നിർദിഷ്ട ക്ലാസ് പ്രവർത്തനങ്ങൾ
- സർവ ധർമ്മ ഭജനകൾ ആലപിക്കുക
- സർവ ധർമ്മ പ്രാർത്ഥന ചൊല്ലുക (ഓം തത് സത്)
- ചിത്ര പൊരുത്തം:
ആരാധനാലയങ്ങളുടെ തിരിച്ചറിയൽ
- വിവിധ മതങ്ങളുടെ ആരാധനാലയങ്ങളുടെ ചിത്രങ്ങൾ കുട്ടികളെ കാണിക്കുക [ഉദാ; ക്ഷേത്രം/ ചർച്/ പള്ളി തുടങ്ങിയവ]
- ഈ ചിത്രങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്ന മതം തിരിച്ചറിയാൻ കുട്ടികളോട് ആവശ്യപ്പെടുക.
വിശുദ്ധ ഗ്രന്ഥങ്ങളുടെ തിരിച്ചറിയൽ
- വിവിധ മതങ്ങളുടെ വിശുദ്ധ പുസ്തകങ്ങളുടെ ചിത്രങ്ങൾ കുട്ടികൾക്ക് കാണിക്കുക [ഉദാ; ഭഗവദ്ഗീത, ബൈബിൾ, ഖുർആൻ]
- ഈ ചിത്രങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്ന മതം തിരിച്ചറിയാൻ കുട്ടികളോട് ആവശ്യപ്പെടുക.
കുറിപ്പ്: ഗുരുക്കന്മാർ പ്രധാന മതങ്ങളുടെ ഗ്രന്ഥങ്ങൾ വിഷയത്തെക്കുറിച്ചുള്ള റഫറൻസിനായി ഉപയോഗിക്കുക