്കു പോയിരുന്നവർ മടങ്ങിവന്നില്ല. കുന്നുകൾ, വനങ്ങൾ, ഗുഹകൾ ഇങ്ങനെ സർവ്വ സ്ഥലങ്ങളിലും സൂക്ഷ്മമായ തിരച്ചിൽ നടത്തി അവസാനം അവർ സമുദ്രതീരത്ത് എത്തി. വിസ്തൃതമായ ജലരാശി ഉൾക്കൊണ്ടിരുന്ന സമുദ്രം അനന്തമായി തോന്നി. എങ്ങനെയാണ് ഇനിയുള്ള മാർഗ്ഗം എന്നു ചിന്തിച്ച വാനരന്മാർക്ക് ഒരു പോംവഴി ബുദ്ധിയിൽ തെളിവന്നില്ല.
മലമുകളിൽ ഇരുന്ന സമ്പാതി എന്നുപേരുള്ള വിപുലശരീരനായ പക്ഷി രാജൻ വാനരന്മാരുടെ ചലനങ്ങൾ സൂക്ഷ്മാവലോകനം ചെയ്ത് ഇവയെയെല്ലാം ഭക്ഷിക്കുന്നതിനുള്ള സൗകര്യം പാർത്തിരിക്കുകയായിരുന്നു. ജടായു എന്ന നാമം അവർ ഉച്ചരിക്കുന്നതുകേട്ട് അവരെ തന്റെ സമീപത്തേയ്ക്ക് സമ്പാതി വിളിച്ചുവ രുത്തി. വാനരന്മാർ രാമന്റെ ചരിത്രവും അവരുടെ യാത്രാക്ലേശവും പറഞ്ഞു കേൾപ്പിച്ചു. സ്വസഹോദരനായ ജടായുവിനെ രാവണൻ വധിച്ചു എന്നും അവരിൽനിന്നറിഞ്ഞു. തന്റെ സൂക്ഷ്മദൃഷ്ടി കടലിനക്കരെ പായിച്ച് രാവണൻ വാഴുന്ന ലങ്ക തനിക്ക് കാണാമെന്നും ഈ വാനരസംഘത്തിനു തീർച്ചയായും ലങ്കയിൽ സീതയെ ദർശിക്കാമെന്നും സമ്പാതി ഉറപ്പിച്ചു പറഞ്ഞു.
സമ്പാതി തന്റെ സഹോദരൻ ജടായുവിനെ അതിതീക്ഷ്ണമായ സൂര്യകിര ണങ്ങളിൽ നിന്നും രക്ഷിക്കുവാനായി ചിറകുകൾ ഉപയോഗിച്ച വേളയിൽ അവ കരിഞ്ഞുപോവുകയും അന്നുമുതൽ ഈ സ്ഥിതിയിൽ കഴിഞ്ഞുവരികയുമായി രുന്നു. എന്നാൽ ആ സമയത്തുതന്നെ സമ്പാതിക്ക് ഒരു വരം കിട്ടിയിരുന്നു. രാമനെ ഏതെങ്കിലും പ്രകാരത്തിൽ സഹായിക്കാൻ സാധിക്കുന്ന സമയം ചിറകുകൾ മുളച്ച് പൂർവ്വസ്ഥിതി ലഭിക്കുമെന്നായിരുന്നു അത്. അതനുസരിച്ച്, ചിറകുകൾ ലഭിച്ച സമ്പാതി സന്തോഷപൂർവ്വം പറന്നുപോയി.
സീത ലങ്കയിലുണ്ടെന്ന് അറിഞ്ഞിരിക്കുന്നതിനാൽ ഇനി എങ്ങനെയാണ് അവിടെ എത്തേണ്ടത് എന്നത് വാനരന്മാർക്കു ചർച്ചാവിഷയമായി. നേതാവായി അംഗദൻ ഓരോ വാനരനോടും സമുദ്രതരണത്തിനുള്ള അവനവന്റെ കഴിവിനെ ക്കുറിച്ചു ചോദിച്ചു. അവരവർ തങ്ങൾക്കുള്ള പ്രാപ്തി പറയുകയും ചെയ്തു. എന്നാൽ അതെല്ലാം തന്നെ കടന്നുപോകാനുള്ള ദൂരത്തിൽ കുറവായിരുന്നു. ഹനുമാൻ നിശ്ശബ്ദനായിരുന്നു. അപ്പോൾ ജാംബവാൻ വാത്സല്യപൂർവ്വം ഹനുമാനെ തഴുകി അദ്ദേഹത്തിൽ അദ്ര്ശ്യമായി ഉൾക്കൊണ്ടിരിക്കുന്ന ദിവ്യശക്തിയെക്കുറിച്ചു പറഞ്ഞു. ഹനുമാനും സാവകാശത്തിൽ സ്വശക്തിയെക്കുറിച്ച് ബോധവാനായി. ഒട്ടധികം പ്രേരണകൾക്കു വഴങ്ങി സമുദ്രതരണം ചെയ്തു സീതയെ കണ്ട പിടിക്കാമെന്ന് അവസാനം ഹനുമാൻ സമ്മതിച്ചു. ജാംബവാൻ വീണ്ടും ഹനമാന്റെ ധീരോദാത്തതയെ പ്രശംസിച്ചു. ഈ ആയാസകരമായ ദൗത്യം നിർവഹിക്കാൻ ഹനുമാൻ ഉടനെ തയ്യാറായി, ഹനുമാന്റെ ശരീരം യോഗശക്തിയാൽ വിപുലമാക്കി, അദ്ദേഹം നിൽക്കുന്ന പർവ്വതസീമയും കവിഞ്ഞുവന്നു. അദ്ദേഹം രാമനെയും സ്വപിതാവായ വായുദേവനേയും വന്ദിച്ച് സമുദ്രതരണത്തിനായി കൂതിച്ചുയർന്നു.
ചോദ്യങ്ങൾ :
- സീതാന്വേഷണം സംഘടിപ്പിക്കുന്നതിനു സുഗ്രീവൻ സമയം ദീർഘിപ്പ ച്ചതെന്താണ് ?
- സീത ലങ്കയിലുണ്ടെന്നു വാനരന്മാർ എങ്ങനെ അറിഞ്ഞു ?