സ്വാമിയുടെ ബാല്യകാലകഥകളും
അവിടുത്തെ പ്രേമത്തിന്റെ ദൃഷ്ടാന്തങ്ങളും
ബാലസത്യൻ സ്കൂളിൽ നിന്നു വീട്ടിൽ വരുമ്പോൾ, മറ്റു കുട്ടികളെപ്പോലെ, തന്നെ സ്കൂളിൽ പഠിപ്പിച്ച പാഠങ്ങളെപ്പറ്റി പറയാറില്ല. മറിച്ച്, തന്റെ ക്ലാസ്സിലെ കൂട്ടി കളേയും ചിലപ്പോൾ മുതിർന്നവരേയും താൻ പഠിപ്പിച്ച കാര്യങ്ങളായിരിക്കും പറയുന്നത്.
അഞ്ചിനും ഏഴിനും ഇടയിൽ വയസ്സുള്ള കൊച്ചുകുട്ടികൾ കളിക്കാനും ഭജന പാടാനുമായി സത്യന്റെ അടുക്കൽ വരുമായിരുന്നു. ഈ അവസരങ്ങളിൽ സത്യൻ അവരെസൽസ്വഭാവങ്ങൾ പഠിപ്പിക്കുമായിരുന്നു. സത്യൻ അവരോടു പറയും- “നിങ്ങളുടെ അമ്മ പ്രയാസങ്ങളും കഷ്ടത കളും സഹിച്ചുകൊണ്ടു നിങ്ങൾക്കു ജന്മം നൽകി.” നിങ്ങളുടെ അച്ഛൻ നിങ്ങളെ വളർത്തിക്കൊണ്ടു വന്നു. രണ്ടുപേരും വളരെ ത്യാഗങ്ങൾ നിങ്ങൾക്കുവേണ്ടി സഹിക്കുന്നു. അതിനാൽ മാതാപിതാക്കളെ സ്നേഹിച്ചും അനുസരിച്ചും സന്തുഷ്ടരാക്കണം, എല്ലാ സാഹചര്യത്തിലും സത്യത്തെ മുറുകെ പിടിക്കണം. മാതാപിതാക്കൾ നിങ്ങളെ ശിക്ഷിക്കുമെന്ന ഭയത്താൽ നിങ്ങളുടെ തെറ്റു കുറ്റങ്ങൾ മൂടിവെക്കരുത്. അവരങ്ങനെ ചെയ്യ്ട്ടസത്യത്തിന്റെ ശക്തി ആറ്റംബോംബിനെ ക്കാളും ഹൈഡ്രജൻ ബോംബിനെക്കാളും വലുതാണ്. സത്യത്തേക്കാൾ വലിയ ആയുധ മില്ല. എന്നാൽ സത്യം എങ്ങനെ പറയണമെന്ന് നിങ്ങൾ അറിയണം. മറ്റുള്ളവർക്ക വേദന വരുത്താതെ ബുദ്ധിമുട്ടിക്കാതെ സന്തോഷം തോന്നിപ്പിക്കുമാറ് സത്യം പറയണം. കുട്ടികൾ വലുതായപ്പോൾ, സദാചാരം എന്താണെന്നു ചോദിക്കുമായിരുന്നു. സത്യൻ അവരോടു പറയും- “ദുഃസ്വ ഭാ വങ്ങളായ കോപം, അസൂയ മുതലായവ”, ഉപേക്ഷിക്കണം. സ്നേഹം വളർത്തണം. സ്നേഹം ജീവശ്വാസം പോലെയാകണം, സ്നേഹം കൊണ്ടു ലോകം മുഴുവൻ കീഴടക്കാൻ കഴിയുമെന്നറിയണം. മോഷ്ടിക്കരുത്.
ഭക്ഷണത്തിനോ പുസ്തകത്തിനോ പേനയ്ക്കോ ആവശ്യം വന്നാൽ സഹപാഠികളോടു ചോദിച്ചെടുക്കണം, ഒരിക്കലും അവരുടെ അറിവു കൂടാതെ അവരുടെ സാധനങ്ങ്ൾ ഒന്നും എടുക്കരുതു.
കുട്ടികളോട് അപാരമായ സ്നേഹമാണ് സ്വാമിക്ക് ഉണ്ടായിരുന്നത്. കുട്ടികളും സ്വാമിയേ ഹൃദയപൂർവ്വം സ്നേഹിച്ചിരുന്നു. കേശണ്ണ, രംഗണ്ണ, സുബ്ബണ്ണ, രാമണ്ണ മു ലായവരുടെ പരസ്പരമുള്ള സംസാരത്തിൽ നിന്ന് അത് വ്യക്തമായിരുന്നു. രാ ജു വിന്റെ വാക്കുകൾ മധുരമേറിയതാണ്, എനിക്കവനെ വളരെ ഇഷ്ടമാണ്’ എന്ന് ഒരു കുട്ടി പറയുമ്പോൾ മറ്റൊരുത്തൻ പറയും “നിനക്കുമാത്രമല്ല. എനിക്കും അവനെ ഇ ഷ്ട മല്ലേ!” . മറ്റൊരു കുട്ടി പറയും “രാജു ഞങ്ങളോട് വളരെ നല്ല കാര്യങ്ങൾ പറയുന്നു. അവയിൽ ഒന്നുരണ്ടെണ്ണമെങ്കിലും നമുക്കു സ്വഭാവത്തിൽ വരുത്തേണ്ടതല്ലേ “കേശണ്ണ പറഞ്ഞു. “അമ്മയും അച്ഛനും ജീവിക്കുന്ന ദൈവംതന്നെയാണ്. മറ്റൊരുത്തൻ പറഞ്ഞു “ഞാൻ ഇപ്പോൾ സത്യം മാത്രമേ എപ്പോഴും പറയാറുള്ളൂ.
ആദ്യം മുതൽക്കുതന്നെ സ്വാമി വിവിധ ജാതിമത വിഭാഗങ്ങളുടെ സംബന്ധിച്ചു പറഞ്ഞിരുന്നു. പുട്ടപർത്തി ഗ്രാമത്തിൽ ധാരാളം മുസ്ലീങ്ങളുണ്ടായിരുന്നു. അവർ മുഹറം പെരുന്നാൾ ആഘോഷിച്ചിരുന്നു. സത്യൻ കുട്ടികളോടു പറയും “സദാചാരമാണ് മതപരമായ അനുഷ്ഠാനത്തെക്കാൾ പ്രധാനം. സദാചാരം നമ്മുടെ ജീവിതത്തിന്റെ ശക്തിയാണ്. അതുകൊണ്ട്. മതപരമായ ഭിന്നതകൾ പാടില്ല. എല്ലാവരു മായും സൗഹൃദം വേണം, മുഹറം ആഘോഷത്തിൽ പങ്കുകൊള്ളണം.” ഒരു ദിവസം ഗംഗണ്ണ എന്ന ഹരിജനബാലൻ (ഇപ്പോൾ 90 വയസ്സ്, മകന് പ്രശാന്തി നിലയത്തിലെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസിൽ ജോലി) സത്യം തന്റെ വീട്ടിലേയ്ക്ക് ഉച്ചഭക്ഷണത്തിന് ക്ഷണിച്ചു. സത്യന്റെ വളർത്തമ്മ പോലുള്ള സുബ്ബമ്മ കൂടെപോയി. ബ്രാഹ്മണസ്ത്രീ യായ സുബ്ബമ്മയെ കണ്ടപ്പോൾ ഗംഗണ്ണ അല്പം ഭയന്നു. എന്നാൽ സത്യൻ പറഞ്ഞു “നീ ഇങ്ങനെയാവരുത്, ഭേദചിന്ത ഉപേക്ഷിക്കുക. ഐക്യത്തോടെ സന്തോഷമായി ജീവിക്കുക.
ഒരു ജാതിയെ ഉള്ളു – മനുഷ്യജാതി, ഒരു മതമെയുള്ളൂ. -മനുഷ്യമതം, പട്ടണത്ത് ഒരു പ്രൈമറി സ്കൂളിൽ സത്യൻ ചേർന്നു. ഹൈസ്കൂളിൽ ചേരണമെങ്കിൽ കുട്ടികൾ ഇ.എസ്.എൽ.സി. പാസ്സാവണം. ഈ പരീക്ഷ പെനുഗുണ്ടയിലാണ് നടത്തിയിരുന്നത്. ആ കാലത്ത് പെനുഗുണ്ടയിൽ റെയിൽവെ വന്നപ്പോൾ ഗ്രാമീണർ അത്ഭുതത്തോടെ പറയും, “ഒരു കണ്ണു മാത്രമുള്ള പാമ്പുപോലുള്ള നീണ്ട സാധനം റെയിലിൽ കൂടി ഇഴഞ്ഞുപോകുന്നു” എന്ന്.
ഗ്രാമീണർക്ക് അക്കാലത്ത് ബുക്ക പട്ടണത്തുനിന്ന് പെനു ഗുണ്ടയിലേയ്ക്ക് യാത്രചെ യ്യുന്നതു അമേരിക്കയ്യിലേയ് ക്കോ റഷ്യയിലേയ്ക്കോപോകുന്ന പോലെയായിരുന്നു. ഭക്ഷണം കൊണ്ടുപോകാനുള്ള ടിഫിൻ കരിയർ അന്നു ഗ്രാമ ത്തിൽ ലഭ്യമല്ലാതിരുന്നതിനാൽ സത്യന് സ്കൂളിൽ പോകുമ്പോൾ ഭക്ഷണം, ഈശ്വരാമ്മ തു ണിക്കഷണത്തിൽ കെട്ടിയാണ് കൊടുത്തയച്ചിരുന്നത്. സത്യൻ മറ്റു കുട്ടികളുമൊത്തു പോകുമ്പോൾ മാതാപിതാക്കൾ കരയുമായിരുന്നു. കാളവണ്ടിയി ലായിരുന്നു യാത്ര. എട്ടുകൂട്ടികൾക്ക് ഒരു ടീച്ചർ മേൽനോട്ടത്തിന് കൂടെ ഉണ്ടായിരിക്കും. റോഡാണെങ്കിൽ കുണ്ടും കുഴിയും നിറഞ്ഞത്. വലിയ കുഴികളുള്ള ഭാഗത്ത് കുട്ടികൾ വണ്ടിയിൽ നിന്നിറങ്ങി നടക്കും. ഇങ്ങിനെ പെനുഗുണ്ടയിലേയ്ക്കുള്ള 31/2 കിലോ മീറ്റർ ദൂരം പോകാൻ രാവിലെ 5 മണിമുതൽ 8 മണിവരെ സമയം വേണ്ടിയിരുന്നു.
ഒരു സൗകര്യവും സുഖവും താമസത്തിനൊരിടവും അവിടെ ഉണ്ടായിരുന്നില്ല. അതു കൊണ്ട് അവർ പട്ടണത്തിനുപുറത്ത് മൂന്നു ദിവസം താമസിക്കേണ്ടി വന്നു. നിത്യവും സത്യനാണ് പ്രാതൽ, ഉച്ചഭക്ഷണം, അത്താഴം എന്നിവ എല്ലാവർക്കും പാകം ചെയ്തിരുന്നത്. സത്യൻ മാത്രമാണ് ഇ.എസ്.എൽ.സി.
പരീക്ഷ എഴുതി പാസ്സായത്. മറ്റുകുട്ടികൾക്ക് യാത്രാക്ഷീണവും പരീക്ഷാരീതിയും മൂലം നന്നായി എഴുതാൻ പററിയില്ല . സത്യൻ മാത്രമാണ് ഒന്നാം ക്ലാസ്സായി പാസ്സായത്. നാട്ടുകാർ അറിഞ്ഞപ്പോൾ അവർ സത്യനെ ഒരു കാളവണ്ടിയിൽ കയറ്റി ഘോഷയാത്രപോലെ ഗ്രാമം ചുറ്റി.
സത്യൻ ഇപ്പോൾ കമലാപുരത്തുള്ള ഹൈസ്കൂളിൽ ചേരുകയും ജ്യേഷ്ഠൻ ശേഷമ്മരാ ജുവിന്റെ വീട്ടിൽ താമസിക്കാനും തുടങ്ങി. അവിടെ കുടിവെള്ളത്തിനു വളരെ ക്ഷാമമായിരുന്നു. വെള്ളം കോരി കൊണ്ടുവരാനും പ്രയാസമായിരുന്നു. സത്യം ഒരു കിലോമീറ്റർ ദൂരത്തുള്ള കിണറ്റിൽ നിന്ന് വലിയ മൺകുടങ്ങളിൽ വെള്ളം നിറച്ച ദിവസത്തിൽ പല പ്രാവശ്യം വീട്ടിൽ കൊണ്ടു വന്നിരുന്നു. മാവിലെ 9 മണിക്ക് സ്കൂളിൽ പോകുന്നതുവരെ ഇതായിരുന്നു പണി. തലേദിവസം വെള്ളത്തിലിട്ടുവെച്ച് ചോറായിരുന്നു രാവിലത്തെ ഭക്ഷണം. സത്യൻ ഈ വെള്ളച്ചോറ് ധ്യതിയിൽ കഴിച്ച് സ്കൂളിലേക്ക് ഓടും.
സ്കൂളിൽ മൂന്നു കുട്ടികൾക്ക് ഇരിക്കുന്ന ഒരു ബെഞ്ചിൽ രണ്ടുകുട്ടികളുടെ നടുവിലായി സത്യൻ ഇരിക്കും രമേഷും സുരേഷുമായിരുന്നു ബഞ്ചിൽ കൂടെ ഇരുന്നിരുന്നത്. ഡ്രിൽ ടീച്ചർ അപ്പോൾ സ്കൗട്ട് പ്രസ്ഥാനം തുടങ്ങി. എല്ലാ കുട്ടികളും സ്കൗട്ടിൽ ചേരണമെന്നും കാക്കി ട്രൗ സറും ഷർട്ടും ബാഡ്ജും ധരിച്ച് അടുത്ത ആഴ്ച മുതൽ വരണമെന്നും ടീച്ചർ ഉത്തരവിട്ടു. സ്കൗട്ടു കുട്ടികൾ പുഷ്പഗിരിയിൽ വെച്ചു.
നടക്കുന്ന വാർഷികാഘോഷത്തിൽ പങ്കെടുത്ത് സേവനം നടത്തണമെന്നും നിബന്ധനയുണ്ടായിരുന്നു. സത്യന്റെ കൈവശം ഒറ്റ പൈസയില്ല. രാജു കുടുംബം ഒരു വലിയ കൂട്ടുകുടുംബ മായിരുന്നതിനാൽ വെങ്കപ്പ രാജുവിന് അധികം ചെലവിടാൻ കഴിഞ്ഞിരുന്നില്ല.
സ്കൂളിൽ ചേർന്നപ്പോൾ അച്ഛൻ രണ്ടണ കൊടുത്തിരുന്നത്. ആറുമാസമായപ്പോഴേയ്ക്കും തീർന്നു പോയി. അക്കാലത്ത് രണ്ടണയ്ക്ക്പ ലതും ചെയ്യാൻ കഴിയുമായിരുന്നു. ക്ലാസ്സിലെ മോണിറ്ററും സ്കൗട്ട് ഗ്രൂപ്പിന്റെ ലീഡറും സത്യനായിരുന്നതിനാൽ പുഷ്പഗിരിക്ക് പോകാതെ തരമില്ലായിരുന്നു. ഇത്എങ്ങനെ കഴിയുമെന്ന് സത്യൻ അത്ഭുതപ്പെട്ടു.
ഇന്നത്തെ കുട്ടികളെപ്പോലെ സത്യന് ഡസൻ കണക്കിന് വസ്ത്രങ്ങൾ ഉണ്ടാ യിരുന്നില്ല. ഒരു ഷർട്ടും ട്രൗസറും മാത്രമേ ഉണ്ടായിരുന്നുള്ളൂ. അത് ശ്രദ്ധയോടെ സൂക്ഷിക്കുകയും ചെയ്തിരുന്നു. സ്കൂൾ വിട്ടു വന്നുകഴിഞ്ഞാൽ വസ്ത്രങ്ങളെല്ലാം മാറ്റി, ഒരു തോർത്തു ചുറ്റി, കഴുകി, ഉണങ്ങാനിടും. പിന്നീട്, ഒരു പിച്ചള പ്പാത്രത്തിൽ ചൂടുകരിയിട്ട് അതുകൊണ്ട് തേച്ച് ഒരു ഭാരമുള്ള പെട്ടിക്കുതാഴെ ചുളിവു പോകാൻ മടക്കി വെയ്ക്കും. സത്യന്റെ വസ്ത്രങ്ങൾ എപ്പോഴും വൃത്തിയുള്ളതായിരിക്കും.
ഒരു സെറ്റു വസ്ത്രം കൊണ്ട് ഒരു കൊല്ലം കഴിക്കും തനിക്ക് ഒരു ജോഡി വസ്ത്രമേ ഉള്ളൂവെന്നും സ്കൗട്ട് യൂണിഫോം വാങ്ങാൻ പണമില്ലെന്നും ടീച്ചറോട് സത്യൻ പറഞ്ഞില്ല. കാരണം, അതു തന്റെ കുടുംബ യശസ്സിനെ ബാധിക്കുമല്ലോ എന്ന ചിന്തയായിരുന്നു. അതിനാൽ പോകേണ്ടായെന്ന് സത്യൻ തീരുമാനിച്ചു. സ്കൗട്ട് ഗ്രൂപ്പിന്റെ കൂടെ സത്യൻ പോകുന്നില്ലെന്നുള്ള വിവരം രമേശൻ മണത്തറിഞ്ഞു.
മേശൻ അവന്റെ അച്ഛനോടു ചെന്നു പറഞ്ഞു: “അച്ഛാ, സ്കൗട്ട് യൂണിഫോം എനിക്ക് വളരെ ഇഷ്ടമായി. രണ്ടു സെറ്റ് വാങ്ങിത്തരണം”. രണ്ടുദിവസം കഴിഞ്ഞപ്പോൾ രമേശൻ തന്റെ കയ്യിൽ കൂടുതലുള്ള ഒരു സെറ്റ് യൂണിഫോം ഒരു പൊതിയിലാക്കി, രാജു, നീ ഇതു സ്വീകരിക്കണം. അല്ലെങ്കിൽ എനിക്ക് ജീവിക്കാൻ തന്നെ വിഷമാകും’ എന്ന ഒരു കത്തോടെ, സത്യന്റെ മേശയിൽ വെച്ചു. സത്യൻ ഈ കത്ത് കണ്ടപ്പോൾ കീറിക്കളഞ്ഞ് ഇപ്രകാരം മറുപടി കൊടുത്തു. “നിനക്ക് എന്റെ ചങ്ങാത്തം വേണമെങ്കിൽ ഇങ്ങനെയൊരു സമ്മാനം സ്വീകരിക്കണമെന്ന് പറയുന്നത് ശരിയല്ല. അത് നമ്മുടെ സുഹൃദ്ബന്ധത്തെ നശിപ്പിക്കും. നിനക്ക് എന്റെ ചങ്ങാതിയായിരിക്കണമെങ്കിൽ, സഹോദരസ്നേഹം വേണമെങ്കിൽ ഇത്തരം സമ്മാനങ്ങൾ നൽകരുത്. ചങ്ങാത്തം ഹൃദയങ്ങൾ തമ്മിലുള്ള ബന്ധമാണ്. സമ്മാനം കൊടുത്താൽ അതിന്റെ വിശുദ്ധി നശിക്കും. രമേശന് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. യൂണിഫോം തിരിച്ചെടുത്തു. ഇനി പുഷ്പഗിരിയിലേയ്ക്കു പോകാൻ മൂന്നുദിവസമേ ബാക്കിയുള്ളു. എല്ലാ കുട്ടികളും പറഞ്ഞു. “രാജു നീ വരുന്നില്ലെങ്കിൽ ഞങ്ങളും പോകുന്നില്ല.”
ഇപ്രകാരം സത്യനുമേൽ സമ്മർദ്ദം ഉ ണ്ടായി. ഓരോ കുട്ടിയും ബസ്സുകൂലിക്കായി 12 രൂപയും മറ്റു ചില്ലറ ചെലവുകൾക്കായി 2 രൂപയും അങ്ങനെ ആകെ 12 രൂപ കൊടുക്കണം. ഭക്ഷണം കുട്ടികൾ സ്വയം കരുതണം. സത്യന്റെ കൈവശം 12 രൂപ ഇല്ലാതിരുന്നതിനാൽ മറ്റു കുട്ടികൾക്കൊപ്പം പോകുന്ന പ്രശ്നമേ ഉണ്ടായിരുന്നില്ല. തനിക്ക് വയറ്റിൽ വേദനയുണ്ടെന്ന് സത്യൻ നടിച്ചു. അതിനാൽ സത്യനെ കൂട്ടാതെ കുട്ടികളും അധ്യാപകരും പോയി. അവരെല്ലാം പോയപ്പോൾ, തന്റെ സ്കൂൾ പുസ്തകങ്ങളെല്ലാം വിറ്റുകിട്ടുന്ന കാശു മായി പുഷ്പഗിരിക്ക് നടന്നുപോയാലോ എന്ന ഒരു ചിന്ത സത്യന്റെ മനസ്സിൽ ഉദിച്ചു. സത്യന്റെ ടെക്സ്റ്റ് പുസ്തകങ്ങളെല്ലാം പുത്തൻ പോലെ തോന്നും.
കാരണം, അവ തുറക്കുകപോലും ചെയ്തിട്ടില്ലായിരുന്നു. ക്ലാസ്സിൽ ചേർന്ന ഒരു നിർധന ഹരിജൻ കുട്ടിയെ സത്യന് അറിയാമായിരുന്നു. ആ കുട്ടിയുടെ അടുത്തുചെന്ന് സത്യൻ പറഞ്ഞു. തന്റെ പുസ്തകങ്ങളെല്ലാം പകുതിവിലയ്ക്ക് തരാമെന്ന്, പകുതി വില പോലും കൊടുക്കാൻ വിഷമം കാണിച്ചഹരിജൻ ബാലനോട് സത്യൻ പറഞ്ഞു, “സാരമില്ല. നീ കൂടുതൽ തരേണ്ട. 5 രൂപ മാത്രം തന്നാൽ മതി” ബസ്സുകൂലി ഒഴിവാക്കിയതുകൊണ്ട് ഭക്ഷണത്തിനുമാത്രം ഈ തുക മതിയാവുമെന്ന് സത്യൻ വിചാരിച്ചു. പാരിജൻ ബാലന് സന്തോഷമായി നോട്ടുകൾ അന്ന് കിട്ടാനില്ലാതിരുന്നതുകൊണ്ട് ചില്ലറ നാണയങ്ങ ളായാണ് പുസ്തകവില ആയി സത്യന് കൊടുത്തത്. നാണയങ്ങളെല്ലാം സത്യൻ ഒരു കീറത്തുണിയിൽ പൊതിഞ്ഞ് മുരുക്കിക്കെട്ടിയപ്പോൾ തുണിപൊട്ടി ചില്ലറയെല്ലാം ചിന്നി ച്ചിതറി താഴെ വീണു.ഒച്ച കേട്ടപ്പോൾ വീട്ടമ്മ വന്ന് “നീ ഈ പണം ഇവിടെ നിന്ന് കട്ടതാണ്” എന്ന് വഴക്കുപറഞ്ഞു. സത്യൻ പറഞ്ഞതൊന്നും വീട്ടമ്മ വിശ്വസിക്കാതെ യായപ്പോൾ ഹരിജൻ ബാലനെ തെളിവിനായി അവിടെ കൊണ്ടുവരാമെന്നു പറഞ്ഞു. എന്നിട്ടും വീട്ടമ്മയ്ക്ക് വിശ്വാസമായില്ല. അവർ സത്യന് കുറേ അടികൊടുത്തു. “നീ ഇവിടുന്ന് ഈ പണം കട്ടതായതുകൊണ്ട് അതിന്റെ ശിക്ഷയായി ഇനി ഭ ക്ഷണം ഇവിടെ തരില്ല”, അവൾ പറഞ്ഞു. സത്യന് സങ്കടമായി. വീട്ടിൽ നിന്ന് ഭക്ഷണം കഴിക്കാത്ത വിവരം പുറത്തറിഞ്ഞാൽ അത് കുടുംബയശസ്സിനെ ബാധിക്കും. കുടുംബത്തിന്റെ സൽപ്പേരിന് ദോഷം വരാതിരിക്കാൻ സത്യൻ ഉടനെ പുഷ്പഗിരിയിലേയ്ക്കുള്ള 9നാഴിക ദൂരം നടന്നുപോകാൻ ഇറങ്ങി.
കടുത്ത വേനൽക്കാലമായിരുന്നു. കുടിവെള്ളത്തിനു ക്ഷാമവും. സത്യന് നല്ല ദാഹമുണ്ടായിരുന്നു. കന്നുകാലികളെ കുളിപ്പിക്കുന്ന കുളത്തിൽ നിന്ന് അഴുക്കുവെള്ളം അല്പം കൂടിച്ച് സത്യൻ ദാഹം തീർത്തു. പുഷ്പഗിരിയിലെത്തി കൂട്ടുകാരുമായി സത്യൻ ചേർന്നു. അവർക്കു കൊടുത്തിട്ടു ള്ള ജോലിയിൽ സത്യൻ പൂർണ്ണഹൃദയത്തോടെ മുഴുകി. നിസ്വാർത്ഥസേവനത്തെ ക്കുറിച്ച് മറ്റുള്ളവർക്ക് ആവേശം പകർന്നു. കഴിഞ്ഞ മൂന്നുദിവസങ്ങളിൽ സത്യൻ ഒന്നും തന്നെ ഭക്ഷിച്ചിട്ടില്ല. ആർക്കും അത് അറിയില്ലായിരുന്നു. എന്നാൽ രമേശൻ എങ്ങനെയോ അത് മണത്തറിഞ്ഞു. മറ്റുള്ളവർ അറിയുന്നത് സത്യന് ഇഷ്ടമല്ലെന്ന് അറിയാവുന്നതുകൊണ്ട് രമേശൻ പെട്ടെന്ന് ഒരു ദോശയും മറ്റു ചില ഭോ ജ്യവസ്തുക്കളും സത്യന് കൊടുത്തു. ഇങ്ങനെയാണ് സത്യൻ ബാക്കിദിവസങ്ങൾ കഴിച്ചത്. തിരിച്ചുപോരേണ്ട സമയമായപ്പോൾ സത്യൻ രമേശനോട് ഒരണ കടം ചോദിച്ചു. ഈ കാശുകൊണ്ട് സത്യൻ കുറച്ചു പഴങ്ങളും പൂക്കും വീട്ടിലേയ്ക്കായി വാങ്ങി 9 മൈൽ ദൂരം തിരിച്ചുനടന്നു.
കഴിഞ്ഞ 8ദിവസങ്ങൾ സത്യൻ വീട്ടിൽ ഇല്ലാതിരുന്നതിനാൽ വീട്ടിലേയ്ക്കാവശ്യമായ വെള്ളം കൊണ്ടുവരാൻ ആരും ഉണ്ടായിരുന്നില്ല. 8ദിവസം രവള്ളം കിട്ടാതിരുന്നതു കൊണ്ട് വീട്ടിൽ വലിയ പ്രയാസം ഉണ്ടായിരുന്നു. ഇതിനുപുറമെ സത്യനെക്കുറിച്ച കുറേ പരാതികൾ ശേഷമ്മരാജുവിനോട് പറയാൻ കുടുംബനാഥയ്ക്ക് ഉണ്ടായിരുന്നു. സത്യൻ വീട്ടിലെത്തിയപ്പോൾ ശേഷമരാജുവിന്റെ കോപാഗ്നി ആളിക്കത്തി അയാൾ അപ്പോൾ ഒരു നോട്ടുബുക്കിൽ വരയിട്ടുകൊണ്ടിരിക്കുകയായിരുന്നു.
വരയ്ക്കാൻ ഉപയോഗിച്ചിരുന്ന റൂൾ വടിയെടുത്ത് സത്യന്റെ വിരലുകളിൽ അടിച്ച. റൂൾ വടി പല കഷണങ്ങളായി ഒടിഞ്ഞു താഴെവീണു. ചില അയൽക്കാർ ഈ വിവരമറിഞ്ഞ്, വെങ്കപ്പരാജു കമലാപുരത്തു വന്നപ്പോൾ പറഞ്ഞു.
അച്ഛൻ സത്യനെ ഒറ്റ യ്ക്കുവിളിച്ച് കയ്യിൽ കെട്ടിയിരിക്കുന്നതും നീരുവന്ന് വീർത്തിരിക്കുന്നതും എന്താണെന്നു ചോദിച്ചു. അദ്ദേഹം സത്യനോടു പറഞ്ഞു പുട്ടപർത്തി വീട്ടിലേയ്ക്കു പോരാൻ. അവിടെ ജീവിതം ഇത്രയും ദുസ്സഹമായിരി ക്കില്ലെന്നും പറഞ്ഞു.
സത്യൻ സ്നേഹത്തോടെ പറഞ്ഞു. “ഇവിടത്തെ മൂത്ത മകൻ ഈയിടെ മരിച്ചതുകൊണ്ട് എന്റെ ആവശ്യം ഇപ്പോൾ ഈ വീട്ടിൽ ഉണ്ട് മാത്രമല്ല ഉടനെ ഞാൻ ഇവിടെനിന്ന് തിരിച്ചുപോന്നാൽ നാട്ടുകാർ വല്ലതും പറയും. അതു നമ്മുടെ കുടുംബത്തിന്റെ സൽപ്പേരിനെ ബാധിക്കും. പുട്ടപർത്തിക്ക് താമസിയാതെ വരാമെന്ന് സത്യൻ വാക്കുകൊടുത്തു.
കുട്ടികളോട് ഇപ്പോഴും അവരുടെ വീടിന്റെ സൽപ്പേരിനെ ബാധിക്കുന്ന ഒന്നും പുറത്തുപറയരുതെന്ന് സ്വാമി ഉപദേശിക്കാറുണ്ട്.
വീട്ടിലേയ്ക്ക് (പുട്ടപർത്തിയിലേയ്ക്ക് ചെന്നപ്പോൾ സത്യന്റെ ഇടത്തെ തോളിൽ കരുവാളിച്ച വടു കാണുന്നതെന്താണെന്ന് ഈശ്വറാംബ തിരക്കി. എങ്ങനെ അതു വന്നു വെന്ന് തനിക്ക് അറിയില്ലായെന്ന് സത്യൻ ചിരിച്ചുകൊണ്ട് പറഞ്ഞു. നിർബന്ധിച്ചപ്പോൾ സത്യൻ പറഞ്ഞു.
ഒരു പക്ഷേ വെള്ളം പൂമന്നു കൊണ്ടുവരുന്ന കാവ് തോളിൽ ഇരുന്ന തിന്റെ അടയാളമായിരിക്കാമെന്ന്., അമ്മേ അതെന്റെ കടമയാണ്.
എത്രകാലം വിഷാംശം കലർന്ന പൊട്ടവെള്ളം കുട്ടികൾ കൂടിക്കും ഞാൻ ജീവനു വേണ്ടിയുള്ള വെള്ളം സസന്തോഷം ചുമക്കുന്നു. ഈ ഒരു സേവനത്തിനാണ് ഞാൻ വന്നിട്ടുള്ളത്.”