മംഗളം ഗുരുദേവായ
AUDIO
LYRICS
- മംഗളം ഗുരുദേവായ
- മംഗളം ജ്ഞാനദായിനേ
- മംഗളം പർത്തിവാസായ
- മംഗളം സത്യസായിനേ !
MEANING
ദിവ്യനായ ഗുരു ഞങ്ങൾക്ക് മംഗളം നൽകുമാറാകട്ടെ. ജ്ഞാനദാതാവായ ഭഗവാൻ ഞങ്ങൾക്ക് മംഗളമേകട്ടെ. പുട്ടപർത്തിവാസിയായ ഭഗവാൻ ഞങ്ങൾക്ക് മംഗളം തരട്ടെ ! ഭഗവാൻ ശ്രീ സത്യസായി ബാബ ഞങ്ങളിൽ മംഗളം ചൊരിയട്ടെ.
Explanation
MANGALAM | Auspicious |
---|---|
GURUDEVAAYA | for the divine teacher |
JNAANADAAYINE | for the bestower of wisdom |
PARTHIVAASAAYA | for the resident of Parthi |
SATHYA SAAYINE | for Sri Sathya Sai |
INNER SIGNIFICANCE
ആന്തരികാർത്ഥം
നമ്മുടെ ജീവിതത്തിൽ ആ ദിവ്യ ഗുരുവിന്റെ വരവ് ശുഭകരമാണ്. അത് ജ്ഞാനത്തിന്റെ പ്രഭാതവും അജ്ഞതയുടെ അന്ത്യവും പ്രദാനം ചെയ്യുന്നു.</p
കൂടുതൽ വായനയ്ക്ക്
ശ്രീ സത്യസായി സുപ്രഭാതം ( മംഗളം ഗുരുദേവായ….)
വിവരണം
ഈ അവസാന വരികൾക്ക് മനോഹരമായ ഒഴുക്കും താളവും ഉണ്ട്, അത് ഒരു മന്ത്രമായി എടുക്കാം.
ജ്യോതി സ്വരൂപനായ, പർത്തീശ്വരനായ, ജഗദ്ഗുരു സത്യസായി ഭഗവാന് കോടി പ്രണാമങ്ങൾ.
കഥ:
ബാബയ്ക്ക് 9 വയസ്സ് മാത്രം പ്രായമുള്ളപ്പോൾ, ഹിറ്റ്ലറുടേതു പോലെ മീശ വയ്ക്കുക, പാവപ്പെട്ട ഗ്രാമത്തിൽ പാശ്ചാത്യ തരം വസ്ത്രങ്ങൾ ധരിക്കുക തുടങ്ങിയ വിചിത്രമായ കാര്യങ്ങൾ ചെയ്യുന്ന ആളുകൾക്കെതിരെ ഹാസ്യ കവിതകളും നർമ്മ കവിതകളും എഴുതാൻ അദ്ദേഹം ധൈര്യപ്പെട്ടിരുന്നു. മാത്രമല്ല പാവപ്പെട്ട സേവകർ ദിവസം മുഴുവൻ സൂര്യനു കീഴെ അദ്ധ്വാനിച്ച് അതിന്റെ ഫലമായി ആഢംബര ജീവിതം നയിക്കുന്ന മടിയന്മാരായ സമ്പന്നരെക്കുറിച്ചും അദ്ദേഹം എഴുതി, ആലപിച്ചിരുന്നു. ഈ വികൃതിയും എന്നാൽ യാഥാർത്ഥ്യവുമായ വാക്യങ്ങളുടെയും പാട്ടുകളുടെയും എഴുത്തുകാരൻ ആരാണെന്ന് കണ്ടെത്താൻ അന്വേഷണം നടന്നിരുന്നു. ജാതിവ്യവസ്ഥയുടെ ക്രൂരതകൾക്കെതിരെയും സത്യൻ എഴുതിയിരുന്നു, എന്നാൽ അദ്ദേഹത്തെ നിശ്ശബ്ദമാക്കാൻ ആർക്കും സാധിച്ചിരുന്നില്ല.
സത്യന്റെ ജ്യേഷ്ഠനായിരുന്നു ശേഷമ്മരാജു. കുഞ്ഞു സത്യന്റെ ഇത്തരം പ്രവർത്തികളെ കുറിച്ച് അദ്ദേഹത്തിന് ആശങ്കയുണ്ടായിരുന്നു. വാസ്തവത്തിൽ, സത്യനിൽ മറ്റൊരു ലോകത്തിൽ നിന്നുള്ള അപാരമായ ഒരു ശക്തി ഉണ്ടെന്ന് ശേഷമ്മരാജു വിന് കൂടുതൽ ബോധ്യപ്പെടുന്നുണ്ടായിരുന്നു. അതിനാൽ അദ്ദേഹം സത്യനെ ഉരവക്കൊണ്ടയിലേക്ക് കൊണ്ടുപോയി, അവിടെ അദ്ദേഹത്തെ കൂടുതൽ ജാഗ്രത യോടെ തന്റെ കൂടെ നിർത്തി. എന്നാൽ, സത്യൻ അവിടെയും പഠിപ്പിക്കലും അത്ഭുത ലീലകളും തുടർന്നു.
ഒരു ദിവസം, ഈശ്വരാമ്മ സത്യന്റെ ശരീരം തിരുമ്മികൊണ്ടിരിക്കുമ്പോൾ, അവന്റെ ഇടതു തോളിൽ സാരമായി മുറിവേറ്റതായി ശ്രദ്ധയിൽപ്പെട്ടു. വളരെ ദൂരെയുള്ള കിണറ്റിൽ നിന്ന് ചട്ടിയിൽ വെള്ളം തോളിലേറ്റി കൊണ്ടു വന്നിട്ടാണോ ഇത് സംഭവിച്ചതെന്ന് അവർ ചോദിച്ചപ്പോൾ, സഹോദരന്റെ കുടുംബത്തിനും സഹായം ചോദിച്ച മറ്റ് രണ്ട് കുടുംബങ്ങൾക്കും വെള്ളം എത്തിക്കുന്നതിന് രാവിലെയും വൈകുന്നേരവും 6 തവണ അങ്ങോട്ടും ഇങ്ങോട്ടും നടക്കണമെന്ന് സത്യൻ സമ്മതിച്ചു. ഇത് കേട്ട് അമ്മ ഈശ്വരമ്മയുടെ കണ്ണുകളിൽ കണ്ണുനീർ നിറഞ്ഞിരുന്നു, പക്ഷേ സത്യൻ പറഞ്ഞതിങ്ങനെയാണ് ‘അമ്മേ, ഞാൻ ജീവനാകുന്ന വെള്ളം സന്തോഷത്തോടെയാണ് വഹിക്കുന്നത്. ഞാൻ ഈ സേവനം ചെയ്യാൻ തന്നെയാണ് വന്നിരിക്കുന്നത് ‘.