ആഗ്രഹങ്ങൾക്ക് പരിധി

Print Friendly, PDF & Email
ആഗ്രഹങ്ങൾക്ക് പരിധി
സമ്പത്ത് പലതരത്തിലുണ്ടെന്നറിയാൻ

(ഗുരു കുത്തുകളിൽ(വിരാമങ്ങളിൽ) താൽക്കാലികമായി നിർത്തി, ഗദ്യരചന സാവധാനം വായിക്കുന്നു… നിങ്ങൾക്ക് വേണമെങ്കിൽ പശ്ചാത്തലത്തിൽ മൃദുവായ സംഗീതം ആവാം.)

ഘട്ടം 1: ഒന്നാമതായി, നിങ്ങളുടെ കസേരകളിൽ സുഖപ്രദമായ സ്ഥാനത്ത് ഇരിക്കുക. അല്ലെങ്കിൽ തറയിൽ സുഖാസനത്തിലോ പദ്‌മാസനത്തിലോ ഇരിക്കുക. നിങ്ങളുടെ പുറവും തലയും നിവർന്ന് നേരെയാണെന്നും ഉറപ്പാക്കുക. ഒരു ദീർഘശ്വാസം അകത്തേക്കെടുക്കുക. ശ്വാസം പുറത്തേക്കു ശാന്തമായി വിടുക. ഒന്നുകൂടി ആഴത്തിൽ ശ്വാസമെടുക്കുക… മറ്റൊന്ന്കൂടി…

ഘട്ടം 2: “ഇപ്പോൾ ശരീരത്തിലെ എല്ലാ പിരിമുറുക്കങ്ങളും അയവാക്കുക. നിങ്ങളുടെ കാൽവിരലുകൾ നീട്ടുക, തുടർന്ന് അവ അയവാക്കുക. കാൽവണ്ണയുടെ പിന്നിലെ പേശികളെ (calf muscles) മുറുകെ പിടിക്കുക, തുടർന്ന് അവയെ അയവുവരുത്തുക. നിങ്ങളുടെ കാലുകളുടെ മുകളിലെയും തുടകളിലെയും പേശികളെ പിരിമുറുക്കുക, അവ അയവാക്കുക. നിങ്ങളുടെ വയറിലെ പേശികൾ ഉള്ളിലേക്ക് വലിക്കുക, എന്നിട്ട് അവയെ അയവാക്കുക. തോളുകൾ പിന്നിലേക്ക് വലിക്കുക, എന്നിട്ട് അവയെ അയവാക്കുക. തോളുകൾ മുകളിലേക്കും താഴേക്കും താഴ്ത്തുക. ഇടത്തേക്ക് നോക്കുക, മുന്നോട്ട് നോക്കുക, വലത്തേക്ക് നോക്കുക, മുന്നോട്ട് നോക്കുക. ഇപ്പോൾ മുഖത്തെ പേശികളെ പിരിമുറുക്കുക എന്നിട്ട് അവയെ അയവാക്കുക. നിങ്ങളുടെ ശരീരം മുഴുവൻ അയവാകുന്നതായി അനുഭവപ്പെടുക – എല്ലാ പിരിമുറുക്കങ്ങളും ഇല്ലാതായി. നിങ്ങൾക്ക് സുഖം തോന്നുന്നു.”

ഘട്ടം 3: നിങ്ങൾ സംഗീതം കേൾക്കുമ്പോൾ.. സങ്കൽപ്പിക്കുക, നിങ്ങൾ നിങ്ങളുടെ പ്രിയപ്പെട്ട സ്ഥലത്ത് നടക്കുകയാണെന്ന്. ഇത് വളരെ മനോഹരമാണ്. പക്ഷികൾ പാടുന്നു, നിങ്ങൾക്ക് സന്തോഷവും സംതൃപ്തിയും തോന്നുന്നു. അതാ .. നീലാകാശം നോക്കൂ. എത്ര സ്ഥലമുണ്ട്. നിങ്ങൾ ആകാശം പോലെ വികസിക്കുകയും വലുതാകുകയും ചെയ്യുന്നതായി സങ്കൽപ്പിക്കുക. പ്രകാശത്തിന്റെയും സ്നേഹത്തിന്റെയും കിരണങ്ങൾ അയച്ചുകൊണ്ട് സൂര്യൻ ഭൂമിയിൽ എങ്ങനെ പ്രകാശിക്കുന്നു എന്ന് കാണുക. നിങ്ങൾക്ക് ചുറ്റുമുള്ള പ്രകൃതിയിലെ എല്ലാം എത്ര മനോഹരവും നിങ്ങൾക്ക് ആസ്വദിക്കാൻ സൌജന്യവുമാണ്. ഇതറിയുമ്പോൾ നിങ്ങൾക്കാവശ്യമായതെല്ലാം ഉണ്ട്.
നിങ്ങളുടെ ചുറ്റുമുള്ള ലോകത്തിലേക്ക് സ്നേഹത്തിന്റെയും സമാധാനത്തിന്റെയും കിരണങ്ങൾ അയയ്ക്കുക: ആളുകൾ… മൃഗങ്ങൾ… സസ്യങ്ങൾ… മത്സ്യങ്ങൾ… പാറകൾ. ഈ സ്നേഹവും സമാധാനവും എല്ലാവരിലേക്കും എല്ലാത്തിനും അയയ്ക്കുന്നത് നിങ്ങൾക്ക് സന്തോഷം നൽകുന്നു.

ഘട്ടം 4: ഇപ്പോൾ നിങ്ങളുടെ ശ്രദ്ധ ക്ലാസ് മുറിയിലേക്ക് കൊണ്ടുവരിക, വ്യായാമം പൂർത്തിയായതിനാൽ കണ്ണുകൾ തുറക്കുക, നിവരുക. നിങ്ങളുടെ അടുത്തുള്ള ആളെ നോക്കി പുഞ്ചിരിക്കുക.

(ബിഎസ്എസ്ഇ ലിമിറ്റഡ് പ്രസിദ്ധീകരിച്ച ‘മനുഷ്യമൂല്യങ്ങളിലെ സത്യസായി വിദ്യാഭ്യാസം’ എന്നതിൽ നിന്ന് സ്വീകരിച്ചത്

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു