സീതാസതീസമ
AUDIO
LYRICS
- സീതാസതീസമ വിശുദ്ധ ഹൃദംബുജാതാ
- ബഹ്വ൦ഗനാ കാരഗൃഹീത സുപുഷ്പഹാര:
- സ്തുന്വന്തി ദിവ്യനുതിഭിഃ ഫണിഭൂഷണം ത്വാ
- ശ്രീ സത്യസായി ഭഗവൻ തവ സുപ്രഭാതം
MEANING
മനോഹരങ്ങളായ ഹാരങ്ങൾ കൈകളിൽ വഹിച്ച് ,സീതാദേവി ,സതീദേവി ഇവർക്ക് തുല്യമായ മനഃശുദ്ധിയുള്ള അനവധി ഭക്തകൾ, താമരപുഷ്പം പോലെ തങ്ങൾ ജീവിക്കുന്ന ലോകത്താൽ ബന്ധിക്കപ്പെടാത്തവരായി, സൂര്യനാൽ എന്ന പോലെ ഭഗവാനാൽ ആകൃഷ്ടരായി കഴുത്തിലും കൈകാലുകളിലും സർപ്പങ്ങളാകുന്ന ആഭരണങ്ങൾ ധരിച്ച ശിവനെ , ദിവ്യസ്തോത്രങ്ങൾ കൊണ്ട് സ്തുതിച്ചുകൊണ്ടിരിക്കുന്നു. അവിടുത്തെ ഉണർവ്വുകൊണ്ട് അനുഗ്രഹീതമാകുന്ന ഒരു സുപ്രഭാതത്തിനായി ഞങ്ങൾ പ്രാർത്ഥിക്കുന്നു.
Explanation
SEETA SATEE | pure and chaste as Sita |
---|---|
SAMA | who are equal to |
VISHUDDHA | pure |
HRIDA | heart |
AMBU JAATAAH | (like) lotuses |
BAHU | numerous |
ANGANAA | women |
KARA GRUHEETA | taken in hands |
SUPUSHPA | beautiful flowers |
HAARAAH | garlands |
STUNVANTI | extol, glorify |
DIVYANUTIBHIH | with divine eulogies |
PHANI | snakes |
BHUSHANAM | who is adorned with |
TWAAM | you |
INNER SIGNIFICANCE
ആന്തരികാർത്ഥം
ശിവൻ എന്നത് ആത്മാവിനെ കുറിക്കുന്നു നമ്മുടെ ഉള്ളിൽ സ്ഥിതി ചെയ്യുന്ന സ്ത്രീ ശക്തിയുടെ പ്രതീകമാണ് സ്ത്രീ ഭക്തകൾ, അവരെ ക്രിയാശക്തി (പ്രവർത്തി ചെയ്യുവാൻ ഉള്ള ശക്തി) ഇച്ഛാശക്തി, ജ്ഞാന ശക്തി (ജ്ഞാനം നേടാവാനുള്ള ശക്തി). ആത്മീയ ഉണർവ്വ് ഉണ്ടാകുമ്പോൾ ഈ സ്ത്രീശക്തി ഉണരുന്നു.
Further reading
കൂടുതൽ വായനയ്ക്ക്- ശ്രീ സത്യസായി സുപ്രഭാതം (സീത…. സതി… )
വിശദീകരണം
ആത്മീയ ജീവിതത്തിന്റെ പരിസമാപ്തി യെ കുറിക്കുന്നതാണ് ഈ ലോകം പ്രാഥമിക അച്ചടക്ക പ്രവർത്തനങ്ങളിലൂടെ സഞ്ചരിച്ച ഭക്തൻ സ്വയം ശുദ്ധീകരിക്കണം പ്രക്രിയയിലൂടെ കടന്നുവരുന്നു. ഇങ്ങനെ ശുദ്ധനായ ഒരു ഭക്തൻ അടുത്തപടി അതായത് ഈശ്വരനിലേക്ക് സംഗമിക്കാൻ അർഹനാകുന്നു.
‘ബഹുംഗന’ എന്ന വാക്ക് മനുഷ്യരാശിയെ കുറിക്കുന്നു മുൻപ് പറയുന്ന സാധനങ്ങൾ കൊണ്ട് സ്വയം ശുദ്ധീകരിക്കപ്പെട്ട ഒരു മനുഷ്യൻ ഉപകരണങ്ങൾ ആയി മാറുന്നു, അതായത് ധർമ്മ സംസ്ഥാപനത്തിന് ഈശ്വരന്റെ കൂടെയുള്ള കൂട്ടാളികൾ ആകുന്നു.
ജീവനേയും ശിവനെയും ഒത്തുചേരൽ:, പുരുഷൻ പ്രകൃതി അല്ലെങ്കിൽ ആത്മാവും പരമാത്മാവും ഒത്തുചേരലിനെ അർത്ഥമാക്കുന്നു.
അല്ലയോ, എന്റെ ജീവിതത്തിലെ തന്നെ ഉജ്ജ്വല ദിവ്യ സത്യമായ അവിടുന്ന് എന്റെ സാധനയിലൂടെ എന്റെ ബോധതലത്തിൽ വെളിച്ചം പകർന്നു കൊണ്ടിരിക്കുന്നു. ഞാൻ എന്നെ തന്നെ ശുദ്ധീകരിക്കുക ട്ടെ ഞങ്ങളുടെ കൈകളിലെ ഓടക്കുഴൽ ആയി മാറി താളവും ഒരുമയും ശാന്തിയും ആനന്ദവും എന്റെ കൂടെ ഉള്ളവർക്ക് പ്രദാനം ചെയ്യാൻ സാധിക്കട്ടെ
ഒരുതരത്തിൽ ജീവാത്മാവും പരമാത്മാവും തമ്മിലുള്ള ഒരു വിവാഹം തന്നെയാണ് ഇത് അതായത് ജീവനും ശിവനും തമ്മിൽ ഒരു ഭക്തനെ ഈശ്വരൻ സർവ്വ സമർപ്പിക്കാൻ എത്തിയ പൂമാലഏന്തി വരുന്ന വിശുദ്ധ ഹൃദയയായ ഒരു സ്ത്രീയായി കാണാം. ഇപ്പോൾ നാം ആനന്ദമയ കോശത്തിലാണ്. സുപ്രഭാതത്തിലെ ലക്ഷ്യം ഉള്ളിൽ ഉറങ്ങിക്കിടക്കുന്ന ശക്തിയെ ഉണർത്തുക എന്നതാണ്. കുണ്ഡലിനി ശക്തിയായ ഈ ശക്തി ആയിരം ഇതളുകളുള്ള സഹസ്ര ചക്രത്തിൽ ഉള്ള ഷഡ്ചക്രത്തിലേക്ക് ചലിക്കുന്നു നമ്മുടെ ഉള്ളിൽ നാഡീവ്യൂഹത്തിന് ഉറങ്ങിക്കിടക്കുന്ന ശക്തിയെ ഉണർത്താൻ ഗുരുവിനെ അനുഗ്രഹത്തോടെ സാധിക്കുന്നു. കുണ്ഡലിനിയോഗ യെ കുറിച്ച് കുട്ടികൾക്ക് ചെറുതായി ആമുഖം നൽകണം ഉള്ളിലുള്ള ഈ ശക്തിയെ ഉണരുക യാണെങ്കിൽ ഹൃദയവും മസ്തിഷ്കവും നല്ല രീതിയിൽ പ്രവർത്തിക്കും എന്ന് കുട്ടികളോട് പറയണം. ഒരുവന്റെ സ്വഭാവം, വ്യക്തിത്വം എന്നിവ നല്ല രീതിയിൽ വളരുന്നു.മാത്രമല്ല സാധാരണയിൽ കവിഞ്ഞ ഉണ്ടാവുന്നു. ഇങ്ങനെ പരിവർത്തനംവിധേയമാക്കുന്ന ഒരു വ്യക്തിക്ക് ഷഡ്പൂരകങ്ങളായ കാമം ക്രോധം ലോഭം മോഹം മദം മാത്സര്യം എന്നിവയെ അതിജീവിക്കാൻ കഴിയും.
സംഗീതം, ആലാപനം, കീബോർഡ്, സിത്താർ എന്നിവയിൽ സമർത്ഥരായ ആളുകൾ അവരുടെ എന്നിവയിൽ സമർത്ഥരായ ആളുകൾ അവരുടെ ശക്തമായ കലാ സ്നേഹവും ശ്രദ്ധയും ഉള്ളിലുള്ള ശക്തിയെ ഉണർത്താൻ കാരണമാകുന്നു.
അതായത് ഭൗതികതയിൽ, ആദ്ധ്യാത്മികതയിൽ പൂർണത കാണിക്കുന്ന ഒരു വ്യക്തി ഉയർന്ന വ്യക്തികൾ എന്നും ബോധതലത്തിൽ താഴെതട്ടിൽ തന്നെ കഴിയുന്നു അങ്ങനെയുള്ള ഒരു വ്യക്തി മൃഗങ്ങളെപ്പോലെ കുടിച്ചു ജീവിതം ആസ്വദിക്കുന്നു. സമൂഹത്തിന് അല്ലെങ്കിൽ രാജ്യത്തിനു വേണ്ടി നല്ല പ്രവർത്തികൾക്കുള്ള ഊർജവും ആവേശവും ഈശ്വരശക്തി തന്നെയാണ് കുട്ടികളുടെ ഊർജ്ജവും ശ്രദ്ധയും ഉയർന്ന ചിന്താഗതിയിലേക്ക് മൂല്യങ്ങളിലേക്ക് തിരിച്ചു വിടണം. ഈ വിധത്തിൽ നമുക്ക് ഭഗവാന്റെ ഉപകരണങ്ങൾ ആകാനും പ്രേമവും ശാന്തിയും വിതറാനും സാധിക്കും. ദിവസവും നമുക്ക് നമ്മുടെ ആത്മീയബോധം ഉണർത്താനും നമ്മുടെ നിത്യകർമ്മങ്ങൾ ഉ ണർന്ന് ചെയ്യുവാനും അപ്പോൾ നമ്മുടെ അലഞ്ഞുതിരിയാൻ പൂർത്തിയാക്കി, വീട്ടിലേക്ക് ഒരു വീര പൗരനെ പോലെ കീർത്തിവാനായി തിരിച്ചെത്താം.