An Overview-ma

Print Friendly, PDF & Email

An Overview

Group Activities Overview Banner

ബാലവികാസ് ക്ലാസുകളിൽ ഉപയോഗിക്കുന്ന പ്രാഥമികമായ അഞ്ച് അദ്ധ്യാപന പ്രവർത്തന രീതിയിൽ ഒന്നാണ് ഗ്രൂപ്പ് പ്രവർത്തനങ്ങൾ. ഗ്രൂപ്പ് പ്രവർത്തനങ്ങൾ എന്നാൽ ഒരു ടീം എന്ന നിലയിൽ ഒരു കൂട്ടം വ്യക്തികളുടെ ചിന്താപരമായ വികാരപരമായ അഭിനയപരമായ പ്രവർത്തികളെയാണ് അർത്ഥമാക്കുന്നത്. ഗ്രീക്ക് തത്ത്വചിന്തകനായ പ്ലേറ്റോയുടെ വാക്കുകളിൽ, “ഒരു വർഷത്തെ സംഭാഷണത്തേക്കാൾ ഒരു മണിക്കൂറിനുള്ളിലെ കളിയിലൂടെ ഒരു വ്യക്തിയെക്കുറിച്ച് നമുക്ക് മനസിലാക്കാൻ സാധിക്കും .സാധാരണയായി ബാലവികാസ് ക്ലാസ്സുകളിൽ ഗുരുവും വിദ്യാർത്ഥിയും മാത്രമായിരിക്കും, പക്ഷെ ഗ്രൂപ്പ് പ്രവർത്തനങ്ങൾ പരിചയപ്പെടുത്തിയ ഉടനെ കുട്ടികളുടെ പെരുമാറ്റത്തിൽ വ്യത്യാസം കാണാനും അവർ വളരെ അധികം ആവേശം കാണിക്കുവാനും തുടങ്ങി.

അധ്യാപന പ്രവർത്തന രീതിയിൽ ഗ്രൂപ്പ് പ്രവർത്തനത്തിന്റെ പ്രത്യേകത:
  • സ്വതന്ത്രമായ അന്തരീക്ഷം.
  • കുട്ടികൾക്ക് അവരുടെ ചിന്തകളും ആശയങ്ങളും അഭിപ്രായങ്ങളും സ്വതന്ത്രമായി പ്രകടിപ്പിക്കാൻ ധാരാളം സാധ്യതകൾ നൽകുന്നു.
  • എല്ലാ വിദ്യാർത്ഥികളുടെയും പങ്കാളിത്തം ഉറപ്പ് വരുത്തുന്നു.
  • അന്യോന്യം പരസ്പര പ്രവർത്തനം അനുവദിക്കുന്നതിലൂടെ പഠനം എല്ലാ കാര്യനിര്വ്വഹണത്തോടെയും മുന്നേറുന്നു.
  • എന്ത് പഠിക്ക്ണം പഠിക്കരുത് എന്ന തിരിച്ചറിവ് കുട്ടികളിൽ ഉണ്ടാക്കുന്നു.
  • കുട്ടികളിലെ ധാർമ്മിക വികാസത്തിന്റെയും ധാർമ്മിക വിധിന്യായത്തിന്റെയും ആവശ്യകത ബോധ്യപ്പെടുത്തുന്നു.
  • അവരുടെ വികാസത്തിന്റെ ഭാഗമായി എങ്ങനെ മൂല്യങ്ങൾ കുട്ടികളുടെ ജീവിതത്തിൽ സഹായിക്കുന്നു എന്ന് പഠിപ്പിക്കുന്നു.
  • കുട്ടികൾക്ക് മൂല്യങ്ങൾ പരിശീലിപ്പിക്കാനുള്ള അവസരം നൽകുന്നു, അത് മൂലം ശ്രേഷ്ഠത വേര്തിരിച്ചെടുക്കാൻ അവരെ സഹായിക്കുന്നു.
  • ക്ലാസ്സുകൾ അകത്തും പുറത്തും സംഘടിപ്പിക്കുവാൻ കഴിയും.
  • പാരിസ്ഥിതിക അവബോധത്തെക്കുറിച്ച് കുട്ടികളെ ബോധവൽക്കരിക്കുന്നതിനുള്ള അവസരങ്ങൾ സൃഷ്ടിക്കുന്നു.
ഗുരുക്കന്മാർ അറിയുന്നതിന്: ഗ്രൂപ്പ് പ്രവർത്തനങ്ങൾ നടത്തുമ്പോൾ
  1. ഉൾപ്പെടുത്തേണ്ട മൂല്യത്തെപറ്റി ശരിയായ ആസൂത്രണവും അനുയോജ്യമായ പ്രവർത്തന രീതിയും ചെയ്തിരിക്കണം.
  2. ഗുരു ഒരു നിരീക്ഷകനും വിധികർത്താവ് മാത്രം ആയിരിക്കും. ഈ സമയത്ത് ഗുരു വിമർശനമോ അഭിപ്രായമോ നടത്താൻ പാടില്ല.
  3. ഗ്രൂപ്പിലെ എല്ലാ കുട്ടികളും പങ്കെടുക്കുന്നുവെന്ന് ഗുരുക്കന്മാർ ഉറപ്പാക്കണം.
  4. പ്രവർത്തനത്തിന്റെ അവസാനം സൂക്ഷ്മ വിശകലനം നടത്തുക.
  5. ചർച്ചയിലൂടെ, കുട്ടികൾ പഠിച്ചിരിക്കേണ്ട മൂല്യങ്ങളെ പറ്റി കൃത്യമായി ബോധ്യപ്പെടുത്തുക.

ഗ്രൂപ്പ് I ബാലവികാസ് ക്ലാസ്സുകളുടെ ഗ്രൂപ്പ് പ്രവർത്തനങ്ങളിൽ ചിലത് ഇനിപ്പറയുന്നവയാണ്:

  1. റോൾ പ്ലേയിംഗ്
  2. അഭിപ്രായങ്ങൾ പ്രകടിപ്പിക്കുക
  3. പ്രശ്നോത്തരി
ഗ്രൂപ്പ് പ്രവർത്തനങ്ങളുടെ പ്രയോജനങ്ങൾ
  1. ഗ്രൂപ്പ് പ്രവർത്തനങ്ങൾ കുട്ടികൾക്കിടയിൽ ഐക്യത്തിന്റെ വികാരം സൃഷ്ടിക്കുന്നു. അവരിൽ ഒത്തൊരുമ വികസിപ്പിക്കുന്നു.
  2. അവർ മറ്റുള്ളവരെ ബഹുമാനിക്കുകയും അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കാൻ പഠിക്കുകയും ചെയ്യുന്നു. കുട്ടികൾ മറ്റുള്ളവരുടെ ആവശ്യങ്ങൾ മനസിലാക്കി നിറവേറ്റികൊടുക്കുന്നതിൽ സന്തോഷമുള്ളവരായിത്തീരുന്നു.
  3. ഗ്രൂപ്പ് പ്രവർത്തനങ്ങളിലൂടെ പങ്കിടൽ, സഹായം, സഹകരണം, ആരോഗ്യകരമായ മത്സരം എന്നീ മൂല്യങ്ങളെ പറ്റി കുട്ടികൾ മനസിലാക്കുന്നു.
  4. മറ്റുള്ളവരുമായുള്ള ഇടപെടൽ ഓരോ കുട്ടിക്കും അവന്റെ കഴിവുകളെയും ബലഹീനതകളെയും കുറിച്ച് ബോധവാന്മാരാക്കുന്നു.
  5. ഗ്രൂപ്പ് പ്രവർത്തനങ്ങൾ കുട്ടികളുടെ ചിന്തയിലും മനോഭാവത്തിലും സ്വാതന്ത്ര്യവും പക്വതയും വികസിപ്പിക്കുന്നു. അവർ കൂടുതൽ ആത്മവിശ്വാസം ഉള്ളവരായിത്തീരുന്നു

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു