സമചിത്തത

Print Friendly, PDF & Email
സമചിത്തത

Janaka wants to be Sukha's disciple.

നമുക്കറിയാം ജനകമഹാരാജാവ് രാജ്യഭരണം നടത്തുക, ജനക്ഷേമം ആരായുക മുതലായ ലൗകീകകാര്യങ്ങളിൽ ഏർപ്പെട്ടിരിക്കുമ്പോഴും അദ്ദേഹത്തിന്റെ മനസ്സ് ഈശ്വ രചിന്തകളിൽ പൂർണ്ണമായും ലയിച്ചിരിക്കുകയായിരുന്നു എന്ന്. ഒരിക്കൽ മിഥിലാപു രിക്കു സമീപമുള്ള വനത്തിൽ മഹാത്മാവായ ശുകബ്രഹ്മർഷി ശിഷ്യഗണങ്ങളെ അഭ്യ സിപ്പിച്ചു കഴിയുകയായിരുന്നു. ഇക്കാര്യം ജനകൻ അറിഞ്ഞു. അദ്ദേഹത്തിനും അവിടെ ചെന്ന് ശിഷ്യനായി വേണ്ടതൊക്കെ പഠിക്കണമെന്ന് ആഗ്രഹം ഉദിച്ചു. ഒരിക്കൽ ശുക മഹർഷിയുടെ സന്നിധിയിൽ രാജാവു ചെന്ന് മുറപ്രകാരമുള്ള ആചാരോപചാരങ്ങൾ അർപ്പിച്ചശേഷം തന്നെക്കൂടി ശിഷ്യസമൂഹത്തിൽ ചേർത്ത് പാഠശാലയിൽ സന്നിഹിത നാകുന്നതിന് അനുവദിക്കണമെന്ന് അപേക്ഷിച്ചു. അങ്ങനെ അന്നുമുതൽ ജനകനും അവരുടെ കൂട്ടത്തിൽ ഒരുവനായിത്തീർന്നു.

Disciples were made to feel city in fire

ഒരു ദിവസം ജനകൻ കൃത്യസമയത്തു വന്നുചേർന്നില്ല. ശുകമഹർഷി, ജനകൻ വന്നുചേരുന്നതുവരെ പാഠം ആരംഭിച്ചില്ല. തന്നെയുമല്ല, പാഠങ്ങൾ ആരംഭിക്കാതി രിക്കുന്നത് ജനകൻ സന്നിഹിതനാകാത്തതിനാലാണ് എന്നുകൂടി പറയുകയും ചെയ്തു. ജനകൻ വരുന്നതുവരെ പാഠങ്ങൾ ആരംഭിക്കുന്നതിനു താമസം ഉണ്ടാകുമെന്ന് ഗുരു പറഞ്ഞത് ശിഷ്യർക്ക് അസൂയയ്ക്ക് കാരണമായി. രാജാവെന്നോ, സാധാരണക്കാര നെന്നോ, പ്രമാണികളെന്നോ പ്രത്യേകതകൾ ഒന്നും പുലർത്താത്ത മഹാത്മാവാണ് ഈ ഗുരു എന്ന വിശ്വാസത്താലാണ് അവർ ഇവിടെ ശിഷ്യരായത് എന്ന് അവർ പരസ്പരം പിറുപിറുത്തു തുടങ്ങി. അന്നു മുതൽ ഗുരുവിലുള്ള അവരുടെ വിശ്വാസത്തിന് ഉലച്ചിൽ തട്ടി. മാത്രമല്ല, ജനകരാജാവിനോടും അവർക്ക് അസൂയതോന്നുകയുണ്ടായി.

ശുകമഹർഷിക്ക് ഇതു മനസ്സിലായി. ഇവരെ ഒരു പാഠം പഠിപ്പിക്കുന്നതിന് അദ്ദേഹം നിശ്ചയിച്ചു. മിഥിലാപുരി മുഴുവനും അഗ്നിക്കിരയാകുന്നു എന്ന് യുക്തമായ സാഹചര്യത്തിൽ ശിഷ്യർക്കെല്ലാം ഒരു തോന്നൽ ഉണ്ടാക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. അഗ്നിബാധകൊണ്ട് ഉണ്ടാകാവുന്ന ദുരന്തഫലത്തെക്കുറിച്ച് ശിഷ്യർ സംഭ്രാന്തരായി. സ്വന്തം വകകൾ എന്തെങ്കിലും രക്ഷപ്പെടുത്താൻ കഴിയുമോ എന്നു വ്യഗ്രതപ്പെട്ട് അവർ പോയി. ജനകമഹാരാജാവ് അചഞ്ചലനായിത്തന്നെ അവിടെ ഇരുന്നു. അഗ്നി കൊട്ടാ രത്തെയും ബാധിച്ചിരിക്കുമെന്നു തോന്നുന്നു എന്നും അതിനാൽ അവിടെ ചെന്ന് കൊട്ടാര നിവാസികളെ രക്ഷിക്കണമെന്നും ജനകനോട് ഗുരു പറഞ്ഞു. ജനകൻ പുഞ്ചിരിച്ച തേയുള്ളൂ. ഈശ്വരനിശ്ചയം നടക്കും. ആർക്കും അതിനെ മാറ്റാനാവില്ല എന്ന ചിന്തയാ യിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്.

Except Janaka all others running

പട്ടണത്തിലേക്കു പാഞ്ഞുപോയ അസൂയാലുക്കളായ വിദ്യാർത്ഥികൾ അവിടെ അഗ്നിബാധയൊന്നും കണ്ടില്ല. അത് ഒരു തെറ്റിദ്ധാരണ മാത്രമാണെന്നും അവർക്കു തോന്നി. അക്കാര്യം ഗുരുവിനെ അറിയിക്കുകയും ചെയ്തു. യാതൊരു ചാഞ്ചല്യവുമി ല്ലാതെ അവിടെത്തന്നെ ഇരിക്കുന്ന ജനകനെക്കണ്ട് അവർ അത്ഭുതപ്പെട്ടു പോയി. അ യാലുക്കളായ ശിഷ്യഗണത്തെ നോക്കി മനോദാർഢ്യമില്ലാത്ത അനേകം ശിഷ്യരെക്കാൾ ചിട്ടയായ ശിക്ഷണബോധമുള്ള ഒരു ശിഷ്യൻ മതിയാകുമെന്ന് ശുകമഹർഷി പറഞ്ഞു.

ചോദ്യങ്ങൾ:
  1. ശുകമഹർഷിയുടെ ശിഷ്യന്മാർ അസൂയാലുക്കളായതിനു കാരണമെന്ത്?
  2. ശിഷ്യർക്ക് വിഭ്രാന്തി ഉണ്ടായത് എങ്ങനെ?
  3. ജനകൻ അഗ്നിബാധ വാർത്ത അറിഞ്ഞപ്പോൾ എന്തു ചെയ്തു?
  4. ശിഷ്യന്മാർ എങ്ങനെ പെരുമാറി

[Source – Stories for Children – II, Published by – Sri Sathya Sai Books & Publications Trust, Prashanti Nilayam]

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: