അംഗുലിമാല

Print Friendly, PDF & Email

അംഗുലിമാല

ശ്രാവസ്തിയുടെ സമീപപ്രദേശത്തുള്ള വനങ്ങളിൽ അംഗുലിമാല വസിച്ചിരുന്നു. അയാളുടെ വാസസ്ഥലത്തിനടുത്തു കൂടിപ്പോകുന്ന വഴിയാത്രക്കാരെ ആക്രമിച്ചു കവർച്ച ചെയ്തു ജീവിച്ചുവന്ന ഒരുവനായിരുന്നു അയാൾ. അയാളെ ഭയന്ന് ജനങ്ങൾ ആ വഴി ക്കുള്ള യാത്ര ഉപേക്ഷിച്ചിരുന്നു.

ഈ കൊള്ളക്കാരൻ യാത്രികരുടെ ധനം അപഹരിക്കുക മാത്രമല്ല ചെയ്തത്. അവരുടെ കയ്യിലെ ചെറുവിരലുകൾ അറുത്തെടുത്ത് ഒരു മാലയിൽ കോർത്ത് കഴുത്തിൽ അണിയുക എന്നതും അയാളുടെ പതിവായിരുന്നു.

Angulimala stops Buddha

ഒരു ദിവസം ഏതെങ്കിലും യാത്രികർ ആ വഴി വരുന്നോ എന്ന് അയാൾ കാത്തിരുന്നു. എന്തെന്നാൽ കുറച്ചേറെ വിരലുകൾ കൂടി അയാളുടെ മാല പൂർത്തിയാകാൻ ആവശ്യ മായിരുന്നു. അപ്പോൾ ഒരു സന്യാസി അല്പം ദൂരെനിന്നു നടന്നു വരുന്നത് അയാൾ കണ്ടു. സമീപം എത്തിയപ്പോൾ അയാൾ വിളിച്ചുപറഞ്ഞു, ഹേ സന്യാസി, നിൽക്കൂ….നിൽക്കൂ….

അവൻ അദ്ദേഹത്തിന്റെ പിന്നാലെ ഓടിച്ചെന്നു. അത്ഭുതമെന്നു പറയട്ടെ അദ്ദേഹത്തെ തൊടാൻ അവനു സാധിക്കുന്നില്ല. പെട്ടെന്ന് അവൻ വിളിച്ചുപറഞ്ഞു, ‘അനങ്ങരുത്’, ഈ സന്യാസി ബുദ്ധനായിരുന്നു. അദ്ദേഹം ശാന്തനായി പറഞ്ഞു, “ഞാൻ നിശ്ചലമായി നിൽക്കയാണ്.” നീയാണ്ചലിച്ചുകൊണ്ടിരിക്കുന്നത്.

അംഗുലി എന്താണ് നിങ്ങൾ പറയുന്നതിന്റെ അർത്ഥം?

Buddha ready to give away His little finger

ബുദ്ധൻ: എന്റെ കുഞ്ഞേ നിന്റെ മനസ്സിന്റെ ചാഞ്ചല്യത്തിന് ഒരു വിശ്രമം നീ കണ്ടെത്തേണ്ടിയിരിക്കുന്നു.

അംഗുലി: ഹോ! ഈ സന്യാസി എന്നെ കുഞ്ഞേ എന്നു വിളിക്കുന്നല്ലോ. സത്യത്തിൽ അങ്ങനെ അദ്ദേഹം വിചാരിക്കുന്നുണ്ടോ? ഇങ്ങനെ ചിന്തിച്ചിട്ട് ഇടിമുഴങ്ങും പോലെ അദ്ദേഹം പറഞ്ഞു, “ഞാൻ ആരാണെന്നു നിങ്ങൾക്കറിയാമോ? എനിക്കു നിങ്ങളുടെ പ്രഭാഷണം ഒന്നും കേൾക്കേണ്ട. എനിക്കാവശ്യം ആ ചെറുവിരലുകളാണ്. ബുദ്ധൻ (രണ്ടു കൈകളും നീട്ടിക്കൊണ്ട്) ഓ! അങ്ങനെയോ, ഇവ എടുത്തു കൊളളൂ മകനേ.

അംഗുലി:(ഭയപ്പെടുത്താനായി) നിങ്ങളുടെ ആ വിരലുകളോടൊപ്പം ജീവിതവും എടുക്കും ഞാൻ’.

ബുദ്ധൻ: അങ്ങനെ നിനക്ക് മനഃസമാധാനം കിട്ടുമെങ്കിൽ തീർച്ചയായും അതും എടുത്തുകൊള്ളൂ.

Transformed Angulimala in the Hermitage

ഇങ്ങനെ ശാന്തമായ, പ്രേമപൂർണ്ണനായ ഒരു വ്യക്തിയെ അവന്റെ ജീവിത കാലത്ത് ആദ്യമായിക്കാണുകയാണ്. അവൻ അദ്ദേഹത്തിന്റെ കാൽക്കൽ പ്രണമിച്ചു പറഞ്ഞു. “പ്രഭോ! ഞാൻ ഇനിമേൽ ആരെയും ഹിംസിക്കുകയില്ല”.

ബുദ്ധൻ അവനെ പൊക്കി എടുത്തശേഷം ആശ്രമത്തിലേക്കു കൂട്ടിക്കൊണ്ടു പോയി ഒരു സന്യാസി ശിഷ്യനെ ഏൽപിച്ചു പറഞ്ഞു, “സ്വീകരിക്കൂ, ഒരു സഹോദരൻ കൂടി, അംഗുലിമാല

അടുത്തദിവസം രാവിലെ ശ്രാവസ്തിയിലെ രാജാവ് വിഹാരത്തിൽ ചെന്ന് ബുദ്ധ ഭഗവാന് ആദരാഞ്ജലികൾ അർപ്പിച്ചു.

ഭഗവാൻ: (രാജാവിനെ നോക്കിയിട്ട്) ഒരു സംഘടിതയാത്രയ്ക്ക് നിങ്ങൾ പുറപ്പെട്ടിരിക്കുന്നു എന്നുതോന്നുന്നല്ലോ.

രാജാവ്: അതുശരിയാണു ഗുരോ. അംഗുലീമാലയെ ഉടൻ തന്നെ വധിക്കുന്നതിനു പുറപ്പെടുകയാണ് ഞാൻ. അതിലേയ്ക്ക്അ വിടുത്തെ അനുഗ്രഹം ഉണ്ടാകണം.

ബുദ്ധൻ: രാജാവേ! അംഗുലീമാല അക്രമമാർഗ്ഗം ത്യജിച്ച് സന്യാസമാർഗ്ഗം സ്വീക രിച്ചു തുടങ്ങിയിട്ടുണ്ടെങ്കിൽ അങ്ങ് എന്താണു ചെയ്യാൻ ഉദ്ദേശിക്കുന്നത്?

രാജാവ്: (അത്ഭുതത്തോടെ) സംശയിക്കാനെന്തുള്ളു ഭഗവാൻ ഞാൻ അവനെ ഉടൻ വന്ദിക്കും. അംഗുലീമാല ഒരു തപസ്വിയാകുമെന്നത് എന്റെ ഭാവനയ്ക്ക് അതീതമാണ്.

ബുദ്ധൻ (തോട്ടത്തിലേയ്ക്ക് വിരൽ ചൂണ്ടിക്കാണിച്ചിട്ട് )ആ വശത്തേയ്ക്ക നോക്കൂ അവിടെ അയാൾ ചെടികൾ നനയ്ക്കുന്നു.

രാജാവ്: എന്തത്ഭുതമായിരിക്കുന്നു. ഭഗവാൻ എന്റെ മനസ്സും ശരീരവും കൊണ്ടുള്ള സർവ്വശക്തിയും ഏകോപിച്ചു ശ്രമിച്ചിട്ടും ആ കൊള്ളക്കാരനെ കീഴടക്കാൻ കഴിഞ്ഞില്ല. ഒരു ചെറുവിരൽ പോലും അനക്കാതെ അവിടുന്ന് അവന്റെ മേൽ വിജയം നേടിയല്ലോ. സമസൃഷ്ടി സ്നേഹത്തോടെ സർവ്വചരാചരങ്ങളിലും പ്രേമം വർഷിക്കുന്ന ഭഗവാൻ ശ്രീബുദ്ധൻ വിജയിക്കട്ടെ.

ഇങ്ങനെ പറഞ്ഞ് രാജാവ് ഭഗവൽപാദങ്ങളിൽ വീണു നമസ്കരിച്ചു.

ചോദ്യങ്ങൾ
  1. കൊള്ളക്കാരനെ അംഗുലീമാല എന്നു വിളിക്കാൻ കാരണമെന്ത്?
  2. ശ്രീബുദ്ധനെ പിടിക്കാൻ അവന് കഴിയാത്തത് എന്തുകൊണ്ട്?
  3. കവർച്ചക്കാരന് മാനസാന്തരം വന്നത് എന്തുകാരണവശാലാണെന്നു നിങ്ങൾക്കു തോന്നുന്നു?

[Source- Stories for Children-II Published by- Sri Sathya Sai Books & Publications, P.N.]

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു