ഒരു സഖ്യം രൂപവൽക്കരിക്കുന്നതിന്

Print Friendly, PDF & Email
ഒരു സഖ്യം രൂപവൽക്കരിക്കുന്നതിന്

Forging of an alliance

രാമനും ലക്ഷ്മണനും സീതാന്വേഷണത്തിനായി ദക്ഷിണദിക്കിലേക്കുപോയി. വനത്തിൽ ഒരു ഭാഗത്തു മരണവുമായി മല്ലിട്ടുകിടക്കുന്ന ജടായുവിനെ അവർ കണ്ടു. സഹോദരൻമാർ ആ പക്ഷിയുടെ മുറിവുകൾ കഴുകിയശേഷം ഈ അത്യാ ഹിതത്തിന്റെ കാരണം ആരാഞ്ഞു.

ജടായു പറഞ്ഞു “രാമാ, അങ്ങയുടെ സീതയെ രാവണൻ വിമാനത്തിൽ ഇരു ത്തിക്കൊണ്ടുപോകുന്നതുകണ്ട് ഞാൻ തടഞ്ഞ്, എന്റെ കഴിവിനൊത്ത് അവനുമായി പൊരുതി. രൂക്ഷമായ പോരിനെ വേണ്ടവണ്ണം നേരിടാൻ കഴിയാത്തവിധം ഞാൻ വാർദ്ധക്യബാധിതനായിപ്പോയി. യുദ്ധാവസാനത്തിൽ അവൻ എന്റെ ചിറകുകളെ ഛേദിച്ചുകളഞ്ഞു. നിങ്ങളെക്കണ്ട് ഈ വാർത്ത അറിയിക്കുന്നതിനായി മാത്രം അത്യകാംക്ഷയോടെ ഞാൻ ഇവിടെ കിടക്കുകയായിരുന്നു. ഞാൻ നിങ്ങൾക്കുചെയ്യാനുള്ള സേവനം പൂർത്തിയാക്കി ഇനി എനിക്ക് ശാന്തമായി ദേഹ ത്യാഗം ചെയ്യാം.”

രാമലക്ഷ്മണൻമാർ ജടായുവിന്റെ ജഡം ആചാരപൂർവ്വം സംസ്കരിച്ചശേഷം യാത്ര തുടർന്നു. അൽപ്പദിവസത്തിനുള്ളിൽ അവർ പമ്പാനദീതടത്തിൽ എത്തി

കിഷ്കിന്ധ ഭരിച്ചിരുന്ന ബാലിയുടെ അനുജനാണു സുഗ്രീവൻ. ഒരു തെറ്റിദ്ധാരണ കാരണമുണ്ടായ വൈരാഗ്യത്തിൽ സുഗ്രീവൻ കിഷ്കിന്ധയിൽ നിന്നു നിഷ്കാസിതനായി. ഋശ്യമൂകാചലമായിരുന്നു സുഗ്രീവന്റെ താല്ക്കാലിക വാസ സ്ഥലം. അയാൾ അവിടെ ഏതാനും വിശ്വസ്തസേവകരുമൊന്നിച്ച് കഴിഞ്ഞുവന്നു. സേവകരിൽ പ്രമുഖൻ ഹനുമാനായിരുന്നു.

രാമലക്ഷ്മണൻമാർ പമ്പാനദീതടത്തിൽക്കൂടി സഞ്ചരിക്കുന്നത് സു ഗ്രീവനും അനുയായികളും കണ്ടു. ബാലി നിയോഗിച്ചിരിക്കുന്നവരായിരിക്കാം ഇവർ എന്ന് സുഗ്രീവൻ ഭയന്നു. ബുദ്ധിമാനായ മന്ത്രി ഹനുമാൻ അദ്ദേഹത്തെ സമാശ്വസിപ്പിച്ചശേഷം നദീതടത്തിലേക്കു ചെന്ന് രാജകുമാരൻമാരെക്കണ്ട് അവരുടെ പരിതഃ സ്ഥിതികൾ അന്വേഷിച്ചറിഞ്ഞു.

ഹനുമാന്റെ ബുദ്ധിമഹത്വവും സത്യസന്ധതയും ക്ഷണത്തിൽ തന്നെ രാമനെ ആകർഷിച്ചു. രാമൻ സ്വന്തം ചരിത്രം വിവരിച്ചശേഷം പറഞ്ഞു. “ഞങ്ങൾ സുഗ്രീവനെ ആരാഞ്ഞുകൊണ്ടിരിക്കുകയാണ്. അദ്ദേഹത്തിന്റെ സ്നേഹം ഞങ്ങൾ ആഗ്രഹിക്കുന്നു.” എന്ന്

ഈ വാക്കുകൾ കേട്ട് ഹനുമാൻ അതീവ സന്തുഷ്ടനായി അവരെ കുന്നിന്റെ മുകളിലേയ്ക്ക് ആനയിച്ചു. ആത്മാർത്ഥതയോടെ ഉപചാരപൂർവ്വം ഇവരെ സുഗ്രീ വൻ സ്വീകരിച്ച് ആതിഥ്യം നൽകി. സൗഖ്യമായി ആസനസ്ഥരാക്കിയശേഷം സുഗീ വൻ സഹോദരനുമായുള്ള മാൽ സര്യത്തിന്റെ ചരിത്രം വിവരിച്ചു. അയാൾ പറഞ്ഞു രാമ! നാം ഇരുവരും തുല്യദുഃഖിതരാണ്. അതിനാൽ നമുക്കു പരസ്പരം സഹായം ആവശ്യമാണ്.

രാമനും സുഗ്രീവനും ഒരു സഖ്യം ചെയ്യണമെന്ന്. അപ്പോൾ ഹനുമാൻ ഇട പെട്ടു സംസാരിച്ചു. അതായത് രാജ്യം വീണ്ടെടുക്കുന്നതിന് രാമൻ സുഗ്രീവനെ സഹായിക്കണം, അതിനുശേഷം പത്നിയെ കണ്ടുപിടിക്കുന്നതിന് സുഗ്രീവൻ രാമനെ സഹായിക്കും എന്ന്. സകലർക്കും ഈ വ്യവസ്ഥ തൃപ്തികരമായിത്തോന്നി. പരിസേവിതരായിനിന്നു വാനരൻമാരോട്, അവരുടെ മദ്ധ്യത്തിൽ ആകാശ ത്തുനിന്നു വീണുകിട്ടിയ ആഭരണപ്പൊതി ഹാജരാക്കാൻ സുഗ്രീവൻ കല്പിച്ചു.

ഇത് കിട്ടിയ സന്ദർഭവും അവർ വിവരിച്ചു. അവർ മുകളിലേയ്ക്ക് നോക്കി യിരിക്കെ ഒരു രാക്ഷസൻ ഒരു സ്ത്രീയെ ബലാൽ ദക്ഷിണദിക്കിലേക്കു കൊണ്ടു പോകുന്നതുകണ്ടു. ആ സ്ത്രീയിൽ നിന്നു വീണുകിട്ടിയതാണ് ഈ ആഭരണങ്ങൾ എന്നവർ പറഞ്ഞു.

ഈ ആഭരണങ്ങൾ കണ്ടു രാമൻ മോഹാലസ്യപ്പെട്ടുപോയി. സീതയുടെ ആഭ രണങ്ങളാണോ അവ എന്ന് പരിശോധിക്കുന്നതിന് ലക്ഷ്മണനോട് സുഗ്രീവൻ ആവശ്യപ്പെട്ടു. ലക്ഷ്മണൻ അവയെല്ലാം സൂഷ്മമായി പരിശോധിച്ചശേഷം കാലിൽ അണിഞ്ഞിരുന്ന ആഭരണങ്ങൾ സീതയുടേതുതന്നെ എന്നു ഉറപ്പിച്ചുപറഞ്ഞു. എന്തെന്നാൽ എന്നും രാവിലെ സീതയുടെ പാദങ്ങൾ കണ്ടുവന്ദിച്ചിരുന്ന ലക്ഷ്മണന് ആ ഭാഗത്തെ ആഭരണങ്ങൾ മാത്രം തിരിച്ചറിയുവാനുള്ള കഴിവ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇതരഭാഗങ്ങളിലേത് എങ്ങനെ എന്ന് അറിവ് ഇല്ലതാനും. ഈ ഭക്തിയും സൽഗുണസമ്പന്നതയും കണ്ട് വാനരൻമാർ വികാരാധീനരാ യിപ്പോയി. രാമൻ മോഹവിമുക്തനായശേഷം, എല്ലാ ആഭരണങ്ങളും സീതയുടേതുതന്നെയെന്നു തിരിച്ചറിഞ്ഞു.

ബാലിയുടെ ശരീരശക്തി സുഗ്രീവൻ രാമനെ വിസ്തരിച്ചറിയിച്ചശേഷം രാമന്റെ ബലം എങ്ങനെയുണ്ടെന്ന് അറിയാനാഗ്രഹിച്ചു. രാമൻ സ്വശക്തിപ്രകടന മായി ഒരസ്ത്രം വിട്ട് ഏഴുസാലവൃക്ഷങ്ങളെ പിളർന്നശേഷം ആ അസ്ത്രം മടങ്ങി തന്റെ തൂണീരത്തിൽ വന്നതു കാണിച്ചുകൊടുത്തു. രാമന്റെ സിദ്ധികണ്ട് സുഗ്രീ വൻ അത്ഭുതപ്പെട്ടുപോയി.

ബാലിയെ സുഗ്രീവൻ പോരിനുവിളിക്കണമെന്നും അങ്ങനെ അവർ യുദ്ധ ത്തിലേർപ്പെട്ടിരിക്കുമ്പോൾ രാമൻ ബാലിയെ വധിക്കുന്നതാണെന്നും അവർ തീരുമാനിച്ചു. സുഗ്രീവൻ കിഷ്കിന്ധയിലെ കൊട്ടാരവാതിൽക്കൽ ചെന്ന് ഗർജ്ജിച്ചു തൽസമയം തന്നെ ബാലി പുറത്തുവന്ന് ഘോരമായ ദ്വന്ദയുദ്ധവും ആരംഭിച്ചു ബാലിസുഗ്രീവൻമാർ സകലപ്രകാരത്തിലും, രൂപസാമ്യത്തിലും, വേഷവിധാന ത്തിലും, ആയുധസജ്ജീകരണത്തിലും എല്ലാം തന്നെ തുല്യരായിരുന്നതിനാൽ അവരെ വേർതിരിച്ചറിയാൻ രാമനു കഴിഞ്ഞില്ല. ഈ കുഴപ്പം കാരണം രാമൻ വെറുതെ നോക്കിനിൽക്കുക മാത്രമേ ചെയ്തുള്ളൂ.

ബാലിയിൽ നിന്ന് നല്ല പ്രഹരങ്ങൾ ഏറ്റ് സുഗ്രീവൻ ഋശ്യമൂകാചലത്തിലേ ക്കുമടങ്ങിവന്ന് രാമനിൽ വാഗ്ദാനലംഘനം ആരോപിച്ചു. രാമൻ നിശ്ചേഷ്ഠനായിരുന്നതിന്റെ കാരണം വിവരിച്ചു പറഞ്ഞു. “പ്രിയസ്നേഹിതാ, ഒരിക്കൽ കൂടി ചെന്നു ബാലിയെ പോരിനുവിളിക്കൂ. എന്നാൽ ഇത്തവണ ഒരു പുഷ്പഹാരം കൂടി ധരിച്ചുകൊള്ളൂ. താങ്കളെ തിരിച്ചറിയുന്നതിനുവേണ്ടി”. അതനുസരിച്ച് സുഗ്രീവൻ വീണ്ടും പോയി യുദ്ധാഹ്വാനം ചെയ്തു.

രാജ്ഞിമാരുടെ ഇടയിലിരുന്നിരുന്ന ബാലി പോർവിളികേട്ട് യുദ്ധത്തിനുപോകാൻ എഴുന്നേറ്റു. ഇതുകേട്ട് രാജ്ഞി താര യാചിച്ചു പറഞ്ഞു. “എന്തോ അപകടം ഇതിൽ ഉണ്ടെന്ന് എനിക്ക് തോന്നുന്നു. ഇന്നലെയാണല്ലോ അങ്ങയുടെ സഹോദരൻ നല്ല പ്രഹരം ഏറ്റുമടങ്ങിയത്.ഇത്രപെട്ടെന്ന് വീണ്ടും വന്നു പോരിനു വിളിക്കുന്നതിൽ എന്തോ അപകടം ഒളിഞ്ഞിരിക്കുന്നതായി അങ്ങുകാണുന്നില്ലേ? സഹോദരന് എന്തോ ശക്തമായ പിന്തുണ ഉണ്ടെന്നും ഞാൻ വിശ്വസിക്കുന്നു. എന്നും താര കൂട്ടിച്ചേർത്തു.

ഈ തടസ്സം പറച്ചിൽ ബാലി നിസ്സാരമായി തള്ളിക്കളഞ്ഞ് സുഗ്രീവനെ നേരിടാൻ ഓടിപ്പോയി. ഇത്തവണ ഉഗ്രമായ ഒരു പോരാട്ടമാണുണ്ടായത്. സുഗ്രീവൻ ക്ഷീണിതനായിത്തുടങ്ങി. തൽസമയം രാമൻ ഒരുവൃക്ഷത്തിന്റെ മറവിൽനിന്ന് ചീറിപ്പായുന്ന ഒരസ്ത്രം പ്രയോഗിച്ചു ബാലിയെ വീഴ്ത്തി. ആ മുറിവ് കഠിനമായിരുന്നു. രാമലക്ഷ്മണൻമാർ ബാലിയുടെ സമീപത്തേക്കു ചെന്നു.

ചതിപ്രയോഗത്താൽ തന്നെ വധിക്കുകയാണ്. രാമൻ ചെയ്തതെന്ന് ബാലി കുറ്റാരോപണം ചെയ്തു. തന്റെ പ്രവൃത്തിയെ സാധൂകരിച്ചു രാമൻ പറഞ്ഞു “നിങ്ങൾ സഹോദരന്റെ രാജ്യം അപഹരിച്ചെടുത്തു. ഇത് അധർമ്മമാണ്. ഒരു ക്ഷത്രിയ രാജകുമാരനായ എന്റെ കടമ ധർമ്മത്തെ പുനരുദ്ധരിക്കുകയെന്നതാണ്. ഒരു വന്യമൃഗത്തിനെ വധിക്കാൻ വേട്ടക്കാരൻ മരത്തിനു പിന്നിൽ മറഞ്ഞു നിൽക്കാറില്ലേ?” ബാലി തന്റെ ശിരോലിഖിതത്തിൽ സ്വയം ബോധവാനായി ശാന്തനായി മൃതിയടഞ്ഞു.

രാമസുഗ്രീവൻമാരുടെ സ്വഭാവ സഹോദരസ്നേഹസംബന്ധമായ നല്ല താരതമ്യപഠനത്തിനു വകനൽകുന്നു. രാമനും ഭരതനും ഒരുവശത്തും ബാലി സുഗ്രീവൻമാർ മറുവശത്തും. കഷ്ടതകളും ഹൃദയവേദനകളും രാമനിലും ഭരതനിലുമുള്ള ഉന്നതമായ സൽഗുണങ്ങളെ വെളിച്ചത്തുകൊണ്ടുവന്നു. എന്നാൽ ബാലിയാകട്ടെ സുഗ്രീവനുമായുള്ള ഭിന്നതയിൽ അനുജനെ ശിക്ഷിക്കുകയാണ് ചെയ്തത്. ബാലിസുഗ്രീവൻമാർ ബദ്ധശത്രുക്കളായി, എന്നാൽ രാമനും ഭരതനും രാജ്യാവകാശം പരസ്പര നന്മക്കായി ത്യജിക്കുകയാണുണ്ടായത്.

ചോദ്യങ്ങൾ :

  1. രാമന്റേയും സുഗ്രീവന്റേയും അവസ്ഥകളിൽ അവർ കണ്ട തുല്യതകൾ എന്തെല്ലാം ?
  2. രാമഭരതൻമാരിലും ബാലിസുഗ്രീവൻമാരിലും പ്രകടിതമായ ഗുണവിശേ ഷങ്ങൾ താരതമ്യപ്പെടുത്തുക ?

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു