മാൻ എങ്ങനെ സ്വാമിയ്ക്ക് പ്രിയപ്പെട്ടതായി

Print Friendly, PDF & Email
14. മാൻ എങ്ങനെ സ്വാമിയ്ക്ക് പ്രിയപ്പെട്ടതായി

സ്വാമിയ്ക്ക് അനേകം ഓമനകളായ വളർത്തുമൃഗങ്ങളുണ്ടായിരുന്നു – നായകൾ, മുയലുകൾ, മയിലുകൾ, മാനുകൾ തുടങ്ങിയവ. എല്ലാത്തിനേയും വലിയ വലിയ കൂടുകളിലടച്ചാണ് വളർത്തിയിരുന്നത്. അദ്ദേഹത്തിന്റെ സ്നേഹഭാജനമായിരുന്ന സായിഗീത അവളുടെ യജമാനനെ അത്യധികം സ്നേഹിയ്ക്കുകയും ആരാധിയ്ക്കുകയും ചെയ്തിരുന്നു. സ്വാമിയുടെ മറ്റേതൊരു ഭക്തനെക്കാൾ കൂടുതൽ തവണ അവൾ സ്വാമിയ്ക്ക് ഹാരാർപ്പണം നടത്തി കൃതാർത്ഥയായിട്ടുണ്ട്.

സ്വാമി ഒരു മാൻ കിടാവിനെ സ്നേഹപൂർവ്വം വളർത്തുകയും വളർച്ചയെത്തിയപ്പോൾ അതൊരു സുന്ദരനായ മാനാകുകയും ചെയ്തു. ഒരു ചൂടേറിയ ദിവസം സ്വാമി സാധാരണപോലെ ഉച്ചഭക്ഷണത്തിനുശേഷം സ്വന്തം മുറിയിൽ വിശ്രമത്തിനായി കയറി. സാധാരണയായി സായാഹ്നങ്ങളിൽ വിശ്രമത്തിനായി മാത്രമേ താഴെ വരാറുള്ളു. പക്ഷേ ആ ദിവസം സ്വാമി ഉടൻ തന്നെ തിടുക്കത്തിൽ താഴേയ്ക്ക് വന്ന് മാനുകളെ വളർത്തുന്ന പാർക്കിലേയ്ക്ക് പോയി. സ്വാമി നേരെ സാമിയെ കാത്തു നിന്നിരുന്ന മാനിന്റെ അടുത്തേയ്ക്കു പോയി. അതിനെ തലോടി അതിനെക്കൊണ്ട് പഴങ്ങൾ ഭക്ഷിപ്പിച്ചു. സ്വാമിയുടെ ദിവ്യഹസ്തങ്ങളാൽ കൊടുക്കപ്പെട്ട ആ പഴങ്ങൾ ഭക്ഷിച്ച് ആ മാൻ ധാരാളം കണ്ണീർ വാർത്തുകൊണ്ട് സ്വാമിയുടെ പാദപത്മങ്ങളിൽ തല ചേർത്തു അന്ത്യശ്വാസം വലിച്ചു.

ഈശ്വരന്റെ സ്നേഹവും കൃപാകാരുണ്യവും എത്ര സുന്ദരമാണ്.

[Source: Lessons from the Divine Life of Young Sai, Sri Sathya Sai Balvikas Group I, Sri Sathya Sai Education in Human Values Trust, Compiled by: Smt. Roshan Fanibunda]

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു