ദ്വാരക

Print Friendly, PDF & Email
ദ്വാരക

ഭാരതത്തിലെ നാലു പ്രധാന “പുണ്യധാമ”ങ്ങളിൽ ഒന്നാണു ദ്വാരക. ശ്രീകൃഷ്ണൻ രാജാവായിരുന്നു ഭരിച്ച നഗരമാണ് അത്. ഈ പുരാതന നഗരം മനുഷ്യനിർമ്മിതമല്ലെന്നാണു ഐതിഹ്യം. ശ്രീകൃഷ്ണൻ രാജധാനിക്കുവേണ്ടി ഇവിടം നിശ്ചയിച്ചതിനുശേഷം “വിശ്വകർമ്മാവ് “സംവിധാനം ചെയ്ത് പണിതതാണെന്നു പറയപ്പെടുന്നു.

മഹാഭാരതയുദ്ധത്തിനുശഷം ഏതാനും വർഷങ്ങൾ കഴിഞ്ഞിട്ട് ഗാന്ധാരിയുടെ ശാപം ഫലിക്കാൻ തുടങ്ങി. യാദവന്മാർ പരസ്പരം യുദ്ധം ചെയ്തു തുടങ്ങി. കൃഷ്ണാവതാരോദ്ദേശ്യം നിറവേറ്റപ്പെട്ടു. ദ്വാപരയുഗം അവസാനിച്ചു. ഒരിക്കൽ സ്വർഗ്ഗതുല്യമായിരുന്ന ദ്വാരക ഊഷരഭൂമിയായിത്തീർന്നു. പിന്നീട് കൃഷ്ണനോടു ബന്ധപ്പെട്ടതായ സകലതും സമുദ്രജലത്തിരകളിൽ പെട്ടു നശിച്ചു. എന്നിരുന്നാലും ശ്രീകൃഷ്ണൻ രാജ്യഭരണം നടത്തിയിരുന്ന ഈ സ്ഥലം പുണ്യഭൂമിയാണ് എന്ന വിശ്വാസത്താൽ ഇന്നും ഭക്തജനങ്ങൾ ഇവിടം സന്ദർശിക്കാറുണ്ട്. മനോഹരമായ ശ്രീകൃഷ്ണവിഗ്രഹം (ചതുർബാഹു വിഗ്രഹം) ഗോമതി നദീതീരത്തുള്ള ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചിട്ടുള്ളത് ദർശിച്ച് ആ ദിവ്യബാലന്റെ സ്മരണകൾ ആത്മാർത്ഥമേറിയ ഭക്തന്മാർക്ക് ഉണ്ടാകാറുണ്ട്.

ഈ സന്നിധിയിലാണ് ഭക്തമീര അവസാനദിനങ്ങൾ കഴിച്ചുകൂട്ടിയതും അന്ത്യത്തിൽ പ്രതിഷ്ഠയുടെ സമീപം എത്തി ഭഗവാനിൽ ലയിച്ചതും.

Source – Stories for Children – II

Published by – Sri Sathya Sai Books & Publications Trust, Prashanti Nilayam

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു