അഭിനന്ദനം

Print Friendly, PDF & Email
അഭിനന്ദനം
എന്നിലും മറ്റുള്ളവരിലും നല്ല ഗുണങ്ങൾ കാണാൻ കഴിയുക

(ഖണ്ഡികകൾക്കിടയിലും കുത്തുകളിലും താൽക്കാലികമായി നിർത്തുക.)

ഘട്ടം 1: ഒന്നാമതായി, നിങ്ങളുടെ കസേരകളിൽ സുഖപ്രദമായ സ്ഥാനത്ത് ഇരിക്കുക. അല്ലെങ്കിൽ തറയിൽ സുഖാസനത്തിലോ പദ്‌മാസനത്തിലോ ഇരിക്കുക. നിങ്ങളുടെ പുറവും തലയും നിവർന്ന് നേരെയാണെന്നും ഉറപ്പാക്കുക. ഒരു ദീർഘശ്വാസം അകത്തേക്കെടുക്കുക. ശ്വാസം പുറത്തേക്കു ശാന്തമായി വിടുക. ഒന്നുകൂടി ആഴത്തിൽ ശ്വാസമെടുക്കുക… മറ്റൊന്ന്കൂടി…

ഘട്ടം 2: ““ഇപ്പോൾ ശരീരത്തിലെ എല്ലാ പിരിമുറുക്കങ്ങളും അയവാക്കുക. നിങ്ങളുടെ കാൽവിരലുകൾ നീട്ടുക, തുടർന്ന് അവ അയവാക്കുക. കാൽവണ്ണയുടെ പിന്നിലെ പേശികളെ(calf muscles) മുറുകെ പിടിക്കുക, തുടർന്ന് അവയെ അയവുവരുത്തുക. നിങ്ങളുടെ കാലുകളുടെ മുകളിലെയും തുടകളിലെയും പേശികളെ പിരിമുറുക്കുക, അവ അയവാക്കുക. നിങ്ങളുടെ വയറിലെ പേശികൾ ഉള്ളിലേക്ക് വലിക്കുക, എന്നിട്ട് അവയെ അയവാക്കുക. തോളുകൾ പിന്നിലേക്ക് വലിക്കുക, എന്നിട്ട് അവയെ അയവാക്കുക. തോളുകൾ മുകളിലേക്കും താഴേക്കും താഴ്ത്തുക. ഇടത്തേക്ക് നോക്കുക, മുന്നോട്ട് നോക്കുക, വലത്തേക്ക് നോക്കുക, മുന്നോട്ട് നോക്കുക. ഇപ്പോൾ മുഖത്തെ പേശികളെ പിരിമുറുക്കുക എന്നിട്ട് അവയെ അയവാക്കുക. നിങ്ങളുടെ ശരീരം മുഴുവൻ അയവാകുന്നതായി അനുഭവപ്പെടുക

ഘട്ടം 3: “സ്നേഹത്തിൻ്റെ ഊഷ്മളമായ ഒരു വികാരം നിങ്ങളുടെ ഹൃദയത്തിൽ വളരട്ടെ, എന്നിട്ട് അത് നിങ്ങളിലുടനീളം വ്യാപിക്കട്ടെ.

നിങ്ങൾ സ്നേഹയോഗ്യനും സുന്ദരനുമാണ്, അതുപോലെ തന്നെ നിങ്ങളുടെ ചുറ്റുമുള്ള മറ്റുള്ളവരും. നിങ്ങളുടെ സ്നേഹം ക്ലാസിലെ എല്ലാവരിലേക്കും വ്യാപിക്കട്ടെ… തുടർന്ന് നിങ്ങളുടെ കുടുംബത്തിലേക്ക്…

നിങ്ങളുടെ തെരുവിലെ ജനങ്ങൾക്ക്…

പിന്നെ നഗരം മുഴുവൻ…

…രാജ്യത്തുടനീളം.

…പിന്നെ ലോകം മുഴുവൻ.

എല്ലാ ജീവജാലങ്ങൾക്കും, മത്സ്യങ്ങൾക്കും, മരങ്ങൾക്കും, ചെടികൾക്കും…

“എല്ലാവരും എല്ലാറ്റിനെയും അഭിനന്ദിക്കുകയും സ്നേഹിക്കുകയും വേണം. നിങ്ങളുടെ ചുറ്റുമുള്ള സർവ്വതിനും നിങ്ങളുടെ അഭിനന്ദനവും സ്നേഹവും പ്രാധാന്യമുള്ളതാണ്.

ഘട്ടം 4: ഇപ്പോൾ നിങ്ങളുടെ ശ്രദ്ധ ക്ലാസ് മുറിയിലേക്ക് കൊണ്ടുവരിക, വ്യായാമം പൂർത്തിയായതിനാൽ കണ്ണുകൾ തുറക്കുക, നിവരുക. നിങ്ങളുടെ അടുത്തുള്ള ആളെ നോക്കി പുഞ്ചിരിക്കുക.

(ബിഎസ്എസ്ഇ ലിമിറ്റഡ് പ്രസിദ്ധീകരിച്ച ‘മനുഷ്യമൂല്യങ്ങളിലെ സത്യസായി വിദ്യാഭ്യാസം’ എന്നതിൽ നിന്ന് സ്വീകരിച്ചത്)

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: