രാമന്റെ ജനനം

Print Friendly, PDF & Email
രാമന്റെ ജനനം

Birth of Rama

ഒരുകാലത്ത് അയോദ്ധ്യയിലെ ധീരനും നീതിമാനുമായ ഭരണാധികാരി ആയിരുന്നു ദശരഥ മഹാരാജാവ്. സുര്യ രാജവംശത്തിലാണ് അദ്ദേഹം ജനിച്ചത്. അദ്ദേഹം വിവാഹം കഴിച്ചത് കോസല രാജാവിന്റെ മകളായ കൗസല്യയെ ആയിരുന്നു . കുറെ നാൾ കഴിഞ്ഞിട്ടും കുട്ടികളില്ലാത്തതിനാൽ ദശരഥൻ വളരെയധികം വിഷമിച്ചു, അതിനാൽ മറ്റുള്ളവരുടെ ഉപദേശത്തിൽ ദശരഥൻ സുമിത്രയെയും പിന്നീട് കൈകേയിയേയും വിവാഹം കഴിച്ചു. എന്നിരുന്നാലും മൂന്ന് രാജ്ഞിമാർക്കും ഒരു കുട്ടിയെ പോലും അനുഗ്രഹിച്ചില്ല.

ഉത്കണ്ഠാകുലനായ ദശരഥ രാജാവ് കുടുംബ പുരോഹിതനായ വസിഷ്ഠ മഹർഷിയോട് പ്രാർത്ഥിച്ചു. മക്കളെ ലഭിക്കുന്നത്തിന് ഈശ്വരാനുഗ്രഹം നേടുന്നതിനായി പുത്രകാമേഷ്ടി യാഗം നടത്താൻ മഹർഷി ഉപദേശിച്ചു.

ഋശ്യശൃംഗൻ യാഗം നടത്തുന്ന സമയത്ത് കയ്യിൽ തിളക്കമാർന്ന ഒരു പാത്രത്തോടെ ഉജ്ജ്വലമായ ഒരു രൂപം പ്രത്യക്ഷപ്പെട്ടു. ആകാശത്ത് നിന്ന് ഒരു ശബ്ദം ഉയർന്നു “മഹാരാജാ! ഈ പാത്രം സ്വീകരിച്ച് വിശുദ്ധ പായസം നിങ്ങളുടെ മൂന്ന് രാജ്ഞിമാർക്കും ഉചിതമായി പങ്ക്‌വെക്കുക. രാജാവ് പായസം സ്വീകരിച്ചു, ഉടനെ ദിവ്യനായ വ്യക്തി അപ്രത്യക്ഷനായി.

ഗുരുക്കന്മാർ കുട്ടികളോട് പറയാൻ :

നിങ്ങൾക്ക് അസ്വസ്ഥതയൊ ഉത്കണ്ഠയൊ ഉള്ളപ്പോൾ തീർച്ചയായും ദൈവത്തോട് പ്രാർത്ഥിക്കണം. നിങ്ങൾ ജീവിതത്തിൽ എന്തെങ്കിലും ആഗ്രഹിക്കുന്ന സമയങ്ങളിൽ ദൈവാനുഗ്രഹം നിശ്ചയമായും തേടണം.

ഹൃദിസ്ഥമാക്കേണ്ട മൂല്യങ്ങൾ: ദൈവത്തിലുള്ള വിശ്വാസം / പ്രാർത്ഥനയുടെയും സമര്‍പ്പണത്തിന്റെയും പ്രാധാന്യം.

രാജാവ്‌ പായസം മൂന്ന് രാജ്ഞിമാർക്കും പങ്ക്‌വച്ചു, പക്ഷേ ഒരു കഴുകൻ രാജ്ഞി സുമിത്രയുടെ പായസപാത്രം തട്ടിയെടുത്തു. കൗസല്യ രാജ്ഞിയും കൈകേയിയും അവരുടെ പായസം സുമിത്രയുമായി പങ്കിട്ടു. താമസിയാതെ കൗസല്യ ഒരു മകനെ പ്രസവിച്ചു രാമൻ. കൈകേയിയിലാണ് ഭരതൻ ജനിച്ചത്. ലക്ഷ്മണനും ശത്രുഘ്നനും സുമിത്ര ജന്മം നൽകി.

ഹൃദിസ്ഥമാക്കേണ്ട മൂല്യങ്ങൾ: കരുതലിൻറെയും പങ്കിടലിന്റെയും സന്തോഷം / സന്തോഷം പങ്കിടുന്നതിന് അനുസരിച്ച് പലമടങ്ങ് വർദ്ധിക്കുന്നു.

ദശരഥൻ തന്റെ നാല് ആൺമക്കളുടെ ജനനം ആഡംബരത്തോടെയും മഹത്വത്തോടെയും ആഘോഷിച്ചു. പാവങ്ങൾക്ക് പശുക്കളെ വിതരണം ചെയ്തു. അവർ സാധാരണ കുട്ടികളായിരുന്നില്ല. ദിവ്യരായിരുന്നു അതിനാൽ അവർ എല്ലാ അർത്ഥത്തിലും പ്രത്യേകതയുള്ളവരായിരുന്നു. സുമിത്ര തൻെറ മകൻ ലക്ഷ്മണൻ രാവും പകലും കരയുന്നത് കണ്ടു . വൈദ്യര്‍ പരിശോധിച്ചു മരുന്നുകൾ നൽകി, പക്ഷേ ഫലമുണ്ടായില്ല. ഒടുവിൽ വസിഷ്ഠന്റെ ഉപദേശപ്രകാരം, രാമന്റെ അതേ തൊട്ടിലില്‍ ലക്ഷ്മണനെ കിടത്തിയ ഉടനെ അവൻ കരച്ചിൽ നിർത്തി. അതുപോലെ, ശത്രുഘ്നന്‍ ഭാരതനോടൊപ്പമുണ്ടായിരുന്നപ്പോൾ മാത്രമാണ് സന്തോഷം പ്രകടിപ്പിച്ചത്.

രാജകുമാരന്മാർ പ്രായപൂർത്തിയായപ്പോൾ വിദ്യാഭ്യാസം നേടുന്നതിന് ദശരഥൻ അവരെ വസിഷ്ഠ മഹര്‍ഷിയുടെ ഗുരുകുലത്തിലേക്ക് അയച്ചു. അവർ വിലയേറിയ വസ്ത്രങ്ങളല്ല മറിച്ച ലളിതമായ വസ്ത്രങ്ങളാണ് ധരിച്ചിരുന്നത്.

ഗുരുക്കന്മാർ കുട്ടികളോട് പറയാൻ:

നിങ്ങൾ മിന്നുന്ന വസ്ത്രങ്ങൾ / വിലയേറിയ വാച്ചുകൾ ധരിച്ച് അല്ലെങ്കിൽ വിലയേറിയ പെൻസിൽ ബോക്സുകൾ / പേനകൾ ആയി സ്കൂളിലേക്ക് പോവരുത്, അവിടെ എല്ലാ കുട്ടികളും തുല്യരാണ്. നിങ്ങൾ സ്കൂളിലേക്ക് പോവുന്നത് വിലപ്പെട്ട പാഠങ്ങൾ പഠിക്കാൻ ആണ്.

ഹൃദിസ്ഥമാക്കേണ്ട മൂല്യങ്ങൾ: ലളിതമായ ജീവിതവും ഉയർന്ന ചിന്തയും ഢംബരപ്രകടനങ്ങളേക്കാൾ ബഹുമാനിക്കപ്പെടുന്നു.

പഠനം പൂർത്തിയാക്കിയപ്പോൾ മക്കളെ കൊട്ടാരത്തിലേക്ക് തിരികെ കൊണ്ടുപോകാൻ ദശരഥന് വസിഷ്ഠ മഹർഷി അനുമതി നൽകി. ദശരഥന്‍ തന്റെ മക്കളെ അമ്പെയ്ത്തിലും പരിശീലനം നൽകി. പക്ഷികളെ അമ്പെയ്യാൻ പരിശീലകർ പറഞ്ഞപ്പോൾ രാമൻ നിരസിച്ചു എന്നിട്ട് പറഞ്ഞു അമ്പെയ്ത്ത് പഠിക്കുന്നത് സ്വയം രക്ഷനേടാനാണ് നിരപരാധികളായ മൃഗങ്ങളെയും പക്ഷികളെയും കൊല്ലാനല്ല.

ഗുരുക്കന്മാർ കുട്ടികൾക്ക് പറഞ്ഞുകൊടുക്കുക: എങ്ങനെയാണ് ശ്രീരാമ ഭഗവാൻ “എപ്പോഴും സഹായിക്കുക, ആരെയും വേദനിപ്പിക്കാതിരിക്കുക” എന്ന ദൈവികമായ സന്ദേശം പിന്തുടർന്നത്.

ഹൃദിസ്ഥമാക്കേണ്ട മൂല്യങ്ങൾ: അഹിംസ (അക്രമരഹിതമായ) ധർമ്മം (ശരിയായ പെരുമാറ്റം)

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു