Story of Kavi Kalidasa
അറിവിന്റെ ദേവതയാണ് സരസ്വതി ദേവി. ആരാണോ ചിന്തയിലും സംസാരത്തിലും പ്രവർത്തിയിലും പരിശുദ്ധി കാത്തുസൂക്ഷിക്കുന്നത് അവർക്കു സരസ്വതി ദേവിയുടെ അനുഗ്രഹം ഉണ്ടാകും.
ഇത് സംസ്കൃത സാഹിത്യത്തിന്റെ രാജാവായ കവി കാളിദാസന്റെ കഥയാണ്. അദ്ദേഹം ജനിച്ചത് ബുദ്ധിശൂന്യൻ ആയിട്ടാണ്. ഒരിക്കൽ രാജ്യത്തെ ഏറ്റവും ബുദ്ധിശൂന്യൻ ആയ ആളെ രാജാവ് തിരഞ്ഞപ്പോൾ കാളിദാസനെ കണ്ടെത്തി.
കാളിദാസനെ കൊട്ടാരത്തിലേക്ക് കൊണ്ടുവന്നിട്ട് രാജാവിന്റെ മകളുമായുള്ള വിവാഹം നടത്തി. അറിവും പാണ്ഡിത്യവും ഉള്ള രാജകുമാരിക്ക് ബുദ്ധിശൂന്യൻ ആയ തന്റെ ഭർത്താവിനെ ഇഷ്ടം അല്ലായിരുന്നു. എത്ര പഠിപ്പിച്ചു കൊടുക്കാൻ ശ്രമിച്ചിട്ടും മോശം ആയികൊണ്ടിരുന്നപ്പോൾ രാജകുമാരി കാളിദാസനെ അധിക്ഷേപിച്ചു.
മനംനൊന്ത് കാളിദാസൻ വീടു വിട്ട് ഇറങ്ങി. സരസ്വതി ദേവിയുടെ ക്ഷേത്രത്തിൽ പോയി കരഞ്ഞു പ്രാർത്ഥിച്ചു. “അമ്മേ, എനിക്ക് എന്തിനാ ഈ പാഴ്ജന്മം? കുറച്ച് അറിവ് നൽകിക്കൂടെ? ഇല്ലെങ്കിൽ എന്നിക്ക് ജീവിക്കണ്ട, എന്നെ കൊണ്ടുപോകു.”
ഇത് പറഞ്ഞുകൊണ്ട് അരയിൽ നിന്നും വാളെടുത്തു തല വെട്ടാൻ പോയപ്പോൾ സരസ്വതി ദേവി മുന്നിൽ പ്രത്യക്ഷപെട്ടു. അദ്ദേഹത്തിന്റെ ആത്മാർത്ഥത കണ്ടു മനസ്സലിഞ്ഞ ദേവി അറിവും ജ്ഞാനവും നൽകി. എന്നിട്ട് പറഞ്ഞു “മകനെ, ഇനി മുതൽ നീ കാളിദാസൻ ആയി അറിയപ്പെടും, കാളിയുടെ ദാസൻ. നീ എന്നെ സേവിക്കു. പോകു, എല്ലാവരും നിന്നെ പ്രശംസിക്കും അന്ന് മുതൽ പണ്ഡിതനായ കവി കാളിദാസനെ ലോകം കണ്ടു. വീട്ടിൽ തിരിച്ചു എത്തി “നിങ്ങൾ എന്ത് നേടി?” എന്ന് ഭാര്യ ചോദിച്ചപ്പോൾ അദ്ദേഹം സ്വന്തമായി രചിച്ച സംസ്കൃത ശ്ലോകങ്ങൾ ചൊല്ലാൻ തുടങ്ങി. ഭാര്യയുടെ ചോദ്യത്തിലെ ഓരോ വാക്ക് വെച്ച് തുടങ്ങുന്ന മൂന്ന് വലിയ കവിതകൾ ചൊല്ലി. അങ്ങനെ കുമാരസംഭവം, മേഘദൂതം, രഘുവംശം, അജവിലാപം എന്നി മഹാസാഹിത്യ കവിതകൾ നമുക്ക് ലഭിച്ചു.
സരസ്വതി ദേവിക്ക് ഭക്തരോട് ഉള്ളത് ഒരു അമ്മയുടെ വാത്സല്യം ആണ്. അറിവ് നൽകി മനസിലെ ഇരുട്ടിനെ ഇല്ലാതാക്കും.
[Illustrations by Sree Darshine. H, Sri Sathya Sai Balvikas Student.]
[അവലംബം: ശ്രീ സത്യസായി ബാൽവികാസ് ഗുരുസ് കൈപ്പുസ്തകം – വർഷം 1]