അവ്വയാർ

Print Friendly, PDF & Email
അവ്വയാർ, നാടകത്തിലെ ഒരു രംഗം

ഒരു വനം – ഒരു വൃദ്ധ കയ്യിൽ ഊന്നുവടിയുമായി പ്രവേശിക്കുന്നു.

എന്റെ കാലുകൾ വേദനിക്കുന്നു. വേഗത്തിൽ ഞാൻ നടന്നു

ക്ഷീണിത ദൂരം യാത്ര ചെയ്തു. എങ്കിലും ഞാൻ നിങ്ങളോട് പറയുന്നു. ധർമ്മം കൊടിയ വിപത്തിൽ രക്ഷിക്കും അർത്ഥം, പാപം ചെയ്യാതെ നേടുന്നതാണ്.

ജാതി രണ്ടേയൂള്ളൂ.

ഒന്ന് നല്ലവർ, സാധുക്കളെ ആപത്തിൽ രക്ഷിക്കുന്നവർ.

മറ്റൊന്ന് അങ്ങനെ ചെയ്യാത്തവർ. ആദ്യം പറഞ്ഞവർ ഉന്നതജാതി

രണ്ടാമത്തവർ ഹീന ജാതി എല്ലാമതവും ഇങ്ങനെ പറയും.

നന്മചെയ്യുക, തിന്മയിൽ നിന്നും പിൻതിരിയുക. കഴിഞ്ഞ ജന്മം ചെയ്ത് നന്മ ഇപ്പോഴുള്ള ധനമാണ്.

അതിനാൽ തിന്മ ചെയ്യാതെ നന്മ ചെയ്യുക

വിഭൂതിയില്ലാത്ത നെറ്റി നീചന്റേതാണ്.

നടരാജൻ പറഞ്ഞു. നാളെവരൂ വടരാജൻ പറഞ്ഞു. പിന്നെവരു എതിരാജൻ നേരെ പറഞ്ഞു. ഞാനൊന്നും തരികയില്ല. എതിരാജൻ നേരെ പറഞ്ഞതാണ് നടരാജന്റെ നാളെയെക്കാളും വടരാജന്റെ പിന്നെയെക്കാളും മധുരം


അവർ വ്രക്ഷച്ചുവട്ടിലുള്ള കല്ലിന്മേൽ ഇരുന്ന് മുകളിൽ നിന്നുള്ള ശബ്ദം ശ്രദ്ധി ക്കുന്നു (മുകളിൽ ഒരു ഇടയ ബാലനെ കാണുന്നു).

അവ്വയാർ :-"എന്റെ കൊച്ചു സ്നേഹിതാ, എനിക്ക് ഒരു കായ്തരാമോ?"
 
മുരുകൻ :–“തീർച്ചയായും തരാം മുത്തശ്ശി, എന്നാൽ പറയൂ, തണുത്തകായ് വേണമോ,”


അവ്വയാർ:-(ആത്മഗതം) ഇതെന്തുകഥ. ഈ പയ്യൻ എന്നെ പരീക്ഷിക്കുന്നല്ലോ? ശരി! എന്നാലും നോക്കട്ടെ (പ്രകാശം). ഒരു ചൂടുള്ള കായ് തരൂ.
(ബാലൻ ഏതാനും പഴുത്തകായ്കൾ താഴെയുള്ള മണലിലേയ്ക്ക് ഇട്ടുകൊടുത്തു. അവ്വയാർ അവ പെറുക്കിയെടുത്ത് അവയിൽ പറ്റിയിരുന്ന മണൽ തരികൾ ഊതിമാറ്റിത്തുടങ്ങി.
മുരുകൻ: –"സൂക്ഷിക്കൂ, നല്ലവണ്ണം ഊതണം, അവയ്ക്കു ചൂടുണ്ട്,തിന്നാൽ തൊണ്ടപൊള്ളും."
അവ്വയാർ:–“എന്റെ ദൈവമേ! ഈ ഇടയപ്പയ്യനെക്കൊണ്ട് എന്നെ ഇങ്ങനെ അപമാനിക്കുന്നതെന്തിനാണ്?”
മുരുകൻ:– “മുത്തശ്ശീ ക്ഷോഭിക്കാതെ നോക്കു നിങ്ങൾ എന്നെ അറിയില്ലേ? ഞാൻ നിങ്ങളുടെ........... …”
അവ്വയാർ:– “പ്രഭോ! മുരുകാ!”
മുരുകൻ:– “നിങ്ങളോട് അല്പം സംസാരിക്കുന്നതിന് ഞാൻ ആഗ്രഹിക്കുന്നു. ബുദ്ധിചാതുര്യത്തിൽ നിങ്ങൾ പ്രസിദ്ധയാണ് അല്ലേ? ശരി. എന്റെ ഏതാനും ചോദ്യങ്ങൾക്ക് ഉത്തരം പറയാമോ?”
അവ്വയാർ:– “സന്തോഷപൂർവ്വം പറയാം.”
മുരുകൻ:– “കടുപ്പമായത് എന്ത്? ”
അവ്വയാർ:- “ദാരിദ്ര്യം. ചെറുപ്പകാലത്തെ ദരിദ്ര്യം കൂടുതൽ കടുപ്പമാണ്. അതിനേക്കാൾ കഠിനതരമാണ് അനാരോഗ്യം,”

മുരുകൻ:- “മാധുര്യം എന്താണ്?”

അവ്വയാർ: -“ഏകാന്ത ഈശ്വരപൂജ മധുരതരം ഏറുന്നതാണ്. എന്നാൽ മധുരതരം ഭഗവൽഭക്ത സംഗമമാണ്.”
മുരുകൻ:- “ഏറ്റവും വലിപ്പമുള്ളതു ഏത്?”

അവ്വയാർ:- “ഭൂമി വലുതാണ്. അതു സൃഷ്ടിച്ച ബ്രഹ്മാവാണ് അതിലും വലുത്. എന്നാൽ അദ്ദേഹം വിഷ്ണുവിന്റെ നാഭീപത്മത്തിൽ ഇരിക്കുന്നു. വിഷ്ണു ശയിക്കുന്നത്. പാൽക്കടലിലാണ്. സമുദ്രത്തെ ഉള്ളം കൈയ്യിലാക്കി പാനം ചെയ്ത അഗസ്ത്യർ അതിലും വലുതാണ്. അഗസ്ത്യർ ജനിച്ചതോ മൺകുടത്തിൽ - ഭൂമിയിൽ നിന്നെടുത്ത ചെളികൊണ്ടു നിർമ്മിച്ച് മൺകുടത്തിൽ ഭൂമിയെ ആദിശേഷൻ താങ്ങിനിർത്തിയിരിക്കുന്നു. ഈ സർപ്പം പാർവതിദേവിയുടെ ചെറുവിരലിലെ മോതിരമാണ്. പാർവ്വതി ദേവി ശിവന്റെ അർദ്ധാംഗവുമാണ്. ഈ ശിവൻ എവിടെയാണ്? അദ്ദേഹത്തിനെ ഭക്തൻ തന്റെ ഹൃദയത്തിൽ തടഞ്ഞുവെച്ചിരിക്കുന്നു. അതിനാൽ ഒരു ഈശ്വരഭക്തന്റെ വലിപ്പം വാചാമഗോചരമാണ്.”
മുരുകൻ:- “ഒരു ചോദ്യം കൂടി, എന്താണ് ദുർല്ലഭമായത്?
അവ്വയാർ:- “മനുഷ്യനായി ജനിക്കുക എന്നുള്ളത്”
മുരുകൻ:- “ശരിയായ ഉത്തരങ്ങൾ പറഞ്ഞു. അവ്വയാർക്കല്ലാതെ ഇങ്ങനെപറയാൻ ആർക്കു കഴിയും?
(മുരുകൻ മനോഹരമായ ഒരു ദിവ്യദർശനം നൽകി അവ്വയാരെ അനുഗ്രഹിച്ചു. അവർ പുഞ്ചിരിച്ച് മുട്ടുകുത്തി നമസ്കരിച്ച് മുരുകനെ സ്തുതിച്ച് സുന്ദരമായി ഗാനാലാപം ചെയ്തു)
കർട്ടൻ.

ചോദ്യങ്ങൾ:
1. മുരുകൻ ആരാണ്? 
2. അവ്വയാർക്ക് അദ്ദേഹം എങ്ങനെ പ്രത്യക്ഷപ്പെട്ടു? ഇട്ടുകൊടുത്ത കായ്കൾ സത്യ ത്തിൽ ചൂടുള്ളവയായിരുന്നോ? 
3. അവ്വയാരുടെ ബുദ്ധിചാതുര്യത്തിന് ഉദാഹരണങ്ങൾ പറയുക. 

[Illustrations by M. Sai Eswaran, Sri Sathya Sai Balvikas Student.]
[Source: Stories for Children II, Published by Sri Sathya Sai Books & Publications, PN]

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: