സ്വാമി- ത്രിമൂർത്തികളുടെ അവതാരം
1978 മാർച്ച് 7, വ്യാഴ്ച ആയിരുന്നു മഹാശിവരാത്രി. മഹാശിവരാത്രിയുടെ അന്ന് സ്വാമി എവിടെ ആയിരിക്കും എന്ന് ഭക്തർ ആലോചിച്ചപ്പഴാണ് മാർച്ച് 4ന് രാവിലെ ഒരു ചെറിയ കൂട്ടം വിദ്യാർത്ഥികളും ഭക്തരുമായി സ്വാമി ഊട്ടിയിലേക്ക് പുറപ്പെട്ടത്. 7ന് ഊട്ടിയിൽ നിന്നും മടങ്ങി മൈസൂർ വഴി ഉള്ള മുതുമലൈ കാട്ടിലേക്ക് തിരിച്ചു. കാട്ടിലെ ഒരു ചെറിയ മലയുടെ മുകളിൽ ഉള്ള ഗസ്റ്റ് ഹൗസിൽ യാത്രക്കിടെ വിശ്രമിച്ചു.
പ്രാതലിനു ശേഷം ഗസ്റ്റ് ഹൗസ്ന്റെ മുന്നിൽ ഉള്ള മൈതാനത്തു എല്ലാവർക്കും ഫോട്ടോ എടുക്കാൻ സ്വാമി നിന്ന് കൊടുത്തു. ഒരു വിദ്യാർത്ഥിയുടെ പോളറോയിഡ് ക്യാമറ ഉപയോഗിച്ച് അപ്പോൾ തന്നെ ഭക്തർക്കു ഫോട്ടോകൾ ലഭിച്ചു. ശേഷം ബാബ വിദ്യാർത്ഥിയോട് ബാബയുടെ ഫോട്ടോ എടുക്കാൻ ആവശ്യപ്പെട്ടു.
സ്വാമിയുടെ വസ്ത്രത്തിന്റെ അടിഭാഗം ഒരു ചുള്ളിക്കൊമ്പിൽ തടഞ്ഞത് കണ്ട് ശ്രീമതി രത്തൻലാൽ അത് നേരെയാക്കാൻ ഓടി. “എന്നെ തൊടരുത്!” എന്ന് ഭഗവാന്റെ ഒച്ച കേട്ടപ്പോൾ അവർ പിന്മാറുകയും ചുറ്റും ഉള്ളവർ ഞെട്ടുകയും ചെയ്തു. ഫോട്ടോ വന്നതിനു ശേഷം സ്വാമി അത് ജോഗ രാവുന്റെ കയ്യിൽ കൊടുത്തു. അദ്ദേഹം കണ്ടത് ഇതായിരുന്നു
ഓറഞ്ച് കുപ്പായത്തിൽ നിൽക്കുന്ന സ്വാമിക്ക് പകരം കണ്ടത് വെള്ള വസ്ത്രം ധരിച്ചു മൂന്ന് തലയും ആറു കൈകളും ഉള്ള ഒരു ചെറുപ്പക്കാരനെ.
ദിവ്യത്വത്തിന്റെ മുദ്രകൾ പിടിച്ചിരുന്നു എല്ലാ കൈകളും. താഴെയുള്ള ഇടത് കൈ ഉജ്ജ്വലമായ ഒരു പശുവിന്റെ മുകളിൽ വെച്ചിരുന്നു. ചുറ്റും നാല് നായകൾ ഉണ്ടായിരുന്നു. ഫോട്ടോയുടെ നടുവിൽ ഉള്ള മുഖം ബാബയുടേത് ആയിരുന്നു. അത് പുരാതന ഗ്രന്ഥങ്ങളിൽ വിശേഷിപ്പിച്ചത് പോലെയുള്ള ദത്താത്രേയ ഭഗവാന്റെ രൂപം ആയിരുന്നു– ബ്രഹ്മ വിഷ്ണു മഹേശ്വരന്റെ ഏകീകൃത രൂപം. അതായിരുന്നു സ്വാമിയുടെ യഥാർത്ഥ രൂപം. എല്ലാവരും കണ്ടും ഹൃദയത്തിൽ പ്രതിഷ്ഠിച്ചതിനും ശേഷം ആ ഫോട്ടോ മാഞ്ഞുപോയി. പിറ്റേന്ന് രാവിലെ സ്വാമി ബ്രിന്ദാവനിൽ വിദ്യാർത്ഥികളോട് സംസാരിക്കുമ്പോൾ അത് സ്വാമിയുടെ യഥാർത്ഥ രൂപം ആണെന്നും ശ്രീമതി രത്തൻലാൽ അപ്പോൾ സ്പർശിച്ചിരുന്നെങ്കിൽ അതിജീവിക്കില്ലായിരുന്നു എന്നും തീര്ച്ചപ്പെടുത്തി.
[Source:http://www.saibaba.ws/articles2/jogarao.htm]