സൗഹൃദവും ആത്മത്യാഗവും
സൗഹൃദവും ആത്മത്യാഗവും
കൽക്കട്ടയിലെ ഒരു പ്രസിദ്ധമായ സ്കൂളിൽ അഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന മിടുക്കരായ രണ്ടു കുട്ടികളായിരുന്നു അനിലും സുനിലും. രണ്ടു പേരും വളരെ നല്ല സുഹൃത്തുക്കൾ എന്ന് മാത്രമല്ല സ്വന്തം സഹോദരങ്ങളെ പോലെയായിരുന്നു അന്യോന്യം സ്നേഹിച്ചിരുന്നത്. സുനിൽ ക്ലാസ്സിൽ ഒന്നാമനും അനിൽ രണ്ടാമനുമായിരുന്നു. പരീക്ഷകൾ എത്ര തന്നെ വന്നു പോയിരുന്നു എങ്കിലും ക്ലാസ്സിൽ ഈ കുട്ടികളുടെ സ്ഥാനം എപ്രകാരം തന്നെയായിരുന്നു.
സന്തോഷത്തോടെ ജീവിച്ചിരുന്ന സുനിലിന്റെ ജീവിതത്തിൽ ഒരിക്കൽ വലിയൊരു തിരിച്ചടി കിട്ടി. ആകപ്പാടെ സുനിലിന് സ്വന്തമായി ഉണ്ടായിരുന്ന അവന്റെ എല്ലാമെല്ലാമായ വിധവ കൂടിയായിരുന്ന അമ്മ അസുഖം ബാധിച്ചു കിടപ്പിലായി. സുനിൽ തന്റെ അമ്മയെ രാവും പകലും ശുശ്രൂഷിച്ചുവെങ്കിലും അസുഖം കൂടി കൂടി വന്നു. രണ്ടു മാസം കിടപ്പിലായി, അവർ തന്റെ മകനെ നോക്കാൻ ദൈവത്തിനോട് അപേക്ഷിച്ചു കൊണ്ട് ഒടുക്കം മരണത്തിന് കീഴടങ്ങി. പിന്നീട് സുനിൽ അവന്റെ അമ്മാവന്റെയും അമ്മായിയുടെയും കൂടെ ജീവിക്കാൻ തുടങ്ങി.
സുനിലിന് രണ്ടു മാസത്തോളം സ്കൂളിൽ പോകാൻ കഴിഞ്ഞിരുന്നില്ലല്ലോ. മാത്രവുമല്ല കൊല്ല പരീക്ഷയ്ക്ക് പഠിക്കാൻ ശ്രമിക്കുമ്പോളൊക്കെയും മരിച്ചു പോയ അമ്മയെ കുറിച്ചുള്ള ഓർമ്മകൾ അവനെ വേട്ടയാടി. സുനിൽ ഉൾപ്പെടെ എല്ലാവരും കരുതിയത് അതാവണം പ്രഥമ സ്ഥാനം നേടുന്നത് അനിൽ ആയിരിക്കുമെന്നാണ്. പരീക്ഷ കഴിഞ്ഞു. അനിലിന്റെ ഉത്തര കടലാസ് നോക്കിയ ടീച്ചർ കണ്ടത് വളരെ ലളിതമായ ചോദ്യങ്ങൾക്കു പോലും അനിൽ ഉത്തരം നല്കാതിരുന്നതാണ്. അതിനാൽ എന്താണ് ഉത്തരങ്ങൾ എഴുതാതിരിക്കാനുള്ള കാരണമെന്നു ടീച്ചർ അങ്കിളിനോട് തന്നെ ചോദിച്ചു.
ഒരു നിമിഷം മൗനം പാലിച്ച ശേഷം അനിൽ ആ രഹസ്യം ടീച്ചറോട് പറഞ്ഞു. സങ്കടത്തോടെ അവൻ പറഞ്ഞതിതായിരുന്നു.” സാർ സാറിന് അറിയാമല്ലോ സുനിലാണ് എല്ലാവർഷവും ഒന്നാമനാകാറുള്ളത്. അവന്റെ എല്ലാമെല്ലാമായ ‘അമ്മ മരിച്ചതിൽ നിന്നുള്ള ആഘാതത്തിൽ നിന്നും കര കയറി വീണ്ടും പരീക്ഷ എഴുതിയതാണവൻ.ഇത്തവണ അവൻ രണ്ടാമതായാൽ അത് അവനു ഒരു തിരിച്ചടിയാകും. അതിനാൽ മനപ്പൂർവം അറിയാവുന്ന രണ്ടു മൂന്നു ചോദ്യങ്ങൾക് ഞാൻ ഉത്തരം എഴുതിയില്ല. അവൻ ഒന്നാമതായാൽ അതവനെ സന്തോഷിപ്പിക്കും.” ഇപ്രകാരം പറഞ്ഞതിന് ശേഷം അനിൽ ഉത്കണ്ഠയോടെ ഒന്നുകൂടി കൂട്ടിച്ചേർത്തു.” സാർ, ഞാൻ പറഞ്ഞ ഈ രഹസ്യം സുനിലുൾപ്പെടെ വേറാരും അറിയരുത്. സുനിൽ ഇതറിഞ്ഞാൽ ഞാൻ ഇങ്ങനെ ചെയ്തതിൽ അവൻ വീണ്ടും സങ്കടപ്പെടും. അവനെന്റെ ആത്മാർത്ഥ സുഹൃത്താണ്. അവന്റെ സന്തോഷമാണ് ഞാൻ എന്നും ആഗ്രഹിക്കുന്നത് “ഇതുകേട്ട അധ്യാപകന് സന്തോഷമായി. അനിലിന്റെ പുറത്തു തട്ടികൊണ്ട് അദ്ദേഹം പറഞ്ഞു” എന്റെ പ്രിയപ്പെട്ട കുട്ടി..ഇന്ന് എന്നെത്തേക്കാൾ ഉപരി ഞാൻ നിന്നിൽ സന്തോഷിക്കുകയും അഭിമാനിക്കുകയും ചെയ്യുന്നു. നിന്റെ സൗഹൃദം, സ്നേഹം, ആത്മത്യാഗം ഒക്കെയും തന്നെ വളരെ വലിയ ഗുണങ്ങളാണ്. അവ നിന്നെ വലിയവനാക്കും തീർച്ച”.
ചോദ്യങ്ങൾ
- പരീക്ഷയിൽ ഒന്നാമതാകാനുള്ള അവസരം അനിൽ കളഞ്ഞതെന്തുകൊണ്ട്?
- അനിൽ താൻ പറഞ്ഞത് ഒരു രഹസ്യമായി സൂക്ഷിക്കാൻ അദ്ധ്യാപകനോട് പറഞ്ഞതെന്ത് കൊണ്ട്?
- ഒരാളെ എപ്പോഴാണ് നല്ല സുഹൃത്ത് എന്നും മോശം സുഹൃത്ത് എന്നും പറയുന്നത്? സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തിൽ പറയുക
- നിങ്ങൾ എപ്പോഴെങ്കിലും എന്തെങ്കിലും നിങ്ങളുടെ സുഹൃത്തിനു വേണ്ടിയോ സഹോദരിക്ക് വേണ്ടിയോ, സഹോദരന് വേണ്ടിയോ അല്ലെങ്കിൽ വീട്ടിൽ ആർക്കെങ്കിലും വേണ്ടിയോ ത്യജിച്ചിട്ടുണ്ടോ?