ഗുരുർബ്രഹ്മാ ശ്ലോകം – പ്രവർത്തനം
പ്രവർത്തനത്തിന്റെ ലക്ഷ്യം – ഗ്രൂപ്പ് I ബാലവികാസ് കുട്ടികൾ ബ്രഹ്മാവ് ,വിഷ്ണു, മഹേശ്വരൻ എന്നിവർ പ്രതിനിധാനം ചെയ്യുന്ന സൃഷ്ടി, സ്ഥിതി, സംഹാരം മനസ്സിലാക്കുവാൻ.
ആവശ്യമായ വസ്തുക്കൾ – സെറാമിക് അല്ലെങ്കിൽ കളിമൺ പാത്രം അല്ലെങ്കിൽ ടിൻ കമ്പോസ്റ്റ് ചില പച്ചക്കറി വിത്തുകൾ.
നടപടിക്രമം –
- ക്ലാസിന്റെ വലുപ്പത്തിനനുസരിച്ചു മൂന്നോ നാലോ ഗ്രൂപ്പുകളായി തിരിക്കുക.
- ഓരോ ഗ്രൂപ്പിനും ഒരു കലം/ട്രേ നൽകുക
- ഓരോ ഗ്രൂപ്പിനോടും അതത് ചട്ടി/ട്രേകളിൽ അവരുടെ ഗ്രൂപ്പിന്റെ പേരും വിത്തിന്റെ പേരും എഴുതാൻ ആവശ്യപ്പെടുക.
- ഓരോ ഗ്രൂപ്പിനോടും അതത് ചട്ടി/ട്രേകളിൽ കമ്പോസ്റ്റ് നിറയ്ക്കാൻ ആവശ്യപ്പെടുക
- വിത്ത് പാകുന്നതിന് മുമ്പ് കമ്പോസ്റ്റ്. നനയ്ക്കുക
- വ്യത്യസ്ത തരം വിത്തുകൾ, അവയുടെ വലുപ്പം, ആകൃതി, നിറങ്ങൾ എന്നിവ ശ്രദ്ധിക്കുവാൻ കുട്ടികളോട് ആവശ്യപ്പെടുക
- വിത്തുകൾ മുളക്കുവാനും നല്ല ചെടിയായി വളരുവാനും ആവശ്യമായ എല്ലാ കാര്യങ്ങളും ചർച്ച ചെയ്യുക.
- ഓരോ ഗ്രൂപ്പിനോടും വിത്തുകളുടെ എണ്ണം എണ്ണാൻ ആവശ്യപ്പെടുക.വിത്ത് പാകിയ ശേഷം ചട്ടിയിൽ വീണ്ടും വെള്ളം തളിക്കുക.
- ഓരോ ഗ്രൂപ്പിനോടും അതാത് കലങ്ങൾ ഒരു ജനാലക്കു സമീപം അല്ലെങ്കിൽ സൂര്യ പ്രകാശം കിട്ടുന്ന ഒരു സ്ഥലത്ത് സൂക്ഷിക്കാൻ ആവശ്യപ്പെടുക.
- ഒരു ടീമിലെ ഓരോ കുട്ടിക്കും നിശ്ചിത ദിവസങ്ങളിൽ ചെടിയെ പരിപാലിക്കുവാനുള്ള ഉത്തരവാദിത്വം നൽകുക. ചെടിയിൽ, ശരിയായ അളവിൽ വെള്ളം, വെളിച്ചം കിട്ടുന്നുണ്ടെന്നു ഉറപ്പുവരുത്തുക.
- മുഴുവൻ പ്രക്രിയയിലും അവരെ നയിക്കാൻ ഗുരുക്കന്മാർ ശ്രദ്ധിക്കണം. കളനിയന്ത്രണത്തെക്കുറിച്ചും, രോഗം ബാധിച്ച ചെറിയ മുളകൾ/ചെടികൾ ശ്രദ്ധാപൂർവ്വം നീക്കംചെയ്യാനും അവരെ ഉപദേശിക്കുക.
- ചെടിയുടെ വളർച്ചയുടെ വിവിധ ഘട്ടങ്ങളെക്കുറിച്ച് ക്ലാസിൽ ചർച്ച ചെയ്യുക..
- കുറച്ച് ദിവസത്തിനുള്ളിൽ, വിത്തുകൾ മുളക്കുന്നതു കുട്ടികൾക്ക് കാണാൻ കഴിയും ഒരാഴ്ചയ്ക്കുള്ളിൽ, തൈകൾ ഉയർന്നുവരുന്നത് കണ്ട് അവർ ആവേശഭരിതരാകും!
- പ്രവർത്തനം എങ്ങനെ ആസ്വദിച്ചു എന്നതിനെക്കുറിച്ചുള്ള അഭിപ്രായങ്ങൾ പങ്കിടാൻ ഗ്രൂപ്പുകളോട് ആവശ്യപ്പെടുക വിത്തുകളിൽ നിന്ന് സസ്യങ്ങൾ സൃഷ്ടിക്കുന്ന ഈ പ്രക്രിയയുടെ ഭാഗമായപ്പോൾ അവർക്ക് എന്തു തോന്നി എന്ന് പറയുവാൻ ആവശ്യപ്പെടുക.



നിഗമനം – ചർച്ചകൾക്ക് ശേഷം ഗുരുക്കന്മാർ സ്രഷ്ടാവായ ബ്രഹ്മാവ്, സംരക്ഷകനായ വിഷ്ണു, നമ്മുടെ ദുർഗുണങ്ങളെ നശിപ്പിക്കുന്ന ശിവൻ എന്നീ ഭാവങ്ങളിലുള്ള. ഗുരുവിന്റെ പങ്ക് ചർച്ച ചെയ്യാൻ നിർദ്ദേശിക്കുന്നു സൃഷ്ടിയുടെ മുഴുവൻ പ്രക്രിയയും, സംസ്ഥാപനവും തിന്മയുടെ. നാശവും നമ്മുടെ നന്മയ്ക്കാണ്, കാരണം നമ്മെ നല്ല മനുഷ്യരായി നന്മ മരങ്ങളായി മാറ്റുന്നത് ഗുരു ആണ്.

