ഭീഷ്മപ്രതിജ്ഞ

Print Friendly, PDF & Email
ഭീഷ്മപ്രതിജ്ഞ

ഈ കഥ വളരെ പുരാതനമാണ്. പാണ്ഡവൻമാരുടേയും അവരുടെ പിതൃ സഹോദരപുത്രന്മാരായ കൗരവരുടേയും കാലത്തിനു മുമ്പുള്ളതാണ്. ഇതിലെ ചരിത്ര വസ്തുതകൾ, മഹത്തായ ഇന്ത്യാരാജ്യം അന്ന് മഹാഭാരതം അതായത് വീരയോദ്ധാക്ക ന്മാരുടെ മാതാവായ രാജ്യം എന്നറിയപ്പെട്ടിരുന്നു. കൗരവപാണ്ഡവ വംശങ്ങൾ രണ്ടിന്റേയും ഭരണത്തലവൻ, പ്രപിതാമഹൻ’ എന്ന പേരിൽ വിഖ്യാതനായ ഭീഷ്മർ ആയിരുന്നു. ഇരുകൂട്ടരുടേയും തുല്ല്യസ്നേഹബഹുമാനാദരങ്ങൾക്ക് പാത്രീഭൂതനായിരുന്നു അദ്ദേഹം. അദ്ദേഹം രാജാവല്ല. അതിനെക്കാൾ ഉന്നതമായി രാജാക്കന്മാരെ സൃഷ്ടിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന സ്ഥാനമായിരുന്നു അദ്ദേഹത്തിന്റേത്. ഉദ്വേഗജനകങ്ങളായ സംഭവങ്ങൾ സാധാരണമായിരുന്ന ആ കാലത്ത് അദ്ദേഹത്തിന്റെ രൂപമാണ് പ്രധാനമായും എവിടേയും നിഴലിച്ചുകാണുക. ഭീഷ്മർ രാജാവായില്ല, എന്നാൽ കിരീടാവകാശിയായിത്തീർന്ന അദ്ദേഹം ആ അവകാശം സ്വമേധയാ ഉപേക്ഷിച്ച മഹാനാണ്.

ആ കഥ ഇപ്രകാരമാണ്. ശന്തനുമഹാരാജാവിന്റെ ഏകപുത്രനും അനന്തരാവ കാശിയുമായി ആഡംബര സമന്വിതം ദേവവ്രതൻ (ഭീഷ്മർ) കഴിഞ്ഞുവന്ന ചെറുപ്പ കാലത്ത് ഒരു അസാധാരണ സംഭവം ഉണ്ടായി. അദ്ദേഹത്തിന്റെ പിതാവ് ശന്തനു മനോഹരിയായ ഒരു യുവതിയിൽ അനുരക്തനായി. അവൾ ഒരു മുക്കുവപുത്രിയായിരുന്നു.

സമർത്ഥനും തന്റേടിയുമായിരുന്നു ഈ മുക്കുവൻ. തന്റെ സമുദായം വിട്ട് മകളെ മറ്റൊരാൾ പരിണയിക്കുന്നത് അയാൾക്ക് അസഹനീയമാണ്. അവൾ അങ്ങനെ ചെയ്യുന്നു വെങ്കിൽ അത് അവൾക്കു തന്നെ അനർഹമായ അപമാനം വരുത്തിവയ്ക്കും എന്നാണ് അയാൾ പറഞ്ഞത്. അവളുടെ പിൽക്കാല ജീവിതം കൊട്ടാരത്തിൽ തന്നെയാകും. എന്നാൽ ആ കൊട്ടാരത്തിൽ അവൾ ആരാണ്? അവളെ രാജ്ഞിയായി ആരും പരിഗണിക്കയില്ല. എന്തെന്നാൽ അവളുടെ ഒരു പുത്രനും രാജ്യാവകാശത്തിന് അർഹത കിട്ടുകയില്ലല്ലോ. ഭീഷ്മർക്കുപകരം അവളുടെ പുത്രനെ യുവരാജാവാക്കുമെങ്കിൽ മാത്രമേ അയാൾ പുത്രിയുടെ ഈ വിവാഹത്തിന് അനുവദിക്കൂ. ഇതിന്റെ അർത്ഥം രാജാവിന്റെ വിവാഹാഭ്യർത്ഥന അത്ര കാര്യമായി അയാൾ പരിഗണിച്ചില്ല എന്നാണ്. ധീരൻമാരുടേതായ ആ കാലത്തു പുരുഷൻമാരെല്ലാം അഭിപ്രായ ധീരത ഉള്ളവരായിരുന്നു.

ഈ വ്യവസ്ഥകൾ തീർച്ചയായും പരിഗണിക്കാവുന്നതല്ല. മുക്കുവൻ ഇതൊക്കെ പറഞ്ഞത് അയാളുടെ യഥാർത്ഥ ആവശ്യങ്ങൾ തന്നെയാണെന്ന് ഉറപ്പായപ്പോൾ രാജാവ് അഭ്യർത്ഥന പിൻവലിച്ചു. എങ്കിലും ആ മോഹനഗാത്രിയെ വിസ്മരിക്കാൻ രാജാവിന് അസാദ്ധ്യമായിരുന്നു. എല്ലാ ആളുകളും അദ്ദേഹത്തിന്റെ സങ്കടാവസ്ഥ ശ്രദ്ധിച്ചു. രാജകുമാരൻ പിതാവിന്റെ ശോച്യാവസ്ഥ ഗ്രഹിച്ച് ഒരു തീരുമാനം കൈക്കൊണ്ടു. വളരെ അപ്രതീക്ഷിതമായിരുന്നു അതിന്റെ പരിണതഫലം, കുമാരന് പിതാവിന്റെ ഖേദത്തിനുള്ള കാരണം മനസ്സിലായപ്പോൾ തന്റെ രഥം കൊണ്ടുവരുന്നതിനാവശ്യപ്പെട്ട് അതിൽ മുക്കുവ ഗൃഹം സന്ദർശിക്കാൻ പുറപ്പെട്ടു. അവിടെച്ചെന്ന് വിവാഹാഭ്യർത്ഥന നിരസിക്കാനുണ്ടായ കാരണം ശ്രദ്ധാപൂർവ്വം അന്വേഷിച്ചു. തന്റെ മകൾ ഭാവിയിലെ രാജാക്കന്മാരുടെ മാതാവാകുമെങ്കിൽ അവളെ കൊട്ടാരത്തിലേയ്ക്കയയ്ക്കുന്നതിന് ഒരു തടസ്സവും പറയുകയില്ലായിരുന്നു എന്ന് മുക്കുവൻ പറഞ്ഞു.

“ഇക്കാര്യം എളുപ്പം തീരുമാനിക്കാവുന്നതല്ലേയുള്ളൂ’ കുമാരൻ പറഞ്ഞു. “എന്തെന്നാൽ സിംഹാസനത്തിനുള്ള അവകാശം ഉപേക്ഷിക്കുന്നതിന് എനിക്ക് പൂർണ്ണ സമ്മതമാണ്’.

അങ്ങേയ്ക്ക് ഇങ്ങനെ വാഗ്ദാനം ചെയ്യാനും അതുപാലിക്കാനും എളുപ്പമാണ്. മുക്കുവൻ തുടർന്നു. “എന്നാൽ അങ്ങയുടെ പുത്രൻമാരുടെ കഥ എന്താവും? കിരീടാവകാശം ഉപേക്ഷിക്കുന്നതിന് അവർക്ക് ഇഷ്ടമില്ലെങ്കിലോ? അങ്ങയുടെ തീരുമാനത്തിൽ അത് ഉൾപ്പെട്ടിട്ടില്ലല്ലോ

ഈ വാചകങ്ങളിൽ ഒളിഞ്ഞിരിക്കുന്ന സത്യം എന്താണെന്ന് കുമാരൻ കേട്ടു. ലോകത്തിലുള്ള സകലതിനേക്കാളും പ്രിയങ്കരം രാജകുമാരന് തന്റെ പിതാവിന്റെ സൗഖ്യമാണ്. ഈ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ അദ്ദേഹം മറ്റൊരു ഉഗ്രശപഥം കൂടി ചെയ്തു. ഞാൻ വാഗ്ദാനം ചെയ്യുന്നു കുമാരൻ പറഞ്ഞു. “ഞാൻ ഒരിക്കലും വിവാഹിത നാവുകയില്ല. അങ്ങനെ രാജ്യം അവകാശപ്പെടാൻ ഒരു സന്താനവും എനിക്കുണ്ടാവുകയില്ല. ഇനി നിങ്ങളുടെ പുത്രിയെ എന്റെ പിതാവിന്റെ അടുത്തേയ്ക്ക് കൊണ്ടു പോകാൻ അനുവദിക്കുകയില്ലേ?’

മൂടുപടം ധരിച്ച് ആനയിക്കപ്പെട്ട മുക്കുവത്തരുണിയെ രാജകുമാരൻ മാതാവായി ഗണിച്ച് വന്ദിച്ചതിനുശേഷം സ്വന്തം രഥത്തിൽ ഇരുത്തി സ്വയം സാരഥ്യം ഏറ്റ് രഥം ഓടിച്ചു കൊട്ടാരവാതുക്കൽ എത്തിച്ചു. ആർക്കുവേണ്ടിയാണോ താൻ ആഗ്രഹിച്ച യുവതിയെ ഉപേക്ഷിച്ചത്.

ആ പുത്ര൯ തന്നെ അവളെ തന്റെ മുന്നിലേയ്ക്ക് ആനയിച്ചതു കണ്ടപ്പോൾ തന്റെ മിഴികളെ ശന്തനുവിന് വിശ്വസിക്കാൻ കഴിഞ്ഞില്ല. എന്തെല്ലാം എങ്ങിനെയൊക്കെ കഴിഞ്ഞതിനു ശേഷമാണു സത്യവതി വന്നുചേർന്നത് എന്നറിഞ്ഞപ്പോൾ പുത്രന്റെ നിസ്വാർത്ഥതയിൽ രാജാവിന് ആദരാത്ഭുതങ്ങൾ ജനിച്ച് കുമാരനെ അദ്ദേഹം ആദ്യമായി സംബോധന ചെയ്തു. “ഭീഷ്മർ ഉഗ്രശപഥം എടുത്തവൻ’ തുടർന്ന് അത്ഭുതാവഹമായ വരവും കൊടുത്തു. “ജീവിക്കണമെന്ന് നീ ആഗ്രഹിക്കുന്ന കാലത്തോളം ആർക്കും നിന്റെ ജീവനെ അപകടത്തിലാക്കാൻ സാദ്ധ്യമല്ല. മരണദേവത തന്നെ നിന്റെ അനുവാദം ആദ്യം ലഭിച്ചതിനുശേഷമേ നിന്നെ സമീപിക്കുകയുള്ളൂ” എന്ന്. മാതാവോ പിതാവോ ദാനം ചെയ്യുന്ന വരം ദൈവവിധിയെപ്പോലെ വിശിഷ്ടമാണ്. വളരെയേറെ വർഷങ്ങൾക്കു ശേഷം കുരുക്ഷേത്ര തീർത്ഥക്കരയിൽ മരണശയ്യയിൽ ഏകാകിയായി ഭീഷ്മർ കിടക്കുന്ന സമയം രാജാവിന്റെ ഈ വാക്കുകളുടെ സത്യാവസ്ഥ തെളിയിക്കപ്പെട്ടതാണ്.

ഈ സമയം മുതൽ രാജകുമാരന്റെ ജീവിതം ഒരു അർദ്ധസന്യാസിയുടേതായി ത്തീർന്നു. ഒരു വീരയോദ്ധാവിന്റെ സാഹസികതയും അദ്ദേഹത്തിനുണ്ട്. എന്നാൽ സ്വാർത്ഥപരമായി അദ്ദേഹം ഒന്നും ചെയ്തിരുന്നില്ല. തന്റെ വംശരക്ഷയ്ക്കോ പൊതു നന്മക്കോ വേണ്ടി മാത്രമായിരുന്നു സകല പ്രവൃത്തികളും, സ്വവംശത്തിൽ രാജാക്ക ന്മാരെ കിരീടധാരണം ചെയ്യിക്കുക, അവർക്കുവേണ്ടി ആ രാജ്യം സംരക്ഷിക്കുക ഇതൊക്കെയായിരുന്നു ഭീഷ്മരുടെ ചില ജോലികൾ.

രാജ്ഞി സത്യവതിക്ക് രണ്ടുപുത്രന്മാരുണ്ടായതിൽ ഒന്നു ചെറുപ്പത്തിൽ തന്നെ മരിച്ചു. വംശം അന്യം നിന്നുപോകുമെന്ന് സംശയിക്കപ്പെട്ടു. അതിനാൽ വാഗ്ദാനം അവഗണിച്ച് വിവാഹിതനാവണമെന്ന് സത്യവതി കേണപേക്ഷിച്ചു.

എന്നാൽ യാതൊരു പ്രേരണയും ശപഥത്തിൽ നിന്നു പിൻവലിയാൻ ശക്ത യിരുന്നില്ല. പ്രത്യുത കവചം ധരിച്ച് സന്യാസിയെപ്പോലെ ചെന്ന് അടുത്ത രാജ്യത്തെ രാജകുമാരിമാർക്കുള്ള സ്വയംവര സദസ്സിൽ പ്രവേശിച്ച് യുദ്ധത്തിന് ആഹ്വാനം ചെയ്തു. അവിടെ സന്നിഹിതരായിരുന്നവരെ യുദ്ധത്തിൽ തോല്പിച്ച് രാജകുമാരിമാരുമായി മടങ്ങി. അവരെ സത്യവതിയുടെ പുത്രന് വിവാഹം ചെയ്തുകൊടുത്തു. അന്യാദൃശ്യനായ

യുദ്ധവീരന്റെ വൈദഗ്ദ്ധ്യം അഭിമാനത്തോടും അത്ഭുതത്തോടുമാണ് ആ രാജ കന്യകകൾ വീക്ഷിച്ചത്. അദ്ദേഹത്തിന്റെ ശേഷി ഭയങ്കരമാണ്. മുന്നിൽ വരുന്ന വൈരികൾ നിമിഷത്തിനകം നിലം പതിക്കുന്നു. സൂര്യപ്രകാശത്തിൽ ആ കവചം സ്വർണ്ണവും രത്നവും കൊണ്ടു മിന്നിത്തിളങ്ങി.

ഭീഷ്മർ വളരെക്കാലം, കുരുക്ഷേത്രയുദ്ധത്തിന്റെ അന്ത്യം വരെ ജീവിച്ചിരുന്നു. ശ്രീകൃഷ്ണനിൽ മനസ്സുറപ്പിച്ച് അദ്ദേഹം ദേഹത്യാഗം ചെയ്തതിനാൽ സർവ്വേശ്വരനിൽ തന്നെ ലയിച്ചു. എന്നാൽ ഭാരതീയരുടെ ഹൃദയത്തിൽ എന്നും അദ്ദേഹം ജീവിക്കുന്നു. “ഭീഷ്മർ “അജയ്യനായ ഭീഷ്മർ എന്ന നിലയിൽ, ഭീരുത്വമോ അപമാനമോ കൂടാതെ ശാന്തിയോടുകൂടി എങ്ങനെ അദ്ദേഹം ജീവിച്ചുവോ അങ്ങനെ തന്നെ മരിച്ചു. എങ്ങനെ വിരക്തനായി മരിച്ചുവോ അപ്രകാരം തന്നെ ജീവിക്കുകയും ചെയ്തു.

Narration: Ms. Sai Sruthi S.V.
[Sri Sathya Sai Balvikas Alumna]

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു