സ്വയം പരിപാലിക്കുക/ശ്രദ്ധിക്കുക

Print Friendly, PDF & Email
സ്വയം പരിപാലിക്കുക/ശ്രദ്ധിക്കുക

ഘട്ടം 1: ഒന്നാമതായി, നിങ്ങളുടെ കസേരകളിൽ സുഖപ്രദമായ സ്ഥാനത്ത് ഇരിക്കുക. അല്ലെങ്കിൽ തറയിൽ സുഖാസനത്തിലോ പദ്‌മാസനത്തിലോ ഇരിക്കുക. നിങ്ങളുടെ പുറവും തലയും നിവർന്ന് നേരെയാണെന്നും ഉറപ്പാക്കുക. ഒരു ദീർഘശ്വാസം അകത്തേക്കെടുക്കുക. ശ്വാസം പുറത്തേക്കു ശാന്തമായി വിടുക. ഒന്നുകൂടി ആഴത്തിൽ ശ്വാസമെടുക്കുക… മറ്റൊന്ന്കൂടി…

ഘട്ടം 2: “ഇപ്പോൾ ശരീരത്തിലെ എല്ലാ പിരിമുറുക്കങ്ങളും അയവാക്കുക. നിങ്ങളുടെ കാൽവിരലുകൾ നീട്ടുക, തുടർന്ന് അവ അയവാക്കുക. കാൽവണ്ണയുടെ പിന്നിലെ പേശികളെ(calf muscles) മുറുകെ പിടിക്കുക, തുടർന്ന് അവയെ അയവുവരുത്തുക. നിങ്ങളുടെ കാലുകളുടെ മുകളിലെയും തുടകളിലെയും പേശികളെ പിരിമുറുക്കുക, അവ അയവാക്കുക. നിങ്ങളുടെ വയറിലെ പേശികൾ ഉള്ളിലേക്ക് വലിക്കുക, എന്നിട്ട് അവയെ അയവാക്കുക. തോളുകൾ പിന്നിലേക്ക് വലിക്കുക, എന്നിട്ട് അവയെ അയവാക്കുക. തോളുകൾ മുകളിലേക്കും താഴേക്കും താഴ്ത്തുക. ഇടത്തേക്ക് നോക്കുക, മുന്നോട്ട് നോക്കുക, വലത്തേക്ക് നോക്കുക, മുന്നോട്ട് നോക്കുക. ഇപ്പോൾ മുഖത്തെ പേശികളെ പിരിമുറുക്കുക എന്നിട്ട് അവയെ അയവാക്കുക. നിങ്ങളുടെ ശരീരം മുഴുവൻ അയവാകുന്നതായി അനുഭവപ്പെടുക – എല്ലാ പിരിമുറുക്കങ്ങളും ഇല്ലാതായി. നിങ്ങൾക്ക് സുഖം തോന്നുന്നു.”

ഘട്ടം 3: ഇപ്പോൾ നിങ്ങളുടെ ശ്വസനത്തെക്കുറിച്ച് ബോധവാന്മാരാകൂ. നിങ്ങളുടെ ശ്വാസകോശം നിറച്ച് ഒരു ദീർഘനിശ്വാസം എടുക്കുക. എന്നിട്ട് നിങ്ങളുടേതായ സമയമെടുത്ത്, പതുക്കെ ശ്വാസം വിടുക. നിങ്ങളുടെ കണ്ണുകൾ സൌമ്യമായി അടച്ചിരിക്കട്ടെ, നിങ്ങൾ ശ്വസിക്കുമ്പോൾ, ശുദ്ധമായ സുഖപ്പെടുത്തുന്ന ഊർജ്ജം സന്തോഷവും സ്നേഹവും സമാധാനവും നിറച്ചു നിങ്ങളുടെ ശരീരത്തിൽ പ്രവേശിക്കുന്നതായി സങ്കൽപ്പിക്കുക. നിങ്ങൾ ശ്വാസം വിടുമ്പോൾ, ദുഃഖം, ക്ഷീണം, കോപം, ശല്യം, ഭയം, വിരസത, അസൂയ അല്ലെങ്കിൽ മറ്റെന്തെങ്കിലും അസുഖകരമായ വികാരങ്ങൾ ശ്വാസത്തോടൊപ്പം പുറത്തേക്കു വിട്ട് നിങ്ങളെ സന്തോഷവാനും ആശങ്കകളിൽ നിന്നും മുക്തനാക്കുന്നു എന്ന് സങ്കൽപ്പിക്കുക . ഇത് 3 അല്ലെങ്കിൽ 4 തവണ ആവർത്തിക്കുക നിങ്ങളെ അസ്വസ്ഥമാക്കുന്ന കാര്യങ്ങൾ ഒന്നൊന്നായി ശ്വാസത്തോടോപ്പും പുറത്തേക്കു വിടുകയും, അകന്നുപോകുകയും ചെയ്യുന്നു.

ഘട്ടം 4: നിങ്ങളെ നിങ്ങൾ ആക്കുന്ന എല്ലാ കാര്യങ്ങളെയും കുറിച്ച് ചിന്തിക്കുക… നിങ്ങളുടെ ശരീരവും മനസ്സും നിർമ്മിക്കുന്ന എല്ലാ കാര്യങ്ങളും: നിങ്ങൾ കഴിക്കുന്ന ഭക്ഷണം… നിങ്ങൾ വായിക്കുന്ന കാര്യങ്ങൾ, ടിവിയിൽ കാണുന്നവ… നിങ്ങൾ കേൾക്കുന്ന കാര്യങ്ങൾ: സംഗീതം , മറ്റുള്ളവർ പറയുന്നവ, നിങ്ങൾ സ്വയം പറയുന്ന കാര്യങ്ങൾ. അവയെല്ലാം നല്ല കാര്യങ്ങളാണെന്ന് നിങ്ങൾ ശ്രദ്ധിക്കുന്നുണ്ടോ? നിങ്ങളെ സ്വയം പരിപാലിക്കുക, എന്തെന്നാൽ നിങ്ങൾ വിലപ്പെട്ടവരാണ്.

ഘട്ടം 5: ഇപ്പോൾ നിങ്ങളുടെ ശ്രദ്ധ ക്ലാസ് മുറിയിലേക്ക് കൊണ്ടുവരിക, വ്യായാമം പൂർത്തിയായതിനാൽ കണ്ണുകൾ തുറക്കുക, നിവരുക. നിങ്ങളുടെ അടുത്തുള്ള ആളെ നോക്കി പുഞ്ചിരിക്കുക, തീയതിയും സമയവും അവരോട് പറയുക.

(ഈ മൗനാചരണവ്യായാമങ്ങൾക്ക് ശേഷം വിദ്യാർത്ഥികൾ അവരുടെ അനുഭവങ്ങൾ പങ്കിടാൻ ആഗ്രഹിച്ചേക്കാം, ഇത് പ്രോത്സാഹിപ്പിക്കേണ്ടതാണ്, പ്രത്യേകിച്ചും അവർക്ക് എങ്ങനെ തോന്നുന്നുവെന്ന് ചോദിക്കുക. അവരുടെ അനുഭവത്തിന്റെ ചിത്രം വരയ്ക്കുന്നത് പോലുള്ള ചില ക്രിയാത്മക ജോലികൾ ചെയ്യാൻ ഇത് നല്ല സമയമാണ്.)

(ബിഎസ്എസ്ഇ ലിമിറ്റഡ് പ്രസിദ്ധീകരിച്ച ‘മനുഷ്യമൂല്യങ്ങളിലെ സത്യസായി വിദ്യാഭ്യാസം’ എന്നതിൽ നിന്ന് സ്വീകരിച്ചത്)

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു