ഗായത്രി മന്ത്രം – പ്രവർത്തനം

Print Friendly, PDF & Email
  1. നാം വീട്/സ്‌കൂൾ/കളിസ്ഥലം/ബാലവികാസ് ക്‌ളാസ് എന്നിവിടങ്ങളിൽ ഉപയോഗിക്കുന്ന ചില സാധനങ്ങൾ ഉദാഹരണത്തിന് പെൻസിൽ,പേന, ചിത്രങ്ങൾ അങ്ങനെ കുറഞ്ഞത് ഒരു 30 സാധനങ്ങൾ ശേഖരിക്കുക.
  2. അതിലെ 20 എണ്ണം ചിന്നിച്ചിതറി ഒരു മേശപ്പുറത്തു വക്കുക.
  3. കുട്ടികൾക്കു ഈ സാധനങ്ങളെ കാണാനായി കുറച്ചു സമയം കൊടുക്കുക.
  4. അവർ പോയ ശേഷം ഈ 20 സാധനങ്ങളെ ഒരു തുണി ഉപയോഗിച്ചു മൂടുക.
  5. തുടർന്ന് അവരോട് കണ്ട സാധനങ്ങൾ എഴുതാനായി പറയുക.
  6. ശേഷം ഗായത്രി മന്ത്രം ജപിക്കാനായി പറയുക.
  7. തുടർന്ന് ആദ്യം വച്ച 20 സാധനങ്ങളിലെ 10 എണ്ണവും ആദ്യം വക്കാതിരുന്ന 10 എണ്ണവും ചേർത്തുകൊണ്ട് കുട്ടികളെ വീണ്ടും കാണിച്ച് അവരോട് എഴുതാൻ പറയുക.

വിശദീകരണം:
ഗായത്രി മന്ത്രം കുട്ടികളിൽ ശ്രദ്ധ, ബുദ്ധി, ഓർമശക്തി എന്നിവ വർധിപ്പിക്കുന്നു. അതുകൊണ്ട് തന്നെ മന്ത്രം ചൊല്ലേണ്ടതിന്റെ ആവശ്യകത കുട്ടികളെ പറഞ്ഞു മനസിലാക്കണം. മന്ത്രം ഉരുവിടുന്നതിനു മുൻപുള്ള കളിയും ശേഷം ഉണ്ടായ മാറ്റവും കുട്ടികളെ പറഞ്ഞു ബോധ്യപ്പെടുത്തണം. നിത്യേന ഗായത്രി മന്ത്രം ഉരുവിടാൻ കുട്ടികളെ പ്രേരിപ്പിക്കണം.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു