സത്യനാരായണൻ – കവിയും അഭിനേതാവും നർത്തകനും
സത്യനാരായണൻ – കവിയും അഭിനേതാവും നർത്തകനും
കവിതയെഴുതാൻ സത്യന് നല്ല കഴിവുണ്ടായിരുന്നു. കച്ചവടക്കാർ സത്യന്റെ കിലുക്കാം കവിതകൾ എഴുതാനുള്ള സാമർത്ഥ്യത്തെ തങ്ങളുടെ ചരക്കിന്റെ പരസ്യത്തി നായി ഉപയോഗിച്ചു. ആകർഷണീയമായ ഈ കവിതകൾ കുട്ടികൾ ചുറുചുറുക്കോടെ പാടുമ്പോൾ സാധനങ്ങൾ ചൂടപ്പം പോലെ വിറ്റഴിഞ്ഞിരുന്നു. സത്യന്റെ കവിതകൾക്ക് അങ്ങനെ നല്ലപോലെ ആവശ്യക്കാർ ഉണ്ടായിരുന്നു.
സത്യന്റെ കുറെ കവിതകൾ സമൂഹത്തിൽ പരിവർത്തനം വരാൻ ഉണ്ടാക്കിയ താണ്. ഉദാഹരണത്തിന്, ഗ്രാമത്തിലെ കണക്കു സൂക്ഷിപ്പുകാരനായിരുന്ന കർണ൦ ധാരാളം സ്വത്തുസമ്പാദിച്ചിരുന്നു. അയാൾക്ക് അനാവശ്യമായ സ്വഭാവങ്ങളും അസാന്മാർഗ്ഗിക പ്രവൃത്തികൾ ചെയ്യലും ഉണ്ടായിരുന്നു. ഹിറ്റ്ലറിന്റേതുപോലുള്ള മീശ ഉണ്ടായിരുന്നു. പരമ്പരാഗതമായ വസ്ത്രങ്ങൾ ധരിക്കാതെ വിലകൂടിയ സിൽക്കു വസ്ത്രങ്ങൾ ധരിച്ച് തിളങ്ങുന്ന ചെയിനോടുകൂടിയ സ്വർണ്ണ നിറമുള്ള വാച്ചും കെട്ടി മിനുങ്ങിനടക്കുമായിരുന്നു.
ഒരു ദിവസം സുബ്രമ്മ സത്യനോടു ചിരിച്ചുകൊണ്ടുപറഞ്ഞു “രാജു നീ ധാരാളം പേർക്ക് ഉപദേശം നൽകുന്നു. എന്റെ ഭർത്താവ് (കർണ൦) തെറ്റായ മാർഗ്ഗത്തിലാണ്. നീ എന്തുകൊണ്ട് അയാളെ നേർവഴിക്കാക്കുന്നില്ല”. കാരണം, വീട്ടുമുറ്റത്തുള്ള തുളസി ത്തറയിൽ സന്ധ്യാസമയത്ത് ദിവസവും ഇരിക്കാറുണ്ട്. എല്ലാവർക്കും ഇഷ്ടമാകുന്ന രാഗത്തിൽ സത്യൻ ഒരു രാഗം ഉണ്ടാക്കി കുട്ടികളെ പഠിപ്പിച്ചു. കർണ ത്തിന്റെ വീട്ടിന്റെ മുന്നിലൂടെ കുട്ടികൾ പാടിപ്പോകും. പാട്ടിന്റെ ആശയം ഇപ്രകാരമായിരുന്നു- “ഇക്കാലത്തെ സ്ത്രീപുരുഷന്മാർക്കെന്തുപറ്റി. പുരുഷന്മാർ ഇടംകൈയ്യിൽ തോൽ നാട ചുറ്റി അഹങ്കാരികളാവുന്നു. സ്ത്രീപുരുഷന്മാരുടെ വസ്ത്രങ്ങളെപ്പറ്റിയോ, ബാഹ്യാവസ്ഥയെപ്പറ്റിയോ അഭിമാനപൂർവ്വം ഒന്നും പറയാൻ പറ്റില്ല. ഒരുവൻ അസാന്മാർഗികത മാറ്റുന്നില്ലെങ്കിൽ സമൂഹം അവനെ പുറംതള്ളും.”ചങാതികൾ ചെരിപ്പു കൊണ്ടടിക്കും” അവസാനിക്കുന്നത് ഗാനം ഹിറ്റ്ലർ മീശ കർണ൦ മനസ്സിലായി. അതുതന്നെക്കുറിച്ചാണെന്ന് അയാൾ എഴുന്നേറ്റു. വീട്ടിനുള്ളിലേയ്ക്ക പോയി. പിന്നീട് അയാൾ കുട്ടികളെ വിളിപ്പിച്ച് ആരാണ് പാട്ടെഴുതിയത് എന്നു ചോദിച്ചു. “രാജു എഴുതി” എന്ന കുട്ടികൾ ചുട്ട മറുപടി കൊടുത്തു. കർണ൦ ത്തിനറിയാമായിരുന്നു. ഈ നാടകത്തിനു പിന്നിൽ സത്യനാണെന്ന്. അടുത്തദിവസം അയാൾ സത്യനെ വിളിച്ച് പറഞ്ഞു. “രാജു, ഇത്തരം ഗാനങ്ങൾ കുട്ടികളെ പഠിപ്പിക്കരുത്. സത്യൻ പറഞ്ഞു. “സർ, നിങ്ങൾ ഈ ഗ്രാമത്തിന്റെ തലവനാണ്. മീശ വടിച്ചുകളഞ്ഞ കർണ൦ കൊടുത്തു, ഭാവിയിൽ നല്ലവനായി ജീവിച്ചോളാമെന്ന്. സത്യനും ഉറപ്പുകൊടുത്തു ഇനി ഉപദ്രവം ഉണ്ടാക്കില്ലെന്ന് സുബ്ബമ്മ അത്യധികം സന്തോഷിച്ചു .
സവിശേഷമായ കവിത ചമയ്ക്കുവാനുള്ള സത്യന്റെ കഴിവിന്റെ രസകരമായ മറ്റൊരു സംഭവം – സ്വാതന്ത്ര്യസമരം നടന്നിരുന്ന അക്കാലത്ത് പലയിടത്തും മീറ്റിങ്ങു കൾ സംഘടിപ്പിച്ചിരുന്നു. ബ്രിട്ടീഷ് പോലീസുകാർ യോഗസ്ഥലത്തു വന്ന് തടസ്സപ്പെടുത്തു മായിരുന്നു. രണ്ടു കോൺഗ്രസ്സുകാർ സത്യന്റെ അടുത്തു വന്ന് പറഞ്ഞു, “നീ ഇഷ്ടം പോലെ എഴുതു. ഇന്നത്തെ പരിസ്ഥിതിയെപ്പറ്റി നിന്റെ യുക്തം പോലെ എഴുതു. ഈ കവിത ഞങ്ങൾ ബുക്ക പട്ടണത്തു നടക്കുന്ന യോഗത്തിൽ പാടും. സത്യൻ അങ്ങനെ കവിതകൾ എഴുതി. കോൺഗ്രസ്സുകാർ കവിത എടുത്തു എന്നുമാത്രമല്ല, സത്യനേയും കൊണ്ടുപോയി. അവർ സത്യനെ പെൺവേഷം കെട്ടിച്ചു സാരിയുടുപ്പിച്ചു. ഒരു പാവ കുട്ടിയേയും ഊഞ്ഞാൽ തൊട്ടിലിൽ വെച്ചുകൊടുത്തു. സത്യൻ സ്റ്റേജിൽ കയറി കുട്ടിയെ ഉറക്കുന്ന ഒരു താരാട്ടു പാടി. അവൻ പാടി. “കയാതെ കുഞ്ഞേ നീ കരഞ്ഞാൽ, സന്തുഷ്ടനാവാനുള്ള കഴിവ് ഇല്ലാതാക്കിയാൽ നിന്നെ എങ്ങനെ ഭാരത പുത്രനെന്ന് വിളിക്കാൻ യോഗ്യനാവും? കുഞ്ഞിനോടു പലചോദ്യങ്ങളും ശാനത്തിൽ ചോദിക്കുന്നുണ്ട്. നീ കരയുന്നത്. ഹിറ്റ്ലർ റഷ്യയെ ആക്രമിച്ചതുകൊണ്ടോ, ഷക്ക തിരിച്ചടിക്കാൻ പറ്റാത്തതുകൊണ്ടോ വേണ്ടാ കരയണ്ട – ചെമ്പട തിരിച്ച തമിച്ച് പല വീട്ടും. നീ കരയുന്നത് രാജ്യത്ത് ഏക്യം ഇല്ലാത്തതുകൊണ്ടാണോ – കരയാതെ ഭാരതീയരെല്ലാം ഒന്നിച്ചു തിരിച്ചടിക്കുന്ന ഒരു സമയം വരും. പരിഹാരമുണ്ട്. കരയല്ലേ. പോലീസ് ഗാനം ആസ്വദിക്കുകയായിരുന്നു. അവർ കൈക്കാട്ടി കൂടെപ്പാടുകയും ചെയ്തു. ബ്രിട്ടീഷുകാർ അവിടെ അപ്പോൾ വന്ന് ഇതുകണ്ടു. സത്യന്റെ ഗാനങ്ങൾ ശ്രുതിമധുരമായിരുന്നു. തെലുങ്ക് രക്ഷരം പോലും അവർക്കറിയില്ലെങ്കിലും ബ്രിട്ടീഷ കാരും കൈകൊട്ടി ഗാനം ആസ്വദിക്കുകയായിരുന്നു. അങ്ങനെ യോഗം ഒരു വലിയ വിജയമായി.
ഉറവകൊണ്ട് ഹൈസ്കൂളിലായിരുന്നു സത്യൻ, സുപ്രസിദ്ധ നർത്തകി ഋന്ദ്രമണിയായി വേഷം കെട്ടിയത്. അത് സ്കൂൾ വാർഷികദിനത്തി ലായിരുന്നു. പുതിയ കെട്ടിടം പണിയാൻ സ്കൂളിനു പണം വേണ്ടിയിരുന്നു. ഋന്ദ്രമണിയുടെ നർത്തനം ഉണ്ടെന്ന് പ്രചരണം നടത്തിയാണ് ടിക്കറ്റു വീതം അത്യാവശ്യ കാരണത്താൽ ഇന്ദ്രാണിക്ക് പ്രോഗ്രാം റദ്ദു ചെയ്യേണ്ടി വരുന്നു. ഹെഡ് മാസ്റ്റർ ലക്ഷ്മീപതിക്ക് വേവലാതിയായി. ഡിസ്ട്രിക്ട് ബോർഡിലെ ഒന്നാമത്തെ മഹിളാ പ്രസിഡന്റിനേയും ബ്രിട്ടീഷ് കലക്ടറേയും പരിപാടി കാണാൻ ക്ഷണിച്ചിരുന്നു. സത്യൻ, ആശങ്കയിലായ ഹെഡ്മാസ്റ്ററെ സമീപിച്ചു പറഞ്ഞു. “സദസ്യരെ നിരാശ രാക്കേണ്ട, ഋഷ്യേന്ദമണി ചെയ്യുന്ന അതേ പരിപാടി ഞാനിവിടെ അവതരിപ്പിക്കാം.”
ഋഷേന്ദ്രമണി അഭ്യാസക്കളി കാട്ടുമായിരുന്നു. അവർ തലയിൽ ഒരു കുപ്പി വെച്ച്, കുപ്പി വായിൽ ഒരു പ്ലെയ്റ്റ് വെച്ച്, പ്ലെയ്റ്റിൽ ഒരു തിരിയും കത്തിച്ചു വെക്കും. എന്നിട്ട് അവർ ഡാൻസ് ചെയ്ത് താഴെ ഇട്ട വാല, തലയിൽ വെച്ചതൊന്നും വീഴാതെ കുമ്പിട്ട് എടുക്കും. സത്യൻ സാരിചുറ്റി, കാലിൽ കിങ്ങിണി കെട്ടി, നർത്തകിയുടെ വേഷം ധരിച്ച് ഒരു പഴയ കാറിൽ ഋഷേന്ദ്രമണി വരുന്നു എന്ന ഉച്ചത്തിലുള്ള വിളംബരത്തോടെ ര യിലെത്തി. സദസ്സുമുഴുവൻ, ഉറങ്ങിയിരുന്നവരുൾപ്പെടെ, ജാഗ്രതയിലായി. കർണ്ണാമൃത മായ പിന്നണി ഗാനത്തിന്റെ അകമ്പടിയാൽ സത്യൻ കിലുകിലാരവത്തോടെ കുണുങ്ങി കുണുങ്ങി സ്റ്റേജിൽ വന്ന് ഏവരുടേയും ശ്രദ്ധപിടിച്ചുപറ്റി ഒരു ടീച്ചർ സത്യന്റെ തല യിൽ കുപ്പിവെച്ച്, അതിനുമീതെ ഒരു കിണ്ണം വെച്ച്, കിണ്ണത്തിൽ കത്തിച്ച ഒരു തിരിയും വെച്ചു. അങ്ങിനെ ഓരോന്നോരോന്നായി ചെയ്തില്ലെങ്കിൽ അവയെല്ലാം കുപ്പിയിൽ മുമ്പേ ഒട്ടിച്ചുവെച്ചതായിരിക്കുമെന്ന് പ്രേക്ഷകർ കരുതും. സത്യൻ അങ്ങനെ ഡാൻസ തുടങ്ങി. താഴെ നിന്നും തൂവാല എടുക്കുന്നതിനുപകരം യഥാർത്ഥ ഋഷ്യേന്ദമണിയേയും മറികടന്ന്, താഴെ ഇട്ട ഒരു സൂചി തന്റെ കൺപീലികൾകൊണ്ട് എടുത്ത് അഭ്യാസം കാണിച്ചു. കാണികൾ എല്ലാവരും കയ്യടിച്ചു. സദസ്സിൽ ഉണ്ടായിരുന്ന ബ്രിട്ടീഷ് കലക്ടർ സ്റ്റേജിൽ കയറിവന്ന് സത്യന് ഒരു മെഡൽ കുത്തിക്കൊടുക്കാൻ ആഗ്രഹിച്ചു. ഇതെങ്ങനെയെങ്കിലും ഒഴിവാക്കാൻ സത്യൻ ശ്രമിച്ചു. തന്റെ ബുദ്ധിയുപയോഗിച്ച് സത്യൻ പറഞ്ഞു, “ഞാൻ ഒരു സ്ത്രീയായതിനാൽ, പരമ്പരാഗതമായ സംസ്കാരത്തിന് അത് ശരിയല്ല. അതിനാൽ മെഡൽ കയ്യിൽ തന്നാൽ മതി.”
ഋഷന്ദ്രമണിയുടെ നർത്തനപരിപാടിയുടെ ഫലമായി നല്ലതുക പിരിഞ്ഞു കിട്ടിയതിനാൽ അടുത്ത ദിവസത്തെ സമ്മാനദാനവേളയിൽ ഋഷ്യേന്ദമണിക്ക് ഒരു സാരി കൊടുക്കണമെന്ന് ഡിസ്ട്രിക്ട് ബോർഡ് പ്രസിഡന്റിന് മോഹമുദിച്ചു. അവർ ഋഷേന്ദ്രമണിയെ സാരിനൽകാൻ സ്റ്റേജിലേയ്ക്ക് വിളിച്ചു. എല്ലാവരും ആകാംക്ഷ യോടെ നോക്കിനിൽക്കെ, സദസ്സിൽ നിന്നും ഷർട്ടും ട്രൗസറും ധരിച്ച ഒരു കുട്ടി സ്റ്റേജി ലേക്കു നടന്നു. പോലീസ് കുട്ടിയെ വഴിതടസ്സപ്പെടുത്തല്ലെ എന്നു പറഞ്ഞ് തള്ളിമാറ്റി.
അപ്പോൾ ഹെഡ്മാസ്റ്റർ തന്നെ വന്ന് സത്യനെ സ്റ്റേജിലേക്ക് കൂട്ടിക്കൊണ്ടുപോയി പ്രഖ്യാ പിച്ചു. ഈ കുട്ടിയാണ് ഋഷ്യേന്ദ്രമണിയായി ഇന്നലെ നർത്തനമാടിയത്. ഡിസ്ട്രിക്ട് ബോർഡ് മഹിളാ പ്രസിഡന്റ് വളരെ സന്തോഷത്തോടെ സത്യനെ പൊക്കിയെടുത്തു പറഞ്ഞു. “ഈ കുട്ടി ഈ സ്കൂളിനു മാത്രമല്ല നാടിനുതന്നെ അഭിമാനമാണ്. അതിനു ശേഷം അവർ എവിടെപ്പോയാലും സത്യന്റെ ഈ സംഭവം ആദരവോടെ സ്മരിക്കാറുണ്ട്.