മൃഗങ്ങളോടുള്ള കരുണ (II)
സർ ഐസക്ക് ന്യൂട്ടൺ ഒരു മികച്ച ശാസ്ത്രജ്ഞനായിരുന്നു. അദ്ദേഹം തന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും ഗവേഷണത്തിനുവേണ്ടി ചിലവഴിച്ചു മാത്തമാറ്റിക്സ്, സയൻസ് എന്നിവയിൽ. ഡയമണ്ട് എന്ന ഒരു നായ അദ്ദേഹത്തിനുണ്ടായിരുന്നു. ഡയമണ്ട് മൃഗമാണെങ്കിലും സ്വന്തം കുടുംബത്തിലെ ഒരു ആളായാണ് കണ്ടിരുന്നത്.
ഒരുദിവസം രാത്രി, ജോലികളെല്ലാം തിർത്തതിനുശേഷം കുറചു ശുദ്ധ വായുവിന് വേണ്ടി പുറത്തുപോകാൻ തീരുനമിച്ചു. അദ്ദേഹം തന്റെ എല്ലാ പേപ്പറുകളും മേശക്കുമുകളിൽ ഇരിക്കുന്ന മുൻ ഗവേഷണങ്ങൾ ഉൾക്കൊള്ളുന്ന ഫയലിൽ എടുത്തുവെച് പുറത്തുപോകാൻ എഴുന്നേറ്റു. മേശയുടെ അടിയിൽ കിടന്നുകൊണ്ട് ഡയമണ്ട് ഇതെല്ലം കാണുന്നുണ്ടായിരുന്നു. ന്യൂട്ടൺ എഴുന്നേറ്റതും അദ്ദേഹത്തിന്റെ കൂടെ പോകുവാൻ വേണ്ടി ഡയമണ്ട് ചാടി എഴുന്നേറ്റു. ആ ശക്തിയിൽ മേശപ്പുറത്ത് കത്തുന്ന മെഴുകുതിരി ന്യൂട്ടന്റെ പേപ്പറുകളുടെ ബണ്ടിൽ പതിച്ചു. അത് ഉടൻ തന്നെ തീ പിടിച്ചു. കത്തുന്ന അഗ്നിജ്വാലകൾ കണ്ട ന്യൂട്ടൺ ഫയലിലേക്ക് ഓടിക്കയറുമ്പോഴേക്കും നിരവധി വർഷങ്ങളായി നടത്തിയ ഗവേഷണങ്ങൾ ചാരമായി ചുരുങ്ങി.
തീർച്ചയായും, വലിയ അധ്വാനവും വിലപ്പെട്ടതുമെല്ലാം കത്തുന്നതുകണ്ട് ന്യൂട്ടൺ ഞെട്ടിപ്പോയി. ഗവേഷണം നഷ്ടപ്പെട്ടു. പൊള്ളലേറ്റ നായയെ അയാൾ കുറച്ചുനേരം ഉറ്റുനോക്കി. മേശപ്പുറത്ത് പേപ്പറുകൾ കത്തുന്നു. എന്നാൽ വളർത്തുമൃഗത്തോടുള്ള അദ്ദേഹത്തിന്റെ സ്നേഹത്തിന് ഒരുമാറ്റവും ഉണ്ടായിരുന്നില്ല. കോപത്തിന്റെ യാതൊരു സൂചനയും കൂടാതെ, അദ്ദേഹം തന്റെ സുഹൃത്തിനെ തലോടികൊണ്ടു പറഞ്ഞു, “ഓ എന്റെ പ്രിയപ്പെട്ട ഡയമണ്ട്, നിനക് അറിയില്ലല്ലോ നീ എന്താണു ചെയ്തത് എന്ന്. ബുദ്ധിമാനായ ഒരു ശാസ്ത്രജ്ഞൻ മാത്രമല്ല ന്യൂട്ടൺ ഒരു നല്ല മനുഷ്യനായിരുന്നു: നല്ല ഗുണങ്ങൾ, മറ്റുള്ളവരോടുള്ള സ്നേഹം, ക്ഷമ എന്നിവ അദ്ദേഹത്തെ ഒരു മഹാനാക്കി.
ചോദ്യങ്ങൾ:
- മൃഗങ്ങളോട് ദയ കാണിക്കുന്നതിലൂടെ ഒരാൾക്ക് എന്ത് ലഭിക്കും?
- നായയുടെ കുഴപ്പത്തിന് ശിക്ഷിക്കുന്നതിനുപകരം ന്യൂട്ടൺ ഡയമണ്ടിനോട് ക്ഷമിച്ചത് എന്തുകൊണ്ടാണ്?
- നിങ്ങൾ ന്യൂട്ടന്റെ സ്ഥാനത്തായിരുന്നുവെങ്കിൽ നിങ്ങൾ എന്തു ചെയ്യുമായിരുന്നു?