ബാലസായിയും ഹനുമാനും

Print Friendly, PDF & Email
ബാലസായിയും ഹനുമാനും

മക ഘമാസത്തിൽ (തെലുങ്കുപഞ്ചാംഗത്തിൽ 11-ാം മാസം) സത്യൻ രാവിലെ നാലു മണിക്കു കുട്ടികളെ ഹനുമാൻ കോവിലിൽ കൊണ്ടുപോകുമായിരുന്നു. ചില കുട്ടികൾ തീരെ ചെറുപ്പമായതിനാൽ അത്ര വെളുപ്പിനെ എണീക്കാൻ സാധിച്ചിരുന്നില്ല. അപ്പോൾ സത്യൻ അവരെ എടുത്തുകൊണ്ട് അടുത്തുള്ള കുളത്തിൽ കുളിപ്പിച്ച് അമ്പലപ്രദക്ഷിണ ത്തിനു കൊണ്ടുപോകും.


കുട്ടികൾ പ്രദക്ഷിണം നടത്തുമ്പോൾ സത്യൻ ഒരിടത്ത് ഇരിക്കും. ഒരു ദിവസം പ്രദക്ഷിണത്തിന് സത്യനും ഞങ്ങളുടെ കൂടെ കൂടണമെന്ന് കുട്ടികൾ നിർബന്ധിച്ചു. “നിന്നെ കൂടാതെ ഞങ്ങൾ പോകില്ല” എന്നവർ പറഞ്ഞു. അമ്പലത്തിനരികത്തിരുന്ന് അവരെ ശ്രദ്ധിക്കുകയാണെന്ന് സത്യൻ പറഞ്ഞു തുടക്കത്തിൽ ഒഴിഞ്ഞുമാറി. പക്ഷെ പിന്നീടു സത്യൻ വഴിപ്പെട്ടു പ്രദക്ഷിണം ചെയ്യാൻ തുടങ്ങി. ഈ സംഭവത്തെക്കുറിച്ച് പിന്നീട് സ്വാമി പറയുകയുണ്ടായി. വിശ്വസിച്ചാലും ഇല്ലെങ്കിലും ശരി ആജ്ഞനേയൻ തന്നെയാണ് പ്രദക്ഷിണം നടത്തരുതെന്നു പറഞ്ഞു തന്നെ പിടിച്ചിരുത്തിയത്. ഹനുമാൻ പറഞ്ഞു. “പ്രഭോ, ശ്രീരാമ! ഞാനാണ് അങ്ങയെ പ്രദക്ഷിണം ചെയ്യേണ്ടത്. അവിടുന്ന് ഇത് ചെയ്യരുത്.

എല്ലാ കുട്ടികളും കൂടി സത്യനെ പിടിച്ചുവലിച്ച് അവരുടെ ഒപ്പം പ്രദക്ഷിണം നടത്താൻ ശ്രമിച്ചു. എന്നാൽ സത്യനെ അവർക്കു നീക്കാൻ കഴിഞ്ഞില്ല. സത്യൻ പറഞ്ഞു. “ഹനുമാൻ ഒരു സാധാരണ കുരങ്ങനല്ല. അവൻ എന്നെ പ്രദക്ഷിണം ചെയ്യാൻ അനു വദിക്കില്ല.”

ഇതിനെത്തുടർന്ന് കുട്ടികൾക്കു ഒരു വലിയ മനഃപരിവർത്തനം വന്നു. അവർ ഗ്രാമത്തിൽ ചെന്ന് എന്താണ് തങ്ങൾ ആജ്ഞനേയക്ഷേത്രത്തിൽ കണ്ടതെന്ന് വിവരിച്ചു കൊടുത്തു.

ഈ വിവരം സുബ്ബമ്മയുടെ ചെവിയിലുമെത്തി. പിറ്റേന്ന് അവർ സത്യനെ വിളിച്ച് “രാജൂ ഞാൻ നിനക്ക് കുറച്ചു ദോശ ഉണ്ടാക്കിയിട്ടുണ്ട്. വന്ന് അത് കഴിക്കണം. അക്കാലത്ത് ഇഡ്ഡലി, ദോശ എന്നീ ഭക്ഷ്യവസ്തുക്കൾ പണക്കാരുടെ ഭക്ഷണമായിരുന്നു.”

സത്യൻ തനിച്ചുകഴിക്കാൻ ഒരിക്കലും സമ്മതിക്കില്ല. അതിനാൽ സുബ്ബമ്മയോടു പറഞ്ഞു മറ്റുകുട്ടികൾക്കുകൂടി കൊടുത്താലേ താൻ കഴിക്കുള്ളൂവെന്ന്. സുബ്ബമ്മ അപ്പോൾ മറ്റു കുട്ടികൾക്കും കൂടി ദോശ ഉണ്ടാക്കി.

സത്യൻ അവിടെ ഇല്ലാത്തപ്പോൾ മറ്റു കുട്ടികളെ വിളിച്ച് സുബ്ബമ്മ പറയും. കുട്ടി കളെ നിങ്ങൾ രാജുവിനെ കൂട്ടിനുകിട്ടിയതിൽ എത്ര ഭാഗ്യവാന്മാരാണെന്നോ, അവൻ സാധാരണ ബാലനല്ല, അവൻ പറയുന്നത് അനുസരിക്കുക- ഒരു സാഹചര്യത്തിലും അവനെ അനുസരിക്കാതിരിക്കരുത്. അവനെ സന്തുഷ്ടനാക്കുന്നതിൽ നിങ്ങൾ സന്തോഷിക്കൂ. നിങ്ങൾ എന്തെങ്കിലും തെറ്റുചെയ്താൽ അവന്റെ അസന്തുഷ്ടി അവൻ പ്രകടിപ്പിക്കില്ല. പക്ഷേ നിങ്ങൾക്ക് അതിന്റെ ഭവിഷ്യത്ത് അനുഭവിക്കേണ്ടിവരും. അതിനാൽ അവന് അതൃപ്തി തോന്നാത്തവിധം നിങ്ങൾ പെരുമാറണം.

സുബ്ബമ്മ അവരുടെ ജീവിതം സ്വാമിക്കായി സമർപ്പിച്ചിരിക്കയാണ്. അവരുടെ അന്ത്യശ്വാസംവരെ സ്വാമിയെ കാണാൻ വരുന്ന ഭക്തർക്ക് സൗജന്യഭക്ഷണം ഒരുക്കി ക്കൊടുത്തിരുന്നു. ഒരിക്കൽ കാളവണ്ടിയിൽ സുബ്ബമ്മ ഒന്നിച്ചു പോയപ്പോൾ സത്യൻ ചോദിച്ചു. “സുബ്ബമ്മ അവിടേക്കെന്താണ് വേണ്ടത്?” സുബ്ബമ്മ മൃദുസ്വരത്തിൽ മറുപടി പറഞ്ഞു. “എനിക്കൊന്നും വേണ്ടതില്ല. പക്ഷെ ഞാൻ അന്ത്യശ്വാസം വലിക്കുമ്പോൾ അവിടുത്തെ കൈകൊണ്ട് എന്റെ വായിൽ വെള്ളം ഒഴിച്ചുതരണം.” അവരുടെ ആഗ്രഹം സാധിപ്പിച്ചുതരാമെന്ന് സ്വാമി വാക്കുകൊടുത്തു.

കുറെനാൾക്കുശേഷം, ചില ഭക്തരുടെ അപേക്ഷപ്രകാരം സ്വാമി പത്തുദിവസ ത്തേയ്ക്ക് ചെന്നൈയിലേയ്ക്കുപോയി. അത് യുദ്ധസമയമായിരുന്നു. മണിക്കൂർ തോറും വ്യോമാക്രമണമുന്നറിയിപ്പുണ്ടാകും, പട്ടണം മുഴുവൻ ജനശൂന്യമാകും. ഈ സാഹ ചര്യത്തിൽ സ്വാമിക്ക് പുട്ടപർത്തിയിലേയ്ക്ക് മടങ്ങാൻ കഴിഞ്ഞില്ല. ഇതിനിടയിൽ സുബ്ബമ്മയ്ക്ക് കലശലായ രോഗം മൂർച്ഛിച്ചു. അവരെ ബുക്കപട്ടണത്തിലേയ്ക്കു കൊണ്ടു പോയി. അവിടെവെച്ച് അവർ അന്ത്യശ്വാസം വലിച്ചു. അവരുടെ ബന്ധുക്കൾ പരി ഹാസ്യമായി പറഞ്ഞു, “സായിബാബ വാക്കുകൊടുക്കുകയുണ്ടായി അവരുടെ മരണസമയത്ത് വായിൽ വെള്ളം ഒഴിച്ചുകൊടുക്കാമെന്ന്. എവിടെയാണ് അയാൾ? അയാൾ വന്നുവോ?

ബാബ ചെന്നൈയിൽ നിന്നും മടങ്ങിവരവെ ശ്മശാനത്തിലെത്തി. ദഹിപ്പിക്കാനുള്ള വിറകു കൂട്ടിയിരിക്കുന്നതു കണ്ടു. ദഹിപ്പിക്കാൻ പോകുന്നതെന്ന്, അലക്കുകാരൻ പറഞ്ഞു അവിടെ ബാബ ചോദിച്ചു ആരെയാണ്- “സ്വാമി, സുബ്ബമ്മ മൂന്നു ദിവസം മുമ്പു മരിച്ചു സ്വാമി ഉടനെ അവരുടെ വീട്ടിലേയ്ക്ക് പോയി.” സുബ്ബമ്മയുടെ സഹോദരി ബാബയെ കണ്ടപ്പോൾ കരയാൻ തുടങ്ങി. ഇവർ പറഞ്ഞു, സുബ്ബമ്മ നിരാശ യോടെ മരിച്ചു. അങ്ങനെ ഒരിക്കലുമാവില്ലെന്ന് സ്വാമി പറഞ്ഞു. സ്വാമി കുറച്ചുവെള്ളം കൊണ്ടുവരാൻ പറഞ്ഞു. സുബ്ബമ്മയുടെ മുഖത്തെ തുണിമാറ്റി. മൂന്നുദിവസമായ മൃത ശരീരത്തിൽ ഉറുമ്പ് അരിച്ചുതുടങ്ങിയിരുന്നു. സ്വാമി സുബ്ബമ്മയെ സ്നേഹപൂർവ്വം വിളിച്ചു. സുബ്ബമ്മ കണ്ണുതുറന്നു, സ്വാമിജിയുടെ കൈപിടിച്ച് കരഞ്ഞു. സ്വാമിജി അവരുടെ കണ്ണീർ തുടച്ച് പറഞ്ഞു, “ഇനി ശാന്തമായി കണ്ണടച്ചോളൂ. വാക്കു പറഞ്ഞപോലെ സ്വാമി അവരുടെ വായിൽ വെള്ളം ഒഴിച്ചുകൊടുത്തു.

നമ്മൾ സ്വാമിയുടെ ബാല്യകാലകഥകൾ ശ്രവിച്ചു. വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ സ്വാമി മാതൃകാജീവിതം നയിച്ചു. മറ്റുള്ളവർക്ക് ഒരു മാതൃകയാവാനാണ് സ്വാമി അങ്ങനെ ചെയ്തത്. അതിനാൽ അവിടുത്തെ കുട്ടികൾ (ബാലവികാസ്) എന്ന നിലയ്ക്ക് നാം നല്ല ശീലത്തിൽ വളരണം. സമയവും പണവും പാഴാക്കരുത് സദ്ചിന്തകൾ ഉണ്ടാകണം, സദ്സ്വഭാവം നേടണം, സദ്പ്രവൃത്തികൾ ചെയ്യണം, സ്വാമി പറയുന്നു, “നിങ്ങളുടെ ജീവിതത്തിന് ദൈവത്തെ ആധാരമാക്കു, ദൈവപ്രീതി നേടൂ, അങ്ങിനെ ജീവിതം ധന്യമാക്കു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു