നിർഭയത്വം

Print Friendly, PDF & Email
നിർഭയത്വം
മൂല്യനിർണ്ണയവും പ്രചോദനവും

(ഗുരു കുത്തുകളിൽ(വിരാമങ്ങളിൽ) താൽക്കാലികമായി നിർത്തി, ഗദ്യരചന സാവധാനം വായിക്കുന്നു… നിങ്ങൾക്ക് വേണമെങ്കിൽ പശ്ചാത്തലത്തിൽ മൃദുവായ സംഗീതം ആവാം.)

ഘട്ടം 1: ഒന്നാമതായി, നിങ്ങളുടെ കസേരകളിൽ സുഖപ്രദമായ സ്ഥാനത്ത് ഇരിക്കുക. അല്ലെങ്കിൽ തറയിൽ സുഖാസനത്തിലോ പദ്‌മാസനത്തിലോ ഇരിക്കുക. നിങ്ങളുടെ പുറവും തലയും നിവർന്ന് നേരെയാണെന്നും ഉറപ്പാക്കുക. ഒരു ദീർഘശ്വാസം അകത്തേക്കെടുക്കുക. ശ്വാസം പുറത്തേക്കു ശാന്തമായി വിടുക. ഒന്നുകൂടി ആഴത്തിൽ ശ്വാസമെടുക്കുക… മറ്റൊന്ന്കൂടി…

ഘട്ടം 2: “ഇപ്പോൾ ശരീരത്തിലെ എല്ലാ പിരിമുറുക്കങ്ങളും അയവാക്കുക. നിങ്ങളുടെ കാൽവിരലുകൾ നീട്ടുക, തുടർന്ന് അവ അയവാക്കുക. കാൽവണ്ണയുടെ പിന്നിലെ പേശികളെ (calf muscles) മുറുകെ പിടിക്കുക, തുടർന്ന് അവയെ അയവുവരുത്തുക. നിങ്ങളുടെ കാലുകളുടെ മുകളിലെയും തുടകളിലെയും പേശികളെ പിരിമുറുക്കുക, അവ അയവാക്കുക. നിങ്ങളുടെ വയറിലെ പേശികൾ ഉള്ളിലേക്ക് വലിക്കുക, എന്നിട്ട് അവയെ അയവാക്കുക. തോളുകൾ പിന്നിലേക്ക് വലിക്കുക, എന്നിട്ട് അവയെ അയവാക്കുക. തോളുകൾ മുകളിലേക്കും താഴേക്കും താഴ്ത്തുക. ഇടത്തേക്ക് നോക്കുക, മുന്നോട്ട് നോക്കുക, വലത്തേക്ക് നോക്കുക, മുന്നോട്ട് നോക്കുക. ഇപ്പോൾ മുഖത്തെ പേശികളെ പിരിമുറുക്കുക എന്നിട്ട് അവയെ അയവാക്കുക. നിങ്ങളുടെ ശരീരം മുഴുവൻ അയവാകുന്നതായി അനുഭവപ്പെടുക – എല്ലാ പിരിമുറുക്കങ്ങളും ഇല്ലാതായി. നിങ്ങൾക്ക് സുഖം തോന്നുന്നു.”

ഘട്ടം 3: വേനൽക്കാലത്ത് നിങ്ങൾ ഒരു പാർക്കിൽ നടക്കുകയാണെന്ന് സങ്കൽപ്പിക്കുക.

നിങ്ങൾക്ക് കാണാൻ കഴിയില്ലെന്ന് സങ്കൽപ്പിക്കുക, പക്ഷേ നിങ്ങൾക്ക് കേൾക്കാനും നന്നായി സ്പർശനം അനുഭവിക്കാനും കഴിയും …

നിങ്ങളുടെ കാലിനടിയിലെ പുല്ലിന്റെ മൃദുവായ സ്പർശം അനുഭവിക്കുക …

നിങ്ങളുടെ മുഖത്ത് ഇളം കാറ്റിന്റെ തലോടൽ അനുഭവിക്കുക…

സൂര്യപ്രകാശത്തിന്റെ ഇളം ചൂട് അനുഭവിക്കുക

മരങ്ങളിലെ ഇലകളുടെ മർമ്മരം കേൾക്കാം… നിങ്ങളുടെ ഉള്ളിലുള്ള ആന്തരിക സ്വഭാവത്തെക്കുറിച്ചു സ്വയം ബോധവാനായിരിക്കുക…

ഇപ്പോഴത്തെ ഈ വർത്തമാനകാലത്തിൽ തന്നെ സന്നിഹിതനായിരിക്കുക. ഈ നിമിഷത്തിൽ നിങ്ങൾക്കു ഭയമില്ല .

ഘട്ടം 4: ഇപ്പോൾ നിങ്ങളുടെ ശ്രദ്ധ ക്ലാസ് മുറിയിലേക്ക് കൊണ്ടുവരിക, വ്യായാമം പൂർത്തിയായതിനാൽ കണ്ണുകൾ തുറക്കുക, നിവരുക. നിങ്ങളുടെ അടുത്തുള്ള ആളെ നോക്കി പുഞ്ചിരിക്കുക.

(ബിഎസ്എസ്ഇ ലിമിറ്റഡ് പ്രസിദ്ധീകരിച്ച ‘മനുഷ്യമൂല്യങ്ങളിലെ സത്യസായി വിദ്യാഭ്യാസം’ എന്നതിൽ നിന്ന് സ്വീകരിച്ചത്)

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു