ശ്രുത്വാ തവത്ഭുത
AUDIO
LYRICS
- ശ്രുത്വാ തവത്ഭുത ചരിത്രമഖണ്ഡകീർത്തിം
- വ്യാപ്താ ദിഗന്തര വിശാലധരാതലേസ്മിൻ
- ജിജ്ഞാസുലോക ഉപതിഷ്ഠതി ചാശ്രമേസ്മിൻ
- ശ്രീ സത്യസായി ഭഗവൻ തവ സുപ്രഭാതം
MEANING
അങ്ങയുടെ അഭ്യുതചരിത്രങ്ങളും ചക്രവാളങ്ങളും ചക്രവാള സീമകളെ സ്പർശിക്കുന്ന കീർത്തിയും അറിഞ്ഞു വന്നിട്ടുള്ള സത്യാന്വേഷികൾ ഇവിടെ വന്നു കാത്തിരിക്കുന്നു. അവിടുത്തെ ഉണർവുകൊണ്ട് അനുഗ്രഹീതമാകുന്ന ഒരു സുപ്രഭാതത്തിനായി ഞങ്ങൾ പ്രാർത്ഥിക്കുന്നു.
Explanation
SHRUTVAA | having heard |
---|---|
TAVA | your |
ADBHUTA | wonderful, miraculous |
CHARITRAM | story |
AKHANDA | infinite |
KEERTIM | fame |
VYAAPTAAM | has spread |
DIGANTARA | in all directions |
VISHAALA | wide |
DHARAATALE | surface of the earth |
ASMIN | on this |
JIGNAASU | desire to know (You) |
LOKA | the multitude of people |
UPATISHTHATI | are present |
AASHRAMESMIN | in this aashram |
Inner significance
ആന്തരികാർത്ഥം
ഭഗവാൻ ബാബയുടെ ജീവിതം വിസ്മയങ്ങളുംഅത്ഭുതങ്ങളും കൊണ്ട് സമൃദ്ധമായ ജീവിതമാണ്. അവയെല്ലാം അദ്ദേഹത്തിന്റെ ‘ദിവ്യമായ ക്ഷണക്കത്തുകൾ ആണ്’, ഈ ഭൂമിയിലേക്ക് അദ്ദേഹത്തിന്റെ സന്ദർശനം എന്ന സന്തോഷവാർത്ത വിളിച്ചുപറയുന്നു
ആ സന്തോഷവാർത്ത ലോകത്തിലെ എല്ലാ ഭാഗത്തും വിതറി സത്യാന്വേഷികൾ അദ്ദേഹത്തിന്റെ ദിവ്യ സാന്നിധ്യം അനുഭവിക്കാൻ അതുകേട്ട് ആകർഷിക്കപ്പെട്ടു.
കൂടുതൽ വായനയ്ക്ക്-
ശ്രീ സത്യസായി സുപ്രഭാതം (ശ്രുത്വ തവത്ഭുത… )
*വിശദീകരണം*: ഭഗവാൻ ബാബയുടെ ജീവിതം അത്ഭുത പ്രതിഭാസങ്ങൾ നിറഞ്ഞവയാണ് ഈശ്വരനെയും പ്രപഞ്ചത്തെപ്പറ്റി സത്യം എന്താണെന്ന് അറിയാൻ തത്ത തത്ത രായ ആത്മീയ അന്വേഷകർ ലോകത്തിലെ വിവിധ സ്ഥലങ്ങളിൽ നിന്നും അദ്ദേഹത്തിന് ദിവ്യ സാന്നിധ്യത്തിൽ തത്പരരായ ആത്മീയ അന്വേഷകർ ലോകത്തിലെ വിവിധ സ്ഥലങ്ങളിൽ നിന്നും അദ്ദേഹത്തിന് ദിവ്യ സാന്നിധ്യത്തിൽ വരുന്നു.
എന്തുകൊണ്ട് ദിവ്യത്വം ആകർഷിക്കുന്നു
ഭഗവാന്റെ ജീവിതകഥകൾ പരിചയപ്പെടുത്തുക എന്ന് സാധനയും പ്രഥമ അനുഭവങ്ങൾ ഭക്തന്മാർക്ക് പ്രധാനം ചെയ്യും ഈ ശ്ലോകത്തിലൂടെ സാധിക്കുന്നു. എന്റെ ബോധതലത്തിൽ സ്ഥിതിചെയ്യുന്ന ജീവ പ്രകാശത്തിന്റെ അത്യുജ്ജ്വലമായ….. ഞങ്ങളുടെ ഏശുദാസ് ഓർമ്മയിൽ തന്നെ എന്നും പ്രകാശിക്കട്ടെ എന്നും ഞങ്ങൾ അങ്ങയുടേതാണ് എന്ന പ്രചോദിപ്പിക്കട്ടെ.
പരിവർത്തന വിധേയമാകുന്ന അവനായി നമ്മെ പുനർ സൃഷ്ടിക്കുവാനും കൂടുതൽ സ്വീകരിക്കുവാനും നാം ആകർഷിക്കപ്പെടുന്നു. അവതാരത്തിന്റെ സാന്നിധ്യത്തിൽ നാം നല്ല വ്യക്തിത്വത്തിന് ഉടമകളായിരിക്കും പരിവർത്തന പെടുന്നു നാം നമ്മുടെ മനസ്സിനെ ശുദ്ധീകരിക്കാൻ ആരംഭിക്കുന്നു അദ്ദേഹത്തിന്റെ ലീലകൾ യേശുദാസ് കേൾക്കുന്നത്
മൂലം നമ്മുടെ ഉയർന്ന തലത്തിലേക്ക് ഉയരുന്നു. അതുല്യമായ തും സൗമ്യമായ തുമായ പ്രേമം തുളുമ്പുന്ന ഈ കഥകൾ വീണ്ടും കേൾക്കാനും അനുഭവിക്കാനും നാംപ്രചോദിതരാകുന്നു. അതിലൂടെ നാം അദ്ദേഹത്തിന്റെ ഉപകരണങ്ങൾ ആയിത്തീരുന്നു അദ്ദേഹത്തിന്റെ ഇത്രയ്ക്ക് അനുസരിച്ച് അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ ചെയ്ത അനുഗ്രഹത്തിനായി നാം കാത്തിരിക്കുന്നു.
നാം ഏകാഗ്രതയോടെ ധ്യാനിക്കുന്നത് മൂലം ജീവിതത്തിന്റെ അർത്ഥം കൂടുതൽ വ്യക്തമാവുന്നു. നാം ധ്യാനം തുടങ്ങുന്ന മനസ്സിനെ നിശ്ചലമാക്കി ദൈവികവീക്ഷണം ലഭിക്കാൻ ശ്രമിക്കുന്നു. പുട്ടപർത്തിയിൽ പോകുമ്പോൾ വിവിധ രാജ്യങ്ങളിൽ നിന്നും വരുന്ന വിദേശികളെ കാണാൻ സാധിക്കും ഇസ്ലാം വിശ്വാസികൾ, ക്രിസ്ത്യാനികൾ,, ബുദ്ധമതവിശ്വാസികൾ,ജൂത മതവിശ്വാസികൾ തുടങ്ങിയവർ . ഭഗവാന്റെ ലീലകളും അദ്ദേഹത്തിന്റെ ഭേദപ്പെടുത്തി എല്ലുകളും മനസ്സിനെ ഉണർത്തുന്ന ദർശനത്തോട് കൂടിയ കഥകൾ കേട്ട് വരുന്നു ഭഗവാന്റെ അനുഗ്രഹം കൊണ്ട് പരിവർത്തന വിധേയരാകാൻ ആത്മീയ ദേശമായ ഭാരതത്തിലേക്ക് അവർ വരുന്നു.
ജാതിഭേദം വംശം അല്ലെങ്കിൽ മറ്റു വിശ്വാസപ്രമാണം അവരുടെ ആത്മാർത്ഥമായി ആയി ആര് സത്യം അന്വേഷിക്കാൻ ആഗ്രഹിക്കുന്നുവോ അവരെ അദ്ദേഹം അംഗീകരിച്ച മുന്നോട്ട് മാർഗ്ഗനിർദ്ദേശ ആകുന്നു.
ഈസ് ലോകത്തിലൂടെ നാം നമ്മുടെ ഏറ്റവും ഉള്ളിലേക്ക് നയിക്കപ്പെടുന്നു അതായത് ആനന്ദമായ കോശത്തിലേക്ക് ഒരേപോലെ നമ്മുടെ മനസ്സിൽ ആനന്ദം തിരതല്ലുന്നു. നാം നമ്മുടെ ഭഗവാന്റെ ലീലകൾ മാത്രം കേൾക്കാൻ താല്പര്യം കാണിക്കുന്നു നമ്മുടെ ബോധതലം കൂടുതൽ ഉന്നതിയിലേക്ക് ഉയരുന്നു നാം കൂടുതൽ ഉത്തമരായ ആയിത്തീരുന്നു ഈശ്വരൻ അല്ലെങ്കിൽ ഗുരു എല്ലാവരുടെയും അകത്ത് സ്ഥിതിചെയ്യുന്നത് അനുഭവപ്പെടുന്നു.
സ്വാമിയുടെ ലീല: അത്ഭുതകരമായ ചികിത്സ
1990 ൽ ബ്രിന്ദാവനിലെ സമ്മർ കോഴ്സിൽ ഒരു യുവ പ്രഭാഷകൻ ആവേശകരമായ ഒരു കഥ പറഞ്ഞു.
ഒരു ദിവസം അവൻ, പർത്തിയിലെ ഒരു വിദ്യാർത്ഥിയെന്ന നിലയിൽ, ‘യേശുക്രിസ്തു’ എന്ന കോളേജ് നാടകത്തിലെ ഒരു ഭാഗം റിഹേഴ്സൽ ചെയ്യുകയായിരുന്നു. അന്ധനായ ഒരു കുട്ടിയുടെ വേഷമാണ് അവൻ അഭിനയിക്കുന്നത്, ആ ബാലന് യേശുദേവൻ അത്ഭുതകരമായി കാഴ്ചശക്തി തിരികെ നൽകുന്ന ഭാഗവുമുണ്ട് നാടകത്തിൽ. അവൻ തന്റെ ഭാഗം പറഞ്ഞുകൊണ്ടിരിക്കുമ്പോൾ സ്വാമി റിഹേഴ്സൽ കാണാൻ ഓഡിറ്റോറിയത്തിൽ വന്നു. അദ്ദേഹം അകത്തേക്ക് നടന്നുവന്ന് കുട്ടിയെ നോക്കി പറഞ്ഞു, ‘സായി വന്നു, നിനക്ക് നിന്റെ കാഴ്ചശക്തി തിരികെ ലഭിച്ചു’. എല്ലാവരും അതിശയിച്ചു, സ്വാമി എന്താണ് ഉദ്ദേശിച്ചതെന്ന് ആശ്ചര്യപ്പെട്ടു, കാരണം ഈ നാടകം യേശുക്രിസ്തുവിനെക്കുറിച്ചാണ്.
കുറച്ച് ദിവസങ്ങൾക്ക് ശേഷം, ഈ കുട്ടി പർത്തിയിലെ കോളേജ് ലബോറട്ടറിയിൽ ഒരു പരീക്ഷണം നടത്തുകയായിരുന്നു. അവൻ രണ്ട് രാസവസ്തുക്കൾ സൾഫ്യൂറിക് ആസിഡുമായി അബദ്ധത്തിൽ കലർത്തി, ഒരു സ്ഫോടനം ഉണ്ടായി. ഇത് അവന്റെ കണ്ണുകളുടെ കാഴ്ചശക്തി പൂർണ്ണമായും ഇല്ലാതാക്കി. ശബ്ദം കേട്ട മറ്റൊരു കുട്ടി വന്ന് അവന്റെ കണ്ണുകൾ കഴുകാൻ സഹായിച്ചു, പക്ഷേ അപ്പോഴേക്കും വളരെ വൈകിയിരുന്നു. ഡോക്ടറെ വിളിച്ചു വരുത്തി, പക്ഷേ അവസ്ഥ വളരെ മോശമാണെന്നും രണ്ട് കണ്ണുകളുടെയും റെറ്റിനയ്ക്ക് സ്ഥിരമായ കേടുപാടുകൾ ഉണ്ടെന്നും ഡോക്ടർക്ക് മനസ്സിലായി. വൈകുന്നേരം സ്വാമിയുടെ ദർശനത്തിനായി എത്തിയ കുട്ടിയുടെ കണ്ണു മൂടിക്കെട്ടിയതു കണ്ടുകൊണ്ട് അവിടുന്ന് വിഭുതി സൃഷ്ടിച്ചുകൊടുത്ത് അവനോടു കഴിക്കാൻ പറഞ്ഞു. നാലു ദിവസത്തിന് ശേഷം കണ്ണിലെ കെട്ട് നീക്കി. അപ്പോൾ അവന് അല്പം കാണാൻ കഴിഞ്ഞു. രണ്ടാഴ്ച കഴിഞ്ഞപ്പോൾ അവന് നന്നായി കാണാൻ കഴിഞ്ഞു, എന്നാൽ ഒരു മാസത്തിനുള്ളിൽ അവന്റെ കണ്ണുകൾ സാധാരണപോലെ ആയിത്തീർന്നു.
സ്വാമി അപ്പോൾ ഈ കുട്ടിയോട് ‘അടുത്ത തവണ ശ്രദ്ധിക്കൂ’ എന്ന് പറഞ്ഞു. ‘ഇനിയും ഇങ്ങനെ ഉണ്ടാകുമോ’ എന്നോർത്ത് അവൻ ശരിക്കും ആശങ്കാകുലനായി. സ്വാമിക്ക് എല്ലാം നന്നായി അറിയാം.
അതേ, ലാബിൽ മറ്റൊരു സ്ഫോടനവും ഉണ്ടായി. ആകസ്മികമായി ഈ കുട്ടിക്ക് വീണ്ടും ഒരു കണ്ണ് നഷ്ടപ്പെട്ടു. റെറ്റിന പൂർണ്ണമായും തകരാറിലായതിനാൽ കാഴ്ചയില്ല. ഇത്തവണ ഡോക്ടർ തന്നെ കുട്ടിയെ നേരിട്ട് സ്വാമിയുടെ അടുത്തേക്ക് അയച്ചു. സ്വാമി വിഭൂതി സൃഷ്ടിച്ച് അവന്റെ കണ്ണിൽ പുരട്ടി. അവന്റെ അനുകമ്പയ്ക്ക് അതിരില്ലായിരുന്നു, ഇത്തവണ ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ കണ്ണ് സുഖപ്പെട്ടു. അവനിപ്പോൾ തികച്ചും സാധാരണമായ കാഴ്ചശക്തിയുള്ള രണ്ട് കണ്ണുകളുണ്ട്!