ഓം സർവ്വേവൈ – പ്രവർത്തനം
ഉൾപ്പെടുത്തിയിരിക്കുന്ന മൂല്യം:
എപ്പോഴും സന്തോഷവാനായി ഇരിക്കുകഎ ആവശ്യമുള്ള
സാധനങ്ങൾ:
സംഗീതം പ്ലേ ചെയ്യാൻ ആവശ്യമായ സംവിധാനവും (അല്ലെങ്കിൽ, ഗുരു ഭജന പാടിയാലും മതി), ഒരു കഷ്ണം ചോക്കും
തയ്യാറാക്കുന്ന വിധം:
പഴയ കലണ്ടറുകളിൽ നിന്നും മാസികകളിൽ നിന്നും ശിവ ഭഗവാന്റെ ചിത്രം ശേഖരിക്കുക.
തുറസായ സ്ഥലത്ത് ഈ കളി കളിക്കുന്ന താവും കൂടുതൽ ഉചിതം.
രണ്ട് വൃത്തങ്ങൾ ചേർത്ത്, ഗുരു തറയിൽ വഴി വരയ്ക്കുക (ചിത്രത്തിൽ കാണിച്ചിരിക്കുന്നത് പോലെ). രണ്ട് വൃത്തങ്ങൾ കിടയിൽ ഉള്ള ഈ വഴി കളങ്ങൾ ആക്കി വിഭജിക്കുക (കുറഞ്ഞത് ഓരോ കളം ഓരോ കുട്ടിക്ക്).
ഓരോ കളത്തിന് ഉള്ളിലും സന്തോഷം ദുഃഖം എന്നിവയെ കുറിച്ചുള്ള ചിത്രം വരയ്ക്കുക. (ഓരോ കളത്തിൽ ഉള്ളിലും ഒന്ന് വെച്ച് മാറിമാറി വരയ്ക്കണം) വരച്ച് കഴിഞ്ഞതിനുശേഷം കുട്ടികൾ ഓരോ ക ളത്തിനുള്ളിൽ ആയി നിൽക്കണം.
ഭജന തുടങ്ങുമ്പോൾ, കുട്ടികൾ വൃത്തത്തിൽ ഓരോ കളത്തിലും കൂടെ ഏതെങ്കിലും ഒരു ദിശയിൽ ചാടി കൊണ്ട് ഒരു പോലെ പോകണം.
ഒരിക്കലും നടക്കരുത്, രണ്ട് കാലുകളും ഉപയോഗിച്ച് ചാടണം, ഓരോ കളങ്ങൾക്ക് ഇടയിലും നിൽക്കരുത്, കളങ്ങൾ വിട്ടുപോവുകയും അരുത്, ഒരു കളത്തിൽ നിന്നും അടുത്ത കളത്തിലേക്ക് ആയിരിക്കണം ചാടുന്നത്, ഒരു കളത്തിൽ തന്നെ രണ്ടു പ്രാവശ്യം ചാടരുത്, കളങ്ങളുടെ പുറത്തേക്കും ആരും ചാടുകയും അരുത്, ഒരു കളത്തിൽ രണ്ടുപേരും അരുത്.
ഭജന നിൽക്കുന്ന സമയം. ഓരോ കുട്ടികളും ഏത് കളത്തിൽ ആണ് ഉള്ളത് അവിടെ തന്നെ നിൽക്കണം.
‘ദുഃഖം’ എന്ന കളത്തിൽ വന്നു പെട്ട വരെ കളിയിൽ നിന്ന് ഒഴിവാക്കുക. അവസാനം കളിയിൽ ഒരു കുട്ടി വരുന്നതുവരെ തുടരുക, അവസാനം വരുന്ന ആളാണ് വിജയി