ഭരതൻ രാമനോട് യാചിക്കുന്നത്

Print Friendly, PDF & Email
ഭരതൻ രാമനോട് യാചിക്കുന്നത്

Bharatha pines for Rama

നിദ്രാരഹിതമായിരുന്നു ഭരതന് ആ രാത്രി, രാമനെ ഓർത്ത് കണ്ണുനീർ വാർത്തു കൊണ്ട് ഭരതൻ കിടന്നു. വനത്തിലേക്ക് പാഞ്ഞുചെന്ന് രാമന്റെ പാദങ്ങളിൽ സാഷ്ടാംഗപ്രണാമം ചെയ്യുന്നതിനുള്ള അത്യാകാംക്ഷ മാത്രമേ ഭരതനുണ്ടായിരു.

അരുണോദയത്തിൽത്തന്നെ ഭരതശത്രുഘ്നന്മാർ, മാതാപിതാക്കളും കുലഗുരു വസിഷ്ഠനും മന്ത്രിമാരും വിപുലമായ സൈന്യവും ആയിരക്കണക്കിന് പരജന ങ്ങളുമൊത്ത് അയോദ്ധ്യയിൽ നിന്നും പുറപ്പെട്ടു.

രണ്ടുദിവസത്തെ യാത്രയ്ക്കുശേഷം അവർ ഗംഗാതീരത്ത് എത്തി. ദാശമുഖ നായ (ആദിവാസി) ഗുഹൻ അവരെക്കണ്ട് രാമലക്ഷ്മണൻമാരോടു യുദ്ധയം ചെയ്യാനായി സൈന്യസമേതം ഭരതൻ വന്നിരിക്കുന്നു എന്നു വിശ്വസിച്ചു. എന്നാൽ ഈ നിഗമനം ശരിയാണോ എന്നു തീർച്ച വരുത്തുന്നതിന് ഭരതനെ അവർ സമീപിച്ചു. ഭരതന് രാമനുമായ നല്ല ആകൃതിസാമ്യം ഉണ്ടായിരുന്നു. വ്യസനാധിക്യം കാരണം ഭരതന്റെ നേത്രങ്ങൾ ചുവന്നുപോയിരുന്നു. തന്നെയുമല്ല, അദ്ദേഹം മരവുരിയും ധരിച്ചിരുന്നു. സ്വീകരണസമയത്ത് താൻ രാമനെ അയോദ്ധ്യയിലേക്ക് മടക്കിക്കൊണ്ടുവരുന്നതിന് പോവുകയാണ് എന്നും ഭരതൻ പറഞ്ഞു.

ഭരതന്റെ ആത്മാർത്ഥതയും നിഷ്കളങ്കതയും ഗുഹനെ അത്ഭുതാധീനനാക്കി. ഈ യാത്രികർക്കെല്ലാം ഗംഗ തരണം ചെയ്യുന്നതിനുവേണ്ട ക്രമീകരണങ്ങൾ ചെയ്തശേഷം ഭരദ്വാജമഹർഷിയുടെ ആശ്രമത്തിലേക്കുള്ള മാർഗ്ഗനിർദ്ദേശവും ചെയ്തുകൊടുത്തു. ആശ്രമപരിസരത്തിനുപുറത്ത് സൈന്യത്തെ വിട്ടിട്ട് ഭരതശതുഘ്നന്മാർ ഭരദ്വാജമഹർഷിയെ സന്ദർശിച്ചു വന്ദിച്ചു. അതിനുശേഷം, രാമനെ ദർശിക്കാനുള്ള അവരുടെ അഭിലാഷം അറിയിച്ചു.

ഭരദ്വാജനും ഇവരുടെ ഉദ്ദേശശുദ്ധിയെ പരിശോധിക്കാൻ ആഗ്രഹിച്ചു. അദ്ദേഹം പറഞ്ഞു. “രാമനെ കണ്ടുപിടിച്ചു വധിക്കുന്നതിന് അദ്ദേഹത്തിന്റെ സഞ്ചാരപഥം എന്നിൽനിന്നറിയാനാണോ നീ ആഗ്രഹിക്കുന്നത്?” ഈ വാക്കുകളാൽ അത്യധികം വേദനിക്കപ്പെട്ട ഭരതൻ പറഞ്ഞു. “ഇങ്ങനെയുള്ള ദുരാരോപണങ്ങൾക്കു വിധേ യനാകത്തക്കവണ്ണം ഞാൻ ഒരു മഹാപാപിയായിപ്പോയല്ലോ. അല്ലയോ മഹർഷേ! ഇത്ര നികൃഷ്ടമായ പാപകർമ്മം ചെയ്യത്തക്കവണ്ണം ഞാൻ അധഃപതിച്ചുപോയി എന്ന് അങ്ങ് വിചാരിക്കുന്നിണ്ടോ?’

ഭരതന്റെ പരിശുദ്ധമായ ഹൃദയം ഇങ്ങനെ മനസ്സിലാക്കാൻ മഹർഷിക്കു കഴിഞ്ഞു. അദ്ദേഹം ഭരതനെ സാന്ത്വനപ്പെടുത്തി. അന്നുരാത്രി, വിശിഷ്ടമായ അതിഥി സൽക്കാരവും ചെയ്തു. ഹൃദയം രാമനിൽ ചേർന്നുപോയതിനാൽ അന്നത്തെ സൽക്കാരങ്ങൾ യോഗ്യമാംവണ്ണം ആസ്വദിച്ച് അനുഭവിക്കാൻ ഭരതനു കഴിഞ്ഞില്ല. അടുത്ത പ്രഭാതത്തിൽ, സീതാലക്ഷ്മണ സമേതനായി രാമൻ വസിക്കുന്ന ചിത്രകൂടത്തിലേക്കുള്ള മാർഗ്ഗം മഹർഷി അവർക്ക് പറഞ്ഞുകൊടുത്തു.

ചിത്രകൂടത്തിൽ സരളമായ ഒരു പർണ്ണശാല ചമച്ച് രാമാദികൾ സൗഖ്യമായി വസിച്ചുവരികയായിരുന്നു. പച്ചനിറഞ്ഞ ശാദ്വലപ്രദേശങ്ങൾ കാട്ടി അത്ഭുതപ്പെടു ത്തിയും പ്രകൃതിമനോഹാരിതയിൽ രമിപ്പിച്ചും രാമൻ സീതയെ ഉല്ലസിപ്പിച്ചു കഴി യുകയായിരുന്നു അവിടെ.

ഒരു അപരാവനത്തിൽ മൂവരും വൃക്ഷച്ചുവട്ടിൽ സന്തോഷസമേതം വിശ്രമി ക്കുമ്പോൾ ഒരു വലിയ ആരവം അടുത്തുവരുന്നതു അവർ കേട്ടു. പക്ഷികൾ അസ്വസ്ഥരായി പറന്നുതുടങ്ങി. കാരണം അറിയാൻ ലക്ഷ്മണൻ സമീപത്തുള്ള വൃക്ഷത്തിൽ കയറി ചുറ്റുപാടും നോക്കി. അദ്ദേഹം ധൃതിയിൽ ഇറങ്ങിവന്നു പറഞ്ഞു. “സഹോദരാ, ഭരതൻ നമ്മെ പിടിച്ചടക്കാൻ ഒരു വലിയ സൈന്യത്തോടു കൂടി ഇതാ വരുന്നു. അത് ആയാസരഹിതമായ കാര്യമാണെന്ന് അയാൾ കരുതു ന്നുണ്ടോ? അയാൾ എന്റെ കൈകളാൽ മരണമടയും. യുക്തിയുക്തമായി സംസാ രിക്കുന്നതിനുള്ള കഴിവ് വികാരവൈവശ്യം മൂലം ലക്ഷ്മണന് നഷ്ടപ്പെട്ടിരിക്കുന്നു. അവസാനം രാമൻ ഇടപെട്ടു സംസാരിച്ചു. “ലക്ഷ്മണാ, നീചത്വം ഉപേക്ഷിക്കു ഇക്ഷ്വാകു വംശമഹിമയ്ക്ക് ഭരതൻ ഒരിക്കലും കളങ്കം ചാർത്തുകയില്ല. അവന് എന്നോട് ഭക്തിയും സ്നേഹവും എത്രമാത്രമുണ്ടെന്ന് എനിക്കറിയാം. നിനക്ക് അയോദ്ധ്യരാജ്യം വേണമെന്നു താല്പര്യമുണ്ടെങ്കിൽ അത് ഭരതൻ നിനക്കു തരു മെന്നു ഞാൻ ഉറപ്പുപറയുന്നു.

ഈ വാക്കുകൾ ലക്ഷ്മണന്റെ ഹൃദയത്തെ മുറിവേല്പിച്ചു. അയാൾക്കു പറ്റിയ തെറ്റ് പെട്ടെന്ന് ബോധ്യമാവുകയും ചെയ്തു. തന്റെ അനൗചിത്യത്തിൽ ലജ്ജി തനായി രാമനോട് ലക്ഷ്മണൻ മാപ്പിനപേക്ഷിച്ചു. പിന്നീട് ഭരതന്റെ ആഗമനത്തെ ആകാംക്ഷാപൂർവ്വം മൂവരും പ്രതീക്ഷിച്ചിരുന്നു.

ഭരതനെ നേരിൽ ദർശിച്ചപ്പോൾ ശോകസങ്കുലമായ ആ മുഖവും വിരക്തന്റെ വസ്ത്രധാരണവും എല്ലാം രാമനെ വികാരാധീനനാക്കി. അദ്ദേഹം വേഗം ചെന്ന് ഭരതനെ ആലിംഗനം ചെയ്തു. ഹൃദയം തണുക്കുവോളം ഇരുവരും കണ്ണീർ വാർത്തു.

അയോദ്ധ്യ നിവാസികളുടെ ക്ഷേമത്തെയും രാജ്യത്തിന്റെ സുസ്ഥിതിയേയും കുറിച്ച് രാമൻ കുശലാന്വേഷണം ചെയ്തു. ഇതുകേട്ട് ഭരതൻ ചോദിച്ചു. “സോദരാ, അവിടുന്ന് രാജ്യം ഉപേക്ഷിച്ചശേഷം രാജ്യഭരണം ചെയ്യുന്നതു ഞാനാണ്ന്നാണോ അങ്ങു വിചാരിക്കുന്നത്? രാജ്യഭരണം അഗ്രജസഹോദരനിലാണ് എന്നതല്ലെ നമ്മുടെ വംശപാരമ്പര്യം. ഭരണഭാരം ഏൽക്കാനായി അങ്ങയെ മടക്കിക്കൊ ണ്ടുപോകാനാണ് ഞാൻ ഇവിടെ വന്നത്. അങ്ങു പിരിഞ്ഞതിനുശേഷം നമ്മുടെ പ്രിയപ്പെട്ട പിതാവ് നമ്മെ അനാഥരാക്കിക്കൊണ്ട് ദേഹവിയോഗം ചെയ്തു.

ഇതുകേട്ടു രാമൻ മോഹാലസ്യപ്പെട്ടുപോയി. അല്പം കഴിഞ്ഞ് ആലസ്യം മാറി സഹോദരന്മാർ നാലുപേരും മന്ദാകിനീ നദിയിൽ ചെന്ന് പിരിഞ്ഞുപോയ ആത്മാ വിന്റെ ശാന്തിക്കായി ആചാരപ്രകാരമുള്ള അപരക്രിയകൾ (ഉദകക്രിയകൾ) ചെയ്തു.

മടങ്ങിവന്ന് എല്ലാവരും ആസനസ്ഥരായശേഷം രാമൻ ചോദിച്ചു. “ഭരതാ നീ എന്തിനാണിങ്ങനെ താപസവേഷം ധരിച്ച് രാജ്യവും ഉപേക്ഷിച്ച് ഇങ്ങു പോന്നത്?” ഭരതൻ പ്രതിവചിച്ചു. “പ്രിയ സഹോദരാ! പിതൃനിര്യാണത്തിനുശേഷം ധർമ്മം അയോദ്ധ്യയിൽ നിന്നുപോയി. എനിക്കു രാജ്യത്തിനവകാശമില്ല. ഭരണത്തിനുള്ള ശരിയായ അവകാശി അങ്ങാണ്. അങ്ങ് അയോദ്ധ്യയിലേക്ക് മടങ്ങി വന്ന് ധർമ്മത്തെ പുനഃസ്ഥാപിക്കണമെന്ന് അപേക്ഷിക്കാനാണ് ഞങ്ങൾ എല്ലാവരുംകൂടി ഇവിടെ വന്നത്. അങ്ങയെ ദ്രോഹിക്കാനായി കുതന്ത്രങ്ങൾ ആവിഷ്കരിച്ച എന്റെ മാതാവ് കൈകേയിയും ഇപ്പോൾ പശ്ചാത്തപിക്കുന്നു.

ഇതിന് രാമൻ ഇപ്രകാരം മറുപടി പറഞ്ഞു. “നിങ്ങളെല്ലാവരും എന്നോടുകാipoണിച്ച് വാത്സല്യത്തിന് എനിക്ക് നന്ദിയുണ്ട്. കൈകേയി മാതാവിനെപ്പറ്റിയാണങ്കിൽ, ആ അമ്മയെ കുറ്റപ്പെടുത്തേണ്ടതില്ല. പിതാവിനെക്കുറിച്ചും അത്രതന്നെയേ പറയാനുള്ളൂ. മനുഷ്യരായ നാം നിയതി നിശ്ചയത്തിനു വിധേയരാണ്. അനിവാര്യതയ്ക്കു കീഴ്വഴങ്ങേണ്ടതുമാണ്. ഞാൻ പതിനാലു വർഷം വനവാസം ചെയ്യണമെന്നും നീ രാജ്യം ഭരിക്കണമെന്നും ഉള്ളത് പിതാവിന്റെ ആഗ്രഹമാണ്. അതിനാൽ ആ ആഗ്രഹം നിവർത്തിക്കപ്പെടണം. അങ്ങനെ ആ ആത്മാവിന് തൃപ്തിവരട്ടെ “.

ഭരതനും അതുപോലെ തന്നെ ഉറച്ചുനിന്ന് ഇങ്ങനെ പറഞ്ഞു. “അങ്ങയെക്കുടാതെ ഞാൻ രാജ്യത്തിലേക്കു മടങ്ങുകയില്ല. സിംഹാസനത്തിന് എനിക്ക് യാതൊരവകാശവുമില്ല. അതിനാൽ ദയവായി എന്റെയും ശത്രുഘ്നന്റെയും മാതാക്കളുടേയും ആയിരക്കണക്കിനുള്ള പൗരവാസികളുടേയും അഭിലാഷം സാധിച്ചുതരിക.

രാമൻ സുനിശ്ചിതമായി പറഞ്ഞു. “എന്റെ മനോഗതി സുവ്യക്തമാണ്. എന്റെ പിതാവിനെ ഞാൻ അനുസരിക്കണം. അക്കാര്യത്തിൽ പുനർവിചിന്തനമില്ല. പിതാ വിന്റെ മരണശേഷം പൗരജനസംരക്ഷണം നിന്റെ ധർമ്മമാണ്. അവിടെ നിന്നെ ശത്രുഘ്നൻ സഹായിക്കും. ഇവിടെ ലക്ഷ്മണൻ എനിക്കും. മടങ്ങിപ്പോയി രാജ്യം ഭരിക്കുക. എന്റെ സർവ്വവിധ ആശംസകളും അവിടെ നിന്നോടൊപ്പമുണ്ടായി രിക്കും.

എന്നാൽ ഭരതൻ വിട്ടുമാറുന്നതിനു തയ്യാറായില്ല. രാമൻ അയോദ്ധ്യയ്ക്ക് മടങ്ങുംവരെ നിരാഹാരവ്രതം അനുഷ്ഠിക്കുകയാണെന്നു ഭരതൻ പറഞ്ഞു. തൽസ മയം വസിഷ്ഠമഹർഷി ഒരു അഭിപ്രായവുമായി മുന്നോട്ടുവന്നു പറഞ്ഞു. “രാമൻ മടങ്ങിവരുന്നതുവരെ രാമന്റെ പ്രതിനിധിയായി ഭരതൻ രാജ്യം ഭരിക്കട്ടെ” എന്ന്. ഈ വ്യവസ്ഥ എല്ലാവർക്കും ഹിതകരമായി. എന്നിരുന്നാലും ഭരതൻ പറഞ്ഞു. “രാമ, ദയവുചെയ്ത് അങ്ങ് ആ മെതിയടികൾ എനിക്കു തരൂ. അവയെ ഞാൻ സിംഹാസനത്തിൽ പ്രതിഷ്ഠിച്ച് അങ്ങു മടങ്ങിയെത്തുന്നതുവരെ പ്രതിനിധീകരിച്ച് രാജ്യകാര്യങ്ങൾ ഭക്തിപൂർവ്വം നിർവ്വഹിച്ചുകൊള്ളാം. എന്നാൽ ഞാനും അങ്ങ യെപ്പോലെ തപശ്ചര്യയിൽ ഒരു സമീപഗ്രാമത്തിൽ ഇക്കാലമത്രയും വസിക്കുകയും ചെയ്യും. രാജധാനിയിൽ നാം ഒന്നിച്ചുമാത്രമേ പ്രവേശിക്കുകയുള്ളൂ. അങ്ങ് പതി നാലുവർഷം കഴിഞ്ഞ ഉടൻ മടങ്ങിയെത്തിയില്ലെങ്കിൽ അഗ്നികുണ്ഡത്തിൽ ഞാൻ ജീവൻ ത്യജിക്കും.

സർവ്വജനങ്ങളും ഭരതന്റെ സ്വഭാവശുദ്ധി കണ്ട് അത്ഭുതപ്പെട്ടുപോയി. രാമൻ എല്ലാവരേയും ആശീർവദിച്ചു. അവർ എല്ലാവരും അയോദ്ധ്യയിലേക്ക് മടങ്ങുന്ന തിന് യാത്രാനുമതി നൽകി.

ചോദ്യങ്ങൾ :

  1. എന്താണ് ഭരതൻ രാജാവാകാൻ വിസമ്മതിച്ചത് ?
  2. രാമൻ അയോദ്ധ്യയിലേക്ക് മടങ്ങിവരാത്തതിന്റെ കാരണമെന്ത് ?
  3. സർവ്വജനങ്ങൾക്കും തൃപ്തികരമാകത്തക്കവണ്ണം വസിഷ്ഠൻ പ്രശ്ന രിഹാരം വരുത്തിയതെങ്ങനെ ?

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു