അർജ്ജുനന്റെ ഏകാഗ്രത

Print Friendly, PDF & Email
അർജ്ജുനന്റെ ഏകാഗ്രത

പണ്ടൊരിക്കൽ ധൃതരാഷ്ട്രർ എന്നു പേരുള്ള ഒരു രാജാവുണ്ടായിരുന്നു. അദ്ദേഹത്തിന് ഒരു സഹോദരനുണ്ടായിരുന്നു, പാണ്ഡുരാജൻ, ധ്യതരാഷ്ട്രരുടെ പുത്രന്മാരെ കൗരവരെന്നും പാണ്ഡുരാജന്റേത് പാണ്ഡവരെന്നും വിളിച്ചുവന്നു. ഈ രാജകുമാരൻമാരെല്ലാം ഗുരു ദ്രോണാചാര്യരുടെ ശിഷ്യരാണ്. മറ്റു വിദ്യകളോടൊപ്പം ധനുർവിദ്യയും അദ്ദേഹം അവരെ പഠിപ്പിച്ചു. അർജ്ജുനൻ തൃതീയ പാണ്ഡവനാണ്. പാണ്ഡവന്മാർ അഞ്ചുപേരുണ്ട്. കൗരവർ നൂറു പേരും.

ഇവരിൽ ഏറ്റവും മികച്ച കുശാഗ്രബുദ്ധി അർജ്ജുനനാണ്. എല്ലാ വിദ്യകളിലും പ്രത്യേകിച്ച് ധനുർവിദ്യയിൽ അർജ്ജുനൻ മികച്ചു നിന്നിരുന്നു. ഈ വിദ്യയിൽ ഉണ്ടായിരുന്ന താൽപര്യവും നൈപുണ്യവും കാരണം അദ്ദേഹം ഗുരു ദ്രോണാചാര്യരുടെ വാത്സല്യഭാജനമായിത്തീർന്നു. അർജ്ജുനൻ കഠിനാധ്വാനം ചെയ്യുന്ന ശിഷ്യനുമാണ്. വിദ്യാഭ്യസനത്തിൽ ആത്മാർത്ഥതയും അദ്ദേഹത്തിനുണ്ട്. അർജ്ജുനന്റെ ഈ അസാധാരണമായ യോഗ്യതയിൽ കൗരവർക്ക് അസൂയ ജനിച്ചു. അർജ്ജുനനോട് ഗുരു പക്ഷപാതിയാണെന്നു ദുര്യോധനാദികൾ (കൗരവർ) കുറ്റാരോപണം ചെയ്തുതുടങ്ങി.

ഈ ആരോപണം കാലക്രമേണ ദ്രോണർ അറിഞ്ഞു. ഗുരുവിന്റെ വാത്സല്യത്തിന് അർജ്ജുനൻ സ്വയം അർഹത നേടിയതാണെന്നും പക്ഷഭേദം ഗുരു കാണിച്ചിട്ടി ല്ലെന്നും കുറ്റാരോപണം അടിസ്ഥാനരഹിതമാണെന്നും കൗരവരാജാകുമാരന്മാരെ ബോധ്യപ്പെടുത്തേണ്ടത് ആവശ്യമാണെന്ന് അദ്ദേഹം നിശ്ചയിച്ചു.

ഒരു ദിവസം ശിഷ്യരെ എല്ലാം വിളിച്ചുവരുത്തിയിട്ട് അദ്ദേഹം പറഞ്ഞു. “കുട്ടികളേ, ശ്രദ്ധിക്കൂ ധനുർവിദ്യയിൽ നിങ്ങളുടെ പാടവം ഇന്നു പരീക്ഷിക്കുകയാണ്. ആ വൃക്ഷശിഖരത്തിൽ ഇരിക്കുന്ന പക്ഷിയെ നിങ്ങൾ അമ്പെയ്തു വീഴ്ത്തണം. ശിഷ്യർ തയ്യാറായി.

ദ്രോണർ ആദ്യം ദുര്യോധനനെതന്നെ വിളിച്ചു.

ഗുരു: ദുര്യോധനാ, ആ വൃക്ഷത്തിലിരിക്കുന്ന പക്ഷിയുടെ നേർക്കാണ് നീ അസ്ത്രം അയക്കേണ്ടത്. നീ അതിനെ കാണുന്നുണ്ടോ?

ദുര്യോധനൻ, ഗുരോ, നീലാകാശവും കനത്ത വൃക്ഷവും ഇടതിങ്ങി വളർന്നു നിൽക്കുന്ന ഇലകളും അങ്ങയെയും എന്റെ സഹോദരന്മാരെയും ധർമ്മരാജനെയും മറ്റുള്ളവരെയും ഞാൻ കാണുന്നു.”

ഗുരു: നിനക്കു പോകാം.

ഇങ്ങനെ അർജ്ജുനൻ ഒഴികെയുള്ള ശിഷ്യരെയെല്ലാം വിളിച്ച് ചോദ്യങ്ങൾ ആവർത്തിച്ചു. അവർ എല്ലാവരും ഏതാണ്ടു ചില ഏറ്റക്കുറവുകളോടെ ഇതേ രീതിയിൽ മറുപടി പറഞ്ഞു. ദ്രോണർ അർജ്ജുനനെ വിളിച്ചിട്ടു ചോദിച്ചു. “അർജ്ജുനാ, ആ വൃക്ഷത്തിന്റെ അ(ഗശാഖയിൽ ഇരിക്കുന്ന പക്ഷിയെ നീ കാണുന്നില്ലേ?’

അർജ്ജുനൻ: ഗുരോ, അതെനിക്കു കാണാം.

ഗുരു: അതുകൂടാതെ മറ്റെന്തെങ്കിലും കാണുന്നുണ്ടോ?

അർജ്ജുനൻ: മറ്റൊന്നും കാണുന്നില്ല.

ദ്രോണർ: ആകാശവും വൃക്ഷശാഖയും ഇലകൾ മുതലായവയും കാണുന്നില്ലേ?

അർജ്ജുനൻ: ഇല്ല ഗുരോ, ആ പക്ഷിയെയല്ലാതെ മറ്റൊന്നും ഞാൻ കാണുന്നില്ല. അർജ്ജുനൻ അതിവിനീതനായി പറഞ്ഞു.

ദ്രോണർ: അതീവ സന്തുഷ്ടനായി പറഞ്ഞു. “മകനേ നിനക്കു പോകാം”. എന്ന്.

ഈ പരീക്ഷയിൽക്കൂടി എന്താണ് തന്റെ ശിഷ്യരിൽ മുദ്രണം ചെയ്യാൻ അദ്ദേഹം ആഗ്രഹിച്ചത് എന്നു നമുക്കു മനസ്സിലാക്കാം. ധനുർവിദ്യയിലെ ഒരു പരീക്ഷണമാണ് ഇതെന്ന് ദ്രോണർ പറഞ്ഞു. എങ്കിലും സത്യത്തിൽ ഏകാഗ്രത എന്ന ഗുണവിശേഷത്തെ ക്കുറിച്ചുള്ള പരീക്ഷണമായിരുന്നു അത്. ഒരു പ്രവൃത്തി ചെയ്യുമ്പോൾ അവശ്യം വേണ്ട ഏകാഗ്രതയുടെ ആവശ്യകതയെക്കുറിച്ചുള്ള പാഠം നൽകാനായിരുന്നു ദ്രോണാചാര്യർ ഇവിടെ ആഗ്രഹിച്ചത്. ഒരു വിദ്യാർത്ഥിക്ക് മനസ്സിന്റെ വ്യതിചലനം ഉണ്ടാകാൻ പാടുള്ളതല്ല. ഏകാഗ്രതയുടെ അഭാവം ഏതു ജീവിതസരണിയെയും പരാജയത്തിൽ എത്തിക്കും.

Narration: Ms. Sai Sruthi S.V.
[Sri Sathya Sai Balvikas Alumna]

ചോദ്യങ്ങൾ :
  1. എല്ലാ ശിഷ്യരിലും വെച്ചു ദ്രോണാചാര്യർ അർജ്ജുനനെ ഏറ്റവും ഇഷ്ട പ്പെടുന്നതിനു കാരണമെന്ത് ?
  2. പരീക്ഷയിൽ നടന്ന സൂക്ഷ്മമായ പരിശോധന ?
  3. എന്തിനെക്കുറിച്ചായിരു ന്നു? അസ്ത്രപ്രയോഗത്തെയാണോ ഏകാഗ്രതയെയാണോ ഏതാണെന്ന് സ്വന്തം വാചകത്തിൽ തെളിയിക്കുക.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു