മൗനാചരണം

Print Friendly, PDF & Email
പരിശീലനം

ഏകാഗ്രത വർധിപ്പിക്കുന്നതിന് ചെറുപ്രായത്തിൽ തന്നെ ഇന്ദ്രിയങ്ങളെ നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്.ഗ്രൂപ്പ്‌ 1 കുട്ടികൾക്ക് പറ്റിയ ഏറ്റവും മികച്ച ഒന്നാണ് മനോദർശനം.കുട്ടികളുടെ മനസ്സിൽ പതിയും വിധം ഈശ്വര രൂപ സങ്കൽപ്പത്തെ വിശദീകരിക്കുവാൻ ഗുരുക്കന്മാർക്ക് സാധിക്കും.

മാർഗ്ഗനിർദ്ദേശങ്ങൾക്കനുസരിച്ചുള്ള മനോദർശനം—ഒരു പരിശീലനം

പ്രിയപ്പെട്ട കുട്ടികളേ, സായിരാം! ഇന്ന് നമുക്കെല്ലാം പ്രിയങ്കരനായ സ്വാമിയെ ദർശിക്കാം.നിങ്ങളെല്ലാവരും ശ്രദ്ധയോടെ ഭഗവാന്റെ ചിത്രത്തിൽ നോക്കൂ

എല്ലാവരും സാവധാനം കണ്ണുകളടക്കൂ.

കൈകൾ വിടർത്തി പരസ്പരം മുട്ടാതെ ഇരിക്കൂ

വിരലുകൾ ചിന്മുദ്രയിൽ വെച്ച് കാൽമുട്ടിന് മുകളിലായി വയ്ക്കുക.നീണ്ട് നിവർന്നിരുന്ന് ദീർഘശ്വാസം എടുക്കൂ

എല്ലാ ചിന്തകളും മാറ്റിവെച്ച് ഒന്നുകൂടി ശ്വാസം എടുക്കൂ

നിങ്ങളെല്ലാവരും കുൽവന്ത് ഹാളിൽ ഇരിക്കുകയാണ്

ഭഗവാന്റെ സുന്ദര കോമള രൂപം കാണാൻ എല്ലാവരും കൊതിയോടെ കാത്തിരിക്കുകയാണ്

ശ്രദ്ധിക്കൂ ….അതാ ..സ്വാമി നടന്നു വരുന്നു

സ്വാമിയുടെ മുഖം സ്നേഹത്താൽ തിളങ്ങിക്കൊണ്ടിരിക്കിരുന്നു

ഭഗവാന്റെ കറുത്ത ഇടതൂർന്ന മുടി ഭഗവാന്റെ ശിരസ്സിനു ചുറ്റും കിരീടം പോലെ ശോഭിക്കുന്നു

ഭഗവാൻ തിളങ്ങുന്ന കണ്ണുകൾ കൊണ്ട് നോക്കുകയാണ്. നിങ്ങളുടെ ഹൃദയം സന്തോഷത്താൽ തുടിക്കുകയാണ്. ഭഗവാൻ നിങ്ങളെ നോക്കി മന്ദഹസിക്കുന്നു

ഭഗവാൻ പ്രേമസ്വരൂപനാണ്

സ്നേഹമൂർത്തിയാണ്… നോക്കൂ ഭഗവാന്റെ അങ്കി കാറ്റിലാടുന്നു

വസ്ത്രത്തിനിടയിൽ കൂടി ഭഗവാന്റെ താമരപ്പൂവുപോലെയുള്ള കാലുകൾ നമുക്കിപ്പോൾ കാണാം

ഈ ദർശനത്താൽ നാം അനുഗ്രഹീതരായിരിക്കുകയാണ്

വിശ്വാസത്തോടെ ഭക്തിയോടെ നമുക്കാ പാദങ്ങളിൽ പിടിച്ചു പ്രാർത്ഥിക്കാം

ഭഗവാനേ, എന്റെ അച്ഛനമ്മമാർക്കും, ബന്ധുക്കൾക്കും, ഗുരുക്കന്മാർക്കും ആരോഗ്യം നൽകണേ

നന്നായി പഠിക്കാൻ അനുഗ്രഹിക്കണേ

ഒരു കാലത്തും ഭഗവാനെ മറക്കാതിരിക്കാൻ ബുദ്ധിതരണേ

എല്ലാവർക്കും ഒരുമിച്ച് പ്രാർത്ഥിക്കാം

സമസ്ത ലോകാ സുഖിനോ ഭവന്തു

കുഞ്ഞുങ്ങളെ … മെല്ലെ കണ്ണ് തുറക്കൂ ..

 

തുടർ പ്രവർത്തനങ്ങൾ:
  1. നിങ്ങളെല്ലാവരും സ്വാമിയെ കണ്ടുവോ
  2. സ്വാമിയുടെ രൂപം എങ്ങിനെയായിരുന്നു?

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു