ഭദ്രാചലം
ഭദ്രാചലം
ഗോദാവരി നദിയുടെ വടക്കേക്കരയിൽ ആന്ധ്രപ്രദേശത്തുള്ള തെലുങ്കാനയിൽ ഒരു ഉൾനാടൻ പ്രദേശത്താണ് ഭദ്രാചലം സ്ഥിതി ചെയ്യുന്നത്. ഭദ്രൻ എന്ന പേരിലറിയപ്പെടുന്ന ഒരു ഋഷിയുടെ നാമത്തെ ആസ്പദമാക്കിയാണ് ആ സ്ഥലത്തിന് ഈ പേരുണ്ടായത്.
ശ്രീരാമൻ, സീത, ലക്ഷ്മണൻ എന്നിവർ സന്ദർശിക്കുകയും വസിക്കുകയും ചെയ്ത തിനാൽ പവിത്രമാക്കപ്പെട്ട സ്ഥലമാണ് ഭദ്രാചലം, ഐതിഹ്യമനുസരിച്ച് ഇവിടെ നിന്നു 32 കിലോമീറ്റർ അകലെയുള്ള പർണ്ണശാല എന്ന സ്ഥലത്തു ശ്രീരാമാദികൾ ഒരു ചെറുകുടീര ത്തിൽ താമസിച്ചിരുന്നതായും സീതയെ അവിടെ നിന്നാണ് രാവണൻ മോഷ്ടിച്ചു കൊണ്ടു പോയതെന്നും പറയപ്പെടുന്നു. ഇപ്പോഴും ഒരു ചെറുകുടിൽ രാമനും സീതയും താമസിച്ചി രുന്നതിന്റെ സൂചനയായി നിൽക്കുന്നുണ്ട്. മാരീചൻ പൊന്മാനായി സീതയെ മോഹിപ്പിക്കുന്നതിനു പ്രത്യക്ഷപ്പെട്ട സ്ഥലവും ശ്രീരാമനെ അന്വേഷിച്ചുപോയി മടങ്ങുന്നതുവരെ “വര” കടന്നുവരരുതെന്നു നിർദ്ദേശിച്ച് ലക്ഷ്മണൻ വരച്ചതിന്റെ അടയാളവും ആ കുടിലിനു മുമ്പിൽ കാണാം.
അതിനുസമീപം നിർമ്മലമായ ജലം ഒഴുകിക്കൊണ്ടിരിക്കുന്ന ഒരു ചെറുനദിയുണ്ട്. ശ്രീരാമനും സീതയും ലക്ഷ്മണനും നിത്യവും അതിൽ സ്നാനം ചെയ്തിരുന്നതായി പറയ പ്പെടുന്നു. ഇതിന്റെ ഉത്ഭവത്തെക്കുറിച്ചും ഒരു കഥയുണ്ട്. സമീപത്തെങ്ങും ശുദ്ധജലം കാണാത്തതിനാൽ ലക്ഷ്മണൻ ഒരു അസ്ത്രം ഭൂമിയിലേയ്ക്കു തറപ്പിച്ചതിന്റെ ഫലമായി ഉണ്ടായ നീരുറവയാണ് ഈ നദിയുടെ ഉത്ഭവസ്ഥാനം എന്നാണ് കഥ.
ഭദ്രാചലം ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത് സീതാദേവിയെ വീണ്ടെടുക്കുന്നതിനായി ലങ്കയിലേയ്ക്ക് പുറപ്പെട്ട ശ്രീരാമൻ ഗോദാവരി തരണം ചെയ്ത ആ സ്ഥലത്താണ്.
ഗോൽക്കണ്ടിയിലെ കുട്ടബ്ഷാഹി രാജപരമ്പരയിലെ അവസാനത്തെ ആളായ അബ്ദുൽ ഹസ്സൻ താനെഷാ, രാജാവിന്റെ ഭരണകാലത്ത്, ഭദ്രാചലം ഉൾപ്പെട്ടിരുന്ന താലൂക്ക് തഹസിൽദാരായിരുന്ന ഗോപണ്ണ 17-ാം ശതകത്തിൽ ഭദ്രാചലം ക്ഷേത്രം പണിയിച്ചു.
ഗോപണ്ണ ശ്രീരാമഭക്തിയിൽ വളരെ വ്യഗ്രതയുള്ളവനായിരുന്നു. ശ്രീരാമനോടുള്ള അഗാധഭക്തിയിൽ ലയിച്ചിരുന്നതിനുകാരണം സ്വന്തം ജോലികൾ വിഗണിച്ച് നികുതിവര വിൽ നിന്നും 6 ലക്ഷം രൂപ കൂടി എടുത്ത് ക്ഷേത്രം പണികഴിപ്പിച്ചു. താനെഷാരാജാവ് ഈ പണാപഹരണം അറിഞ്ഞുചെന്ന് ഗോപണ്ണയെ തടങ്കലിലാക്കി ഗോൽക്കണ്ട കോട്ടയിലുള്ള ഒരു ഇടുങ്ങിയ ഇരുട്ടറയിൽ ഇട്ടു. ദീർഘകാലം ഇങ്ങനെ നരകിച്ചു തളർന്ന് വിഷണ്ണനായി ഒടുവിൽ തന്റെ ജീവിതംഅവസാനിപ്പിക്കണമെന്നു തീരുമാനിച്ചു. അങ്ങനെയിരിക്കെ ഒരു രാത്രിയിൽ ഗോപണ്ണയുടെ സ്വപ്നത്തിൽ ശ്രീരാമൻ പ്രത്യക്ഷപ്പെട്ടു പറഞ്ഞു. ക്ഷേത്രപണിക്ക് എടുത്തിട്ടുള്ള പണം മടക്കിക്കൊടുത്തു എന്ന്. ആ തുകയുടെ രസീത് ഗോപണ്ണയെ ഏൽപ്പിച്ചു.
അടുത്ത ദിവസം രാവിലെ രാജാവുകാരാഗൃഹം സന്ദർശിച്ചു പറഞ്ഞു. ഒരു അജ്ഞാത മനുഷ്യൻ വന്ന് ഗോപണ്ണ എടുത്ത തുക മടക്കിത്തന്നിരിക്കുന്നു എന്ന്. അതേ സമയം ഗോപണ്ണ കണ്ടതായ സ്വപ്നത്തിന്റെ വിവരവും തെളിവായി തനിക്കു കിട്ടിയ രസീതും രാജാ വിനെ കാണിച്ചു. ഈ വസ്തുതകൾ രാജാവിനെ കാരുണ്യവാനാക്കി. ഗോപണ്ണയെ ക്ഷമാ പുരസ്സരം വിട്ടയയ്ക്കുകയും അദ്ദേഹത്തോട് ബഹുമാനപൂർവ്വം പെരുമാറുകയും ചെയ്തു. മാത്രമല്ല ഈ ക്ഷേത്രത്തിന്റെ നടത്തിപ്പിന് വർഷം തോറും ധനസഹായവും ചെയ്തുവന്നു. ഈ രാജ്യം തുടർന്നു ഭരിച്ചിരുന്ന മറ്റു മുസ്ലിം രാജാക്കന്മാരും 250 വർഷത്തോളം ഈ ധന സംഭാവന തുടരുകയും ചെയ്തു. ഭക്തി പ്രസ്ഥാനത്തിൽ ഉന്നതി പ്രാപിച്ചതിനുശേഷം ഗോപണ്ണയെ രാമദാസ് എന്നാണ് അറിയപ്പെടുന്നത്.
രണ്ടാഴ്ചക്കാലം നീണ്ടുനില്ക്കുന്ന ഉത്സവപരിപാടി ശ്രീരാമനവമി പ്രമാണിച്ച് ഭദ്രാചലത്തിൽ നടന്നുവരുന്നു. ഇക്കാലത്ത് ഇന്ത്യയിലെ പലഭാഗത്തുനിന്നും ഭക്തജനങ്ങൾ ഇവിടെ സമ്മേളിക്കുന്നു. ഈ ഉത്സവപരിപാടിയിലെ പ്രധാന ഇനമാണ് സീതാകല്യാണം. ഈ ദിവസത്തിൽ മനോഹരമായ സീതാരാമവിഗ്രങ്ങൾ ഗോദാവരിയിലെ പുണ്യജലത്തിൽ സ്നാനം ചെയ്യിച്ചു. രത്ന ഖചിതങ്ങളായ ആഭരണങ്ങൾ കൊണ്ട് അലങ്കരിച്ചു പല്ലക്കിൽ ഇരുത്തി ബ്രഹത്തായ കല്ല്യാണമണ്ഡപത്തിലേയ്ക്കു കൊണ്ടുവന്ന് ഭക്തജനങ്ങളുടെ സാന്നി ദ്ധ്യത്തിൽ മുറപ്രകാരമുള്ള വേദോച്ചാരണ ചടങ്ങുകളോടെ സീതാരാമകല്ല്യാണം നടത്തപ്പെടുന്നു.
ഭദ്രാചലം ക്ഷേത്രത്തിന്റെ ചിലവിൽ “പർണ്ണശാല” എന്ന സ്ഥലത്ത് ഒരു ചെറിയ
സീതാരാമക്ഷേത്രവും നടന്നുവരുന്നുണ്ട്. ഈ അടുത്ത കാലത്ത് ഈ ക്ഷേത്രത്തിൽ ഒരു
വലിയ അത്ഭുതസംഭവം ഉണ്ടായിട്ടുണ്ട്. ഏതാനും വർഷങ്ങൾക്കുമുമ്പ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ഒരു ഭൂചലനമുണ്ടായി. ആ സ്ഥലവാസികളെ ആകമാനം ഭയപ്പെടുത്തിയ ആ ഭൂചലനത്തിന്റെ ഫലമായി ക്ഷേത്രത്തിനു ചുറ്റുമുള്ള രണ്ട്മീറ്റർ സ്ഥലം താഴ്ന്നു പോയി. ക്ഷേത്രത്തിനോ പ്രതിഷ്ഠയ്ക്കോ യാതൊരു ദോഷവും ചെയ്തതുമില്ല. ഈ അത്ഭുതം തദ്ദേശവാസികളിൽ ഈ ക്ഷേത്രത്തിനോടുള്ള വിശ്വാസം കൂടുതൽ ബലവത്താക്കുകയും നിത്യവും അവിടെ ആരാധനയ്ക്കായി ചെല്ലാത്ത ഒരുവനും അവിടെയില്ല എന്ന അവസ്ഥ സംജാതമാവുകയും ചെയ്തു.
ചോദ്യങ്ങൾ :
- ഭദ്രാചലം എവിടെയാണ് ?
- അവിടെ ആരെല്ലാം പ്രാർത്ഥിച്ചുവരുന്നു ?
- ആര്, എങ്ങിനെ ആ ക്ഷേത്രം പണിയിച്ചു ?
- ഗോപണ്ണയെ തടവിലാക്കിയത് എന്തിന് ?
- അവിടെ നിന്നു മോചിപ്പിച്ചത് ആരാണ് ?
Source – Stories for Children – II
Published by – Sri Sathya Sai Books & Publications Trust, Prashanti Nilayam