വിഭീഷണൻ രാമന് കീഴടങ്ങുന്നു

Print Friendly, PDF & Email
വിഭീഷണൻ രാമന് കീഴടങ്ങുന്നു

Bridge Across the Ocean

രാവണൻ തന്റെ എല്ലാ മന്ത്രിമാരെയും രാജസദസിലേക്ക് വിളിച്ചു, ഭയത്താൽ അവർ രാവണനെ പിന്തുണച്ചു. വിഭീഷണൻ മാത്രം അദ്ദേഹത്തോട് പറഞ്ഞു, “രാമൻ ഒരു സാധാരണക്കാരൻ അല്ല നിങ്ങളെപ്പോലെ ഒരാൾക്ക് എന്തുചെയ്യാൻ കഴിയും? പതിനാല് ലോകങ്ങളുടെ അധീശനെ അപായപെടുത്താനോ തടസ്സപ്പെടുത്താനോ സാധിക്കുമോ? അത്തരമൊരു ശത്രുത ഉപേക്ഷിക്കുക സർവേശ്വരനായ രാമൻെറ ദാസനായി ഇരിക്കാന്‍ പ്രാർത്ഥിക്കുക. സീതാദേവിയെ തിരികെപോവാൻ അനുവദിക്കൂ, എന്നിട്ട് ശ്രീരാമനന്റെ കൃപ സമ്പാദിക്കൂ” രാവണൻ ഇത് കേട്ട് പ്രകോപിതനായി ശത്രുവിനെ പ്രകീർത്തിച്ചതിന് വിഭീഷണനെ സദസ്സിൽ നിന്ന് നീക്കം ചെയ്തു.

ഗുരുക്കന്മാർ കുട്ടികളോട് പറയുക: നമുക്ക് ചുറ്റും എത്ര ശക്തരും ധിക്കാരികളുമുണ്ടെങ്കിലും നിങ്ങൾ സത്യത്തോടും നീതിയോടും മാത്രമേ പറയാവൂ.

ഹൃദിസ്ഥമാക്കേണ്ട മൂല്യങ്ങൾ: സത്യം വദ , ധർമ്മ ചര.

നായകന്മാരാകുക – ഒന്നും ഇല്ലാത്തവരാകരുത് (ശരിയായ കാര്യങ്ങൾക്ക് വേണ്ടി നിലകൊള്ളുകയും ഭയപ്പെടാതിരിക്കുകയും ചെയ്യുന്നയാളാണ് യഥാർത്ഥ നായകൻ)

വിഭീഷണൻ രാമനെ സ്മരിച്ച് കടൽ കടന്ന് മഹേന്ദ്ര മലയിൽ എത്തിച്ചേർന്നു രാമനെ കാണാൻ അനുമതി തേടി. എന്നാൽ വാനരന്മാർക്ക് വിഭീഷണനെ സംശയമായതിനാൽ ബന്ദിയാക്കാൻ തയ്യാറെടുത്തു, എന്നാൽ രാമൻ പ്രേമസ്വരൂപൻ ഏറ്റവും മോശം വ്യക്തിയോട് പോലും കീഴടങ്ങാൻ തയ്യാറായാൽ അനുകമ്പയോടെ പെരുമാറണമെന്ന് അവരോട് പറഞ്ഞു.

വിഭീഷണനെ രാമന്റെ മുമ്പാകെ കൊണ്ടുവന്നപ്പോൾ അദ്ദേഹം കാൽക്കൽ വീണു. താൻ ഒരു രാക്ഷസനായിട്ടാണ് ജനിച്ചതെന്നും പക്ഷേ രാമനോട് തന്നെ രക്ഷിക്കാന്‍ അപേക്ഷിക്കുകയും കീഴടങ്ങുകയും ചെയ്തു. രാമൻ പറഞ്ഞു, “അങ്ങേക്ക് അഭിലഷണീയമായ എല്ലാം ഉണ്ട്. അല്ലെങ്കിൽ അങ്ങേക്ക് ഈ ദർശനം സാധ്യമാകുമായിരുന്നില്ല. എന്നെ കാണാനും, എന്നെ സ്പർശിക്കാനും എന്നോട് സംസാരിക്കാനുള്ള ഈ അവസരവും”

ഗുരുക്കന്മാർ കുട്ടികളോട് പറയുക: ദൈവം എപ്പോഴും കരുണയുള്ളവനാണെന്നും നമ്മോട് ക്ഷമിക്കുകയും നമ്മുടെ തെറ്റുകൾ‌ക്ക്‌ ഖേദിക്കുമ്പോഴും അവ ഇനി ആവർത്തിക്കില്ലെന്ന്‌ വാഗ്ദാനം ചെയ്യുമ്പോഴും നമ്മെ സ്വീകരിക്കുകയും ചെയ്യുന്നുവെന്ന് പറഞ്ഞുക്കൊടുക്കുക.

നമ്മളും നമ്മുടെ സുഹൃത്തുക്കളോട് എപ്പോഴും സ്നേഹവും കരുണയുമുള്ളവരായിരിക്കണം.

ഹൃദിസ്ഥമാക്കേണ്ട മൂല്യങ്ങൾ: സ്നേഹം നൽകുകയും ക്ഷമിക്കുകയും ചെയ്യുന്നു; സ്വയം നേടുകയും മറക്കുകയും ചെയ്യുന്നു

ഗുരുക്കന്മാർക്ക് നമ്മുടെ സ്വാമിയുടെ ദർശനം, സ്പർശനം, സംഭാഷണം അത് എങ്ങനെ ഭക്തരെ പൂർണ്ണ സന്തോഷത്തിലും ആനന്ദത്തിലും എത്തിക്കുന്നു എന്ന് പറഞ്ഞുക്കൊടുക്കുക.

രാമൻ വിഭീഷണൻറെ ശിരസ്സിൽ കുറച്ച് വെള്ളം തളിച്ചു, ഭാവിയിലെ ലങ്കയുടെ ഭരണാധികാരി ആകുമെന്നും അനുഗ്രഹിച്ചു. എല്ലാവരും വിഭീഷണനെ നേതാവായി കാണണമെന്ന് രാമൻ പറഞ്ഞു തുടർന്ന് എല്ലാവരും കൂടി കടൽത്തീരത്തേക്ക് പോയി.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: